Robin Radhakrishnan 
Entertainment

'എനിക്ക് നാര്‍സിസ്റ്റിക് പ്രവണതകളുണ്ട്, തെറാപ്പി ആരംഭിച്ചു കഴിഞ്ഞു'; വെളിപ്പെടുത്തി റോബിന്‍ രാധാകൃഷ്ണന്‍

മെച്ചപ്പെട്ടൊരു മനുഷ്യനാകാനുമുള്ള യാത്ര

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ബിഗ് ബോസിലൂടെയാണ് റോബിന്‍ രാധാകൃഷ്ണന്‍ താരമാകുന്നത്. പിന്നീടുള്ള റോബിന്റെ ജീവിതം എന്നും വിവാദങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. 2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി കുണ്ടറയില്‍ നിന്നും മത്സരിച്ചിരുന്നു റോബിന്‍. സോഷ്യല്‍ മീഡിയയിലൂടെ റോബിന്‍ നടത്തിയ തുറന്നു പറച്ചില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

തനിക്ക് നാര്‍സിസ്റ്റിക് പ്രവണതകളുണ്ടെന്ന് തിരിച്ചറിഞ്ഞതായാണ് റോബിന്‍ പറയുന്നത്. അതിനാല്‍ താന്‍ തെറാപ്പി ആരംഭിച്ചുവെന്നും കുറച്ച് കാലത്തേക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെന്നുമാണ് റോബിന്‍ അറിയിച്ചിരിക്കുന്നത്. വൈകാരികമായ കുറിപ്പിലൂടെയാണ് റോബിന്റെ പ്രതികരണം.

''എനിക്ക് ചില നാര്‍സിസ്റ്റിക് പ്രവണതകളുണ്ടെന്ന് ഞാന്‍ അംഗീരിക്കുന്നു. ഞാന്‍ അവയെ അംഗീകരിക്കുകയും, അതിന്റെ പൂര്‍ണ ഉത്തരവാദിത്തം എറ്റെടുക്കുകയും ചെയ്യുന്നു. ഞാന്‍ തെറാപ്പി ആരംഭിച്ചു കഴിഞ്ഞു. ആത്മപരിശോധനയുടേയും, സുഖപ്പെടലിന്റേയും മെച്ചപ്പെട്ടൊരു മനുഷ്യനാകാനുമുള്ള യാത്ര തുടരാന്‍ ഞാന്‍ കമ്മിറ്റഡ് ആണ്.'' എന്നാണ് റോബിന്‍ പറയുന്നത്.

''കുറച്ചുനാളത്തേക്ക് ഞാന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുക്കുകയാണ്. എന്നിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനും, എന്റെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും എന്റെ വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടിയുമാണത്. മാറ്റം സംഭവിക്കാന്‍ സമയം വേണ്ടി വരുമെന്ന് എനിക്ക് അറിയാം. പക്ഷെ അധ്വാനിക്കാന്‍ ഞാന്‍ തയ്യാറാണ്'' എന്നും താരം പറയുന്നു.

''എന്നോട് സനേഹം കാണിച്ച, പിന്തുണച്ച, ക്ഷമ കാണിച്ച, എന്നെ മനസിലാക്കിയവര്‍ക്ക് നന്ദി. ഞാന്‍ കൂടുതല്‍ കരുത്തനും, ശാന്തനും എന്റെ മെച്ചപ്പെട്ടൊരു പതിപ്പാവുകയും ചെയ്യും'' എന്നു പറഞ്ഞാണ് റോബിന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Robin Radhakrishnan admits having narcissistic tendencies. begins therapy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജിഎൻഎ കരാറിലെ നഷ്ടം സംബന്ധിച്ച റിപ്പോ‍ർട്ടുകൾ ആരാണ് മുക്കിയത്?, രാജമാണിക്യത്തിന്‍റെ കുറിപ്പുകൾ പുറത്തു വിടുമോ?; മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ

വിദ്യാര്‍ഥികളുടെ ഹർജി: സുപ്രീംകോടതിയിൽ തടസ ഹർജി നൽകി കാലടി സർവകലാശാല

'വോട്ടു ചെയ്യേണ്ടത് പാര്‍ട്ടിക്ക്, ജാതിക്കോ മതത്തിനോ അല്ല'; എസ് സി-എസ് ടി സംവരണ മണ്ഡലങ്ങളില്‍ റൊട്ടേഷന്‍ നിര്‍ബന്ധിക്കാനാകില്ല: സുപ്രീംകോടതി

മന്ത്രിമാരായ കെ എ തുളസി, ബിന്ദു കൃഷ്ണ എന്നിവരെ ഉള്‍പ്പെടുത്തി; സംസ്ഥാന ആസൂത്രണ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു

അടൂർ സ്റ്റേഷൻ ആക്രമണക്കേസ്; ശ്രീനാദേവി കുഞ്ഞമ്മയും പ്രതിപ്പട്ടികയിൽ, അറസ്റ്റ് ഉടൻ ?