തന്റെ മക്കളെക്കുറിച്ച് നടൻ സൈജു കുറുപ്പ് പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. മോളുടെ പ്രായം പറയുമ്പോഴാണ് എല്ലാവരും ഞെട്ടുന്നതെന്നും സൈജു പറഞ്ഞു. തന്റെ ജീവിതത്തിലുണ്ടായ രസകരമായ ഒരു സംഭവം ഓർത്തെടുത്തുകൊണ്ടായിരുന്നു സൈജു കുറുപ്പ് ഇക്കാര്യം പറഞ്ഞത്. സുജിത് ഭക്തൻ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു സൈജു കുറുപ്പ് പറഞ്ഞു.
"മക്കൾക്കൊക്കെ എത്ര വയസായി എന്ന് ചോദിക്കുമ്പോൾ, ഞാൻ മോളുടെ പ്രായം പറയുമ്പോൾ എല്ലാവരുമൊന്ന് ഞെട്ടാറുണ്ട്. അവൾ ബോംബയിലാണ് പഠിക്കുന്നത്, 21 വയസുണ്ട്. മുംബൈയിൽ ആയതു കാരണം അവൾ എപ്പോഴും ഇവിടെയില്ല. ഞങ്ങൾ കുടുംബമായിട്ട് എറണാകുളത്തേക്ക് വരുമ്പോഴോ പുറത്ത് പോകുമ്പോഴോ അല്ലെങ്കിൽ അവർ ലൊക്കേഷനിൽ വരുമ്പോഴോ മോൻ മാത്രമേ കൂടെ കാണാറുള്ളൂ.
അവൻ ആറാം ക്ലാസിലാണ്. അവന് 11 വയസായി. ആൾക്കാർക്കതിൽ കുഴപ്പമില്ല. മോളുടെ പ്രായം അറിയുമ്പോഴാണ് ചോദ്യങ്ങളൊക്കെ വരുന്നത്. ഞാൻ ഗോവയിൽ ജാക്ക് ആൻഡ് ഡാനിയേൽ എന്ന സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് എന്റെ അമ്മയും അനു (ഭാര്യ)വും പിള്ളേരുമൊക്കെ അവിടെ വന്നിരുന്നു. എനിക്കൊരു മൂന്ന് നാല് ദിവസം ഷൂട്ടില്ലായിരുന്നു. അത് കണക്കാക്കിയാണ് അവർ വന്നത്. ഞാൻ താമസിച്ച ഹോട്ടലിൽ നിന്ന് വേറൊരു റിസോർട്ടിലേക്ക് നമ്മൾ ഷിഫ്റ്റ് ചെയ്യുകയാണ്.
പ്രൊഡക്ഷനിൽ ഞാനൊരു ടാക്സി അറേഞ്ച് ചെയ്ത് തരാൻ പറഞ്ഞിട്ട്, അവരൊരു ടാക്സി അറേഞ്ച് ചെയ്ത് തന്നു. ആ ടാക്സിക്കാരനെയും ടാക്സിയും ഞാനാദ്യമായി കാണുകയാണ്. അപ്പോൾ ഞങ്ങൾ റിസോർട്ടിലേക്ക് പോവുകയാണ്. ഞങ്ങളുടെ വീട്ടിൽ മോനൊഴികെ ബാക്കിയെല്ലാവർക്കും ഹിന്ദി നന്നായിട്ട് അറിയാം. നാഗ്പൂരിൽ ആയിരുന്നതുകൊണ്ട് അമ്മയ്ക്കും ഹിന്ദി അറിയാം.
പോകുന്ന വഴിക്ക് ഭാര്യയും ഞാനും മോനും കൂടി എന്തോ സാധനം വാങ്ങിക്കാൻ വഴിയിൽ ഇറങ്ങി. അമ്മയോട് ടാക്സി ഡ്രൈവർ കുശലം ചോദിക്കുവാണ്, അമ്മയ്ക്ക് രണ്ട് മക്കൾ ആണല്ലേ എന്ന്. അപ്പോൾ അമ്മ പറഞ്ഞു അതേ. അയാൾ പറഞ്ഞു, ഒരു ആണും ഒരു പെൺകുട്ടിയും അല്ലേ. അപ്പോൾ അമ്മ ഞെട്ടി. അമ്മ വിചാരിച്ചു ഞാൻ ഇവിടെ പോകാറുള്ള ടാക്സി ആയിരിക്കും അതെന്ന്. അമ്മ ചോദിച്ചു, മകനേ പരിചയമുണ്ടല്ലേ എന്ന്.
അപ്പോൾ അയാൾ ഇല്ല, ഞാനിന്ന് രാവിലെയാണ് കണ്ടതെന്ന് പറഞ്ഞു. അമ്മ ചോദിച്ചു, അപ്പോൾ എങ്ങനെ മനസിലായി എന്ന്. അപ്പോൾ പുള്ളി ഞെട്ടി, ഇതിലിപ്പോൾ മനസിലാക്കാൻ എന്തിരിക്കുന്നു എന്ന രീതിയിൽ. അത് മകനും ഭാര്യയും മോനും. ഇത് മകളല്ലേ എന്ന്. മയൂഖയെ ചൂണ്ടിക്കാണിച്ച് ചോദിച്ചു. ഞങ്ങൾ വന്ന് കഴിഞ്ഞപ്പോൾ, അച്ഛാ പുള്ളി അങ്ങനെ പറഞ്ഞു എന്ന് മയൂഖ പറഞ്ഞു.
എന്നെ കണ്ടാൽ അങ്ങനെ തോന്നുമോ എന്നൊക്കെ ചോദിച്ചു. ഞാൻ അവളെ സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞു, അതങ്ങനെയല്ല. അച്ഛനെ കണ്ടപ്പോൾ ചിലപ്പോൾ അത്രയും പ്രായം തോന്നിക്കാണില്ല എന്ന്. അത് നല്ല കാര്യമല്ലേ, നിന്റെ അച്ഛനെ കണ്ടാൽ ഇത്രയും പ്രായം ഫീൽ ചെയ്യുന്നില്ല. അതെനിക്കും സന്തോഷം തരുന്ന കാര്യമാണ്. നിനക്കും സന്തോഷം തരുന്ന കാര്യമാണ്. അങ്ങനെ പറഞ്ഞ് ഞാനവളെ സമാധാനിപ്പിച്ചു".- സൈജു കുറുപ്പ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates