Sai Pallavi 
Entertainment

'ഞാന്‍ രഹസ്യമായി കല്യാണം കഴിക്കുകയാണെന്ന് അവര്‍ കരുതി, എല്ലാം ഒളിപ്പിക്കേണ്ടി വന്നു'; തുറന്നു പറഞ്ഞ് സായ് പല്ലവി

രാമായണ നവംബര്‍ 5 ന് തിയേറ്ററുകളിലെത്തും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

പുതിയ ചിത്രം രാമായണയുടെ റിലീസിന് തയ്യാറെടുക്കുകയാണ് സായ് പല്ലവി. ചിത്രത്തില്‍ സീതയായിട്ടാണ് സായ് പല്ലവിയെത്തുന്നത്. രാമനായി എത്തുന്നത് രണ്‍ബീര്‍ കപൂറും രാവണനാകുന്നത് യഷുമാണ്. ഇതിന് മുന്നോടിയായി ജഗപതി ബാബുവിന് നല്‍കിയ അഭിമുഖത്തില്‍ രസകരമായൊരു അനുഭവം പങ്കിടുകയാണ് സായ് പല്ലവി.

ഈയ്യടുത്തായിരുന്നു സായ് പല്ലവിയുടെ സഹോദരി പൂജയുടെ വിവാഹം നടന്നത്. രാമായണയുടെ ചിത്രീകരണത്തിനിടെയിലും സഹോദരിയുടെ വിവാഹത്തിന്റെ ഒരുക്കത്തിലായിരുന്നു സായ് പല്ലവി. ഇതിനിടെ ചിലര്‍ താന്‍ രഹസ്യമായി വിവാഹം കഴിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് തെറ്റിദ്ധരിച്ചുവെന്നാണ് സായ് പറയുന്നത്.

''രാമായണ ഷൂട്ട് കഴിയുമ്പോള്‍ ഞാന്‍ ലെഹങ്ക ഇട്ടു നോക്കുമായിരുന്നു. അവരെല്ലാം കരുതിയത് ഞാന്‍ രഹസ്യമായി കല്യാണം കഴിക്കാന്‍ പോവുകയാണെന്നാണ്. എല്ലാ കല്യാണ ഡസ്രുകളും കൊണ്ടു വരൂ എന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. എന്റെ കല്യാണമാണെന്നും അതിനായി ഞാന്‍ തയ്യാറെടുക്കുകയാണെന്നുമാണ് അവര്‍ കരുതിയത്. അതിനാല്‍ എനിക്ക് അതെല്ലാം ഒളിപ്പിച്ചു വെക്കേണ്ടി വന്നു'' എന്നാണ് സായ് പല്ലവി പറഞ്ഞത്.

പിന്നാലെ സായ് പല്ലവിയെക്കുറിച്ച് സഹോദരി പൂജയും സംസാരിക്കുന്നുണ്ട്. ''വിവാഹം വളരെ മനോഹരമായിരുന്നു. എല്ലാം പല്ലവി കാരണമാണ്. ഞാന്‍ ഓസ്‌ട്രേലിയയിലായിരു്‌നു. വിവാഹത്തിന് പത്ത് ദിവസം മുമ്പ് മാത്രമാണ് ഞാന്‍ എത്തുന്നത്. പല്ലവിയാണ് എല്ലാം നോക്കിയത്. ഡെക്കറേഷന്‍ മുതല്‍ സാരി വരെ. എനിക്ക് വേണ്ടി അവളാണ് ഷോപ്പിങ് ചെയ്തത്. സാരിയും ലെഹങ്കയുമൊക്കെ ഇട്ടിട്ട് എനിക്ക് ഫോട്ടോ അയച്ചു തരുമായിരുന്നു'' എന്നാണ് സഹോദരി പറഞ്ഞത്.

അതേസമയം രാമായണ നവംബര്‍ 5 ന് തിയേറ്ററുകളിലെത്തും. പിന്നാലെ തമിഴ് ചിത്രം ഓം ആണ് തിയേറ്ററുകളിലേക്ക് എത്തുക. നവംബര്‍ 20ന് റിലീസ് ചെയ്യാനിരിക്കുന്ന സിനിമയില്‍ മമ്മൂട്ടിയും ധനുഷുമാണ് പ്രധാന വേഷങ്ങളില്‍. ചിത്രത്തില്‍ പൊലീസ് കഥാപാത്രത്തെയാണ് സായ് അവതരിപ്പിക്കുന്നത്.

Sai Pallavi explains why everyone thought she was secretly getting married

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ്പ ബാധിതർ മരിച്ചത് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതുകൊണ്ടോ?: അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി

'അവളെ കാണണമെങ്കിൽ ദീപാവലിയോ പൊങ്കലോ ഒക്കെ വരണം; ഖുശ്ബു എന്ന പേരിന്റെ അർഥം അറിയാമോ ?' ഉറ്റസുഹൃത്തിനെക്കുറിച്ച് നടി

'സരളമല്ല, ഇത് കരാളം, മുഖ്യമന്ത്രി വേണ്ടത്ര പഠിച്ചിട്ടില്ല'; സരള്‍ ബില്ലിനെതിരെ ജി സുധാകരന്‍; പിന്തുണച്ച് പ്രതിപക്ഷം

ചൊക്രമുടിയിലെ നീലക്കുറിഞ്ഞി കാണാൻ കഴിഞ്ഞില്ലേ? സഞ്ചാരികളെ വരവേൽക്കാൻ മീശപ്പുലിമല

RGCB: രാജീവ് ഗാന്ധി ബയോടെക്നോളജിയിൽ ലബോറട്ടറി ടെക്നോളജിസ്റ്റ് ഒഴിവുകൾ