RJ Bincy, Chandy Oommen വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ചാണ്ടി ഉമ്മന് വേണ്ടി കാത്തിരിക്കുകയാണോ?' 'എങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന്' ആർജെ ബിൻസി

അദ്ദേഹത്തിന്റെ ക്യൂട്ട്നെസാണ് തനിക്ക് ഇഷ്ടപ്പെട്ടതെന്നും അവർ പറയുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

യുവാക്കൾക്കിടയിലും സോഷ്യൽ മീഡിയയിലും വലിയ ഫാൻബേസുണ്ട് നിയുക്ത പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന്. അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകളൊക്കെ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ അവതാരകയും ബി​ഗ് ബോസ് സീസൺ 7 ലെ മത്സരാർഥിയുമായിരുന്ന ആർജെ ബിൻസി ചാണ്ടി ഉമ്മനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ചാണ്ടി ഉമ്മനെ കാണാൻ പോകുന്നതിന്റെ വിഡിയോയും ബിൻസി പങ്കുവച്ചിരുന്നു. 'കൂടുതൽ ആ​ഗ്രഹമൊന്നുമില്ല, ഒന്ന് കാണണം ഒരു ഷേക്ക് ഹാൻഡ് കൊടുക്കണം. നടക്കുമോ എന്നറിയില്ല, നല്ല തിരക്കാണ്'. - എന്നായിരുന്നു അന്ന് വിഡിയോയിലൂടെ ബിൻസി പറഞ്ഞത്.

ഇപ്പോഴിതാ ഒരു ചടങ്ങിനിടെ യൂട്യൂബേഴ്സിന്റെ ചോദ്യങ്ങൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് ബിൻസി. മന്ത്രിയാകാത്തതിൽ ചാണ്ടി ഉമ്മന് വിഷമം ഇല്ലെങ്കിലും തനിക്ക് വിഷമമുണ്ടെന്ന് പറയുകയാണ് ബിൻസി. അതോടൊപ്പം അദ്ദേഹം മന്ത്രിയാകുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നുവെന്നും ബിൻസി കൂട്ടിച്ചേർത്തു.

അദ്ദേഹത്തിന്റെ ക്യൂട്ട്നെസാണ് തനിക്ക് ഇഷ്ടപ്പെട്ടതെന്നും അവർ പറയുന്നു. "രാഹുൽ ​ഗാന്ധി പങ്കെടുത്ത ഒരു പരിപാടിയിലൊക്കെ ചാണ്ടി ഉമ്മൻ ഇങ്ങനെ സോൺഔട്ട് ആയി നിൽക്കുന്നത് നമ്മൾ കണ്ടു. ശരിക്കും അദ്ദേഹം ഒരു നല്ല വ്യക്തിത്വത്തിനുടമയാണ്".- ബിൻസി പറയുന്നു.

അതോടൊപ്പം ചാണ്ടി ഉമ്മൻ അവിവാഹിതനാണെന്ന് ഒരാൾ‌ പറയുമ്പോൾ, "അതെ അതെ സ്കോപ് ഉണ്ട്. ഞാൻ കാത്തിരിക്കുകയാ. എങ്ങാനും ഒരു ബിരിയാണി കിട്ടിയാലോ. ഞങ്ങൾ കണ്ടുമുട്ടാൻ വൈകിയത് കൊണ്ടായിരിക്കും. ഞങ്ങൾ ഇടയ്ക്കിടയ്ക്ക് കാണാറുണ്ട്".- എന്നും ബിൻസി പറയുന്നുണ്ട്.

RJ Bincy talks about Chandy Oommen.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മധ്യപ്രദേശ് കോൺഗ്രസിൽ 'ഡിഗ്ഗി' ലഹള: തിരിച്ചടിയായത് സ്വന്തം പാളയത്തിലെ തിരുത്തൽ; പിന്നിൽ പുത്രമോഹമോ?

കൊറിയര്‍ വഴി എംഡിഎംഎ കടത്താന്‍ ശ്രമം; യുവാവ് പിടിയില്‍

കണ്ണൂരിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം: ചർച്ച പരാജയം; ഇനി കലക്ടറേറ്റ് പടിക്കലും പ്രതിഷേധം

'വാട്സ്ആപ്പിലെ എല്ലാ ഫയൽസും തുറന്ന് പണി വാങ്ങല്ലേ'! അക്കൗണ്ട് ഹാക്ക് ചെയ്ത് പുതിയ സാമ്പത്തിക തട്ടിപ്പ്

നടുറോഡില്‍ യുവാവിനെ മര്‍ദിച്ചു; കൊരട്ടി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍