Saiju Kurup 
Entertainment

'എന്റെ അച്ഛനിവിടെ ഇല്ലാണ്ടായിപ്പോയി...'; പൊട്ടിക്കരഞ്ഞ് സൈജു കുറുപ്പ്; കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് താരങ്ങള്‍

സന്തോഷിക്കുന്നതിന് പകരം ഞാന്‍ അച്ഛനെ ഓര്‍ത്തു

സമകാലിക മലയാളം ഡെസ്ക്

ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടുവെങ്കിലും ഒടിടിയില്‍ ആരാധകരെ നേടിയ ചിത്രമാണ് ഭരതനാട്യം. സൈജു കുറുപ്പായിരുന്നു ചിത്രത്തിന്റെ നിര്‍മാണം. ഭരതനാട്യത്തിന്റെ രണ്ടാം ഭാഗമായ മോഹിനിയിട്ടാം കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ആടിനെ പോലെ പരാജയപ്പെട്ടൊരു സിനിമയുടെ രണ്ടാം ഭാഗം തീയേറ്റര്‍ നിറക്കുന്ന കാ്‌ഴ്ചയ്ക്കാണ് ബോക്‌സ് ഓഫീസ് സാക്ഷ്യം വഹിക്കുന്നത്.

റിലീസിന് പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു പോകുന്ന സൈജു കുറുപ്പിന്റെ വിഡിയോ ആരാധകഹൃദയങ്ങളെ സ്പര്‍ശിക്കുകയാണ്. അച്ഛനെ ഓര്‍ത്തായിരുന്നു സൈജു കുറുപ്പ് പൊട്ടിക്കരഞ്ഞത്. മോഹിനിയിട്ടാത്തിലെ താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പം എത്തിയതായിരുന്നു സൈജു കുറുപ്പ്.

എല്ലാവര്‍ക്കും നമസ്‌കാരം, വലിയൊരു കാത്തിരിപ്പായിരുന്നു എന്നു പറഞ്ഞതും താരം പൊട്ടിക്കരയുകയായിരുന്നു. എന്റെ അച്ഛന്‍ ഇവിടില്ലാതായിപ്പോയി എന്നു പറഞ്ഞാണ് സൈജു കറഞ്ഞത്. ഉടനെ തന്നെ ഒപ്പമുണ്ടായിരുന്നവര്‍ സൈജുവിനെ കെട്ടിപ്പിടിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. അല്‍പ്പനേരത്തിന് ശേഷം സൈജു കുറുപ്പ് താന്‍ എന്തുകൊണ്ടാണ് കരഞ്ഞതെന്ന് വ്യക്തമാക്കുകയും ചെയ്തു.

''പെട്ടെന്ന് അച്ഛനെ ഓര്‍ത്തുപോയി, അതുകൊണ്ടാണ്. ഇന്ന് രാവിലെ അമ്മ പറഞ്ഞു, 21 വര്‍ഷത്തെ എന്റെ പ്രാര്‍ത്ഥനയാണ് ഈ ദിവസം എന്ന്. അപ്പോള്‍ സന്തോഷിക്കുന്നതിന് പകരം ഞാന്‍ അച്ഛനെ ഓര്‍ത്തു. അച്ഛന് ഇത് കാണാന്‍ പറ്റിയില്ലല്ലോ. നമ്മളെല്ലാവരും എന്നും ജീവിച്ചിരിക്കില്ലല്ലോ. ഭയങ്കര സന്തോഷമുണ്ട്. എല്ലാവരും അറിഞ്ഞു കാണും. മോഹിനിയാട്ടം എന്ന സിനിമയ്ക്ക് എല്ലായിടത്തു നിന്നും നല്ല പ്രതികരണങ്ങള്‍ നേടുകയാണ്. ഇങ്ങനൊരു സിനിമ വലപ്പോഴും മാത്രം കരിയറില്‍ സംഭവിക്കുന്നതാണ്. അത് എന്റെയും തോമസേട്ടന്റേയും കൃഷ്ണദാസിന്റേയും ഇവിടെ ഇരിക്കുന്നവരുടേയും ജീവിതത്തില്‍ ഒടുവില്‍ സംഭവിച്ചിരിക്കുന്നു. വളരെയധികം സന്തോഷം'' എന്നാണ് സൈജു പറഞ്ഞത്.

Saiju Kurup gets emotional and teary eyed at Mohiniyattam press meet.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കെ സുധാകരന്‍ മത്സരിച്ചാല്‍ മന്ത്രിയാകാനാവില്ല', പിന്നില്‍ നിന്ന് കുത്തിയത് സണ്ണി ജോസഫ്; ഗുരുതര ആരോപണങ്ങളുമായി തോമസ് വര്‍ഗീസ്

'എന്നെ കൊന്ന് കുഴിച്ചുമൂടിയേനെ, ഇന്റിമേറ്റ് രം​ഗങ്ങൾ ചിത്രീകരിച്ച് പോൺ സൈറ്റിലി‌ടാനിയിരുന്നു പ്ലാൻ'; ആൽബം സംവിധായകനെതിരെ രേണു

വേനൽക്കാലമാണ്, ഫ്രിഡ്ജിനും വേണം കരുതൽ

കല്യാണത്തിനു മുന്നേ തടി കുറയ്ക്കാൻ കുത്തിവയ്പ്പ്; 'മൗഞ്ചാരോ ബ്രൈഡ്സ്' ട്രെൻഡ് സുരക്ഷിതമോ?

ശ്രീനന്ദയ്ക്ക് നാടിന്റെ യാത്രാമൊഴി; അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍

SCROLL FOR NEXT