Sai Pallavi  ഇൻസ്റ്റ​ഗ്രാം
Entertainment

എംഎസ് സുബ്ബലക്ഷ്മിയുടെ ജീവിതം സിനിമയാകുന്നു; നായികയായി സായ് പല്ലവി?

Author : സമകാലിക മലയാളം ഡെസ്ക്

സംഗീതജ്ഞ എംഎസ് സുബ്ബലക്ഷ്മിയുടെ ജീവിതം സിനിമയാകുന്നു. സായ് പല്ലവിയായിരിക്കും ചിത്രത്തില്‍ സുബ്ബലക്ഷ്മിയായി എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗീത ആര്‍ട്സാണ് കര്‍ണാടിക് സംഗീതജ്ഞയുടെ ജീവിതം സിനിമയാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇന്ത്യന്‍ ശാസ്ത്രീയ സംഗീത രംഗത്ത് പകരം വെക്കാനില്ലാത്ത ഏടായ സുബ്ബലക്ഷ്മിയുടെ ജീവിതം അധികം വൈകാതെ സ്‌ക്രീനില്‍ കാണാമെന്നാണ് കരുതപ്പെടുന്നത്. സിനിമയുടെ എഴുത്തും ചര്‍ച്ചകളും പുരോഗമിച്ചു വരികയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ജഴ്‌സിയും മല്ലി രാവയും സംവിധാനം ചെയ്ത ഗൗതം തിന്നനുരിയായിരിക്കും സിനിമ സംവിധാനം ചെയ്യുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

സിനിമയുമായി ബന്ധപ്പെട്ട് സായ് പല്ലവിയും ഗീത ആര്‍ട്‌സും ഇതുവരെയും ഔദ്യോഗികമായി പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. അതേസമയം ബോളിവുഡ് ചിത്രം രാമായണയുടെ ചിത്രീകരണ തിരക്കിലാണ് സായ് പല്ലവി ഇപ്പോള്‍.

രാജ്യം ഭാരത് രത്‌ന നല്‍കി ആദരിച്ച ആദ്യ സംഗീജ്ഞയാണ് എംഎസ് സുബ്ബലക്ഷ്മി. 1974 ല്‍ രമോണ്‍ മഗ്‌സസായി പുരസ്‌കാരം നേടിയിട്ടുള്ള സുബ്ബലക്ഷ്മിയ്ക്ക് ഇന്ത്യന്‍ സംസ്‌കാരത്തിലുള്ള സ്വാധീനം വളരെ വലുതാണ്. 2004 ല്‍ തന്റെ 88-ാം വയസിലാണ് സുബ്ബലക്ഷ്മി മരണപ്പെടുന്നത്.

Sai Pallavi to play MS Subbulakshmi in her biopic.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT