Saiju Kurup വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ഏഴക്ക ശമ്പളം കിട്ടുന്നത് 'ആട് 2' വിന് ശേഷം; ഇന്ന് എഫ്ഡി എന്നൊക്കെ പറഞ്ഞാൽ ആൾക്കാർ ചിരിക്കും, എനിക്കത് അന്നുണ്ടായിരുന്നു'

ആദ്യത്തെ സിനിമയിൽ അഭിനയിച്ചപ്പോൾ എനിക്ക് കിട്ടിയത് 25,000 രൂപയാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

സിനിമയിൽ അഭിനയിക്കുന്നതിനെപ്പറ്റി താൻ ചിന്തിച്ചിട്ടേയില്ലെന്ന് നടൻ സൈജു കുറുപ്പ്. ആദ്യ സിനിമയിൽ തനിക്ക് കിട്ടിയ പ്രതിഫലം 25,000 രൂപ ആണെന്നും തുടക്കക്കാരൻ എന്ന നിലയിൽ അതൊരു വലിയ ശമ്പളം തന്നെയായിരുന്നുവെന്നും സൈജു കുറുപ്പ് പറഞ്ഞു. തന്റെ പുതിയ ചിത്രമായ 'പ്രേംപാറ്റ'യുടെ പ്രൊമോഷന്റെ ഭാ​ഗമായി ഒറിജിനൽസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"സിനിമയിൽ അഭിനയിക്കുന്നതിനെപ്പറ്റി ഞാൻ ചിന്തിച്ചിട്ടേയില്ല. കാരണം ഞാൻ ബോംബെയിൽ ആയിരുന്നില്ല. ബോംബെ നമുക്ക് അത്യാവശ്യം നല്ല ദൂരമായിരുന്നു. അവിടെ അപ്പോൾ പരിചയക്കാരേ ഇല്ല. സിനിമയിൽ ഒരു രീതിയിലുമുള്ള പരിചയക്കാരേ ഇല്ല. ഇവിടെയും എനിക്കങ്ങനെ പരിചയക്കാർ ഇല്ല. അഭിനയത്തെപ്പറ്റി അതുകൊണ്ട് ഞാൻ ചിന്തിച്ചിട്ടേയില്ല.

ഒരു സാധാരണ പ്രേക്ഷകനെപ്പോലെ, സിനിമ കാണുമ്പോൾ നമ്മളെപ്പോഴും ഹീറോയുടെ കൂടെ ആണല്ലോ സഞ്ചരിക്കുന്നത്. അപ്പോൾ നമ്മൾ നമ്മളെത്തന്നെ അവിടെ സങ്കല്പിക്കുമല്ലോ. അതെല്ലാ പ്രേക്ഷകരും അങ്ങനെ തന്നെയാണ് ചെയ്യുന്നത്. അതുപോലെ ചെയ്തിട്ടുണ്ട്. അല്ലാതെ, ഒരിക്കലും സിനിമയിൽ അഭിനയിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടേയില്ല.

ആദ്യത്തെ സിനിമയിൽ അഭിനയിച്ചപ്പോൾ എനിക്ക് കിട്ടിയത് 25,000 രൂപയാണ്. ശരിക്കും അന്ന് അതൊരു വലിയ തുക ആയിരുന്നിരിക്കണം സിനിമയെ സംബന്ധിച്ച്. പക്ഷേ എന്നെ സംബന്ധിച്ച് അതൊരു വലിയ തുക ആയിരുന്നില്ല, കാരണം എന്താണെന്നു വച്ചാൽ, 25,000 രൂപ എനിക്ക് പ്രതിമാസം ശമ്പളം തന്നെയുണ്ട്. ഞാൻ എയർട്ടെല്ലിൽ ജോലി ചെയ്യുമ്പോൾ.

പക്ഷേ സിനിമയിൽ ഒരു തുടക്കക്കാരൻ എന്ന നിലയിൽ അതൊരു വലിയ ശമ്പളം തന്നെയായിരുന്നു. ആട് 2 വിന് ശേഷമാണ് ലക്ഷങ്ങളൊക്കെ ഞാൻ വാങ്ങിക്കാൻ തുടങ്ങിയത്. അതിന് ശേഷമാണ് ഒരു ഏഴക്ക ശമ്പളം എനിക്ക് കിട്ടി തുടങ്ങിയത്. അതിന് മുൻപ് വരെ 9 പോലും കിട്ടിയിട്ടില്ല.

പിന്നെ എന്റെ കയ്യിൽ കാശില്ല എന്നുള്ളത് എവിടെയും വെളിപ്പെടുത്തേണ്ടി വന്നിട്ടില്ല. അത് നമ്മൾ മാത്രമല്ലേ അറിയുന്നുള്ളൂ. പിന്നെ ഞാനങ്ങനെ ധൂർത്തടിക്കുന്ന ആളല്ല. എനിക്കെന്റെ സേവിങ്സ് ജോലി ചെയ്യുമ്പോൾ തന്നെയുണ്ടായിരുന്നു.

ഇപ്പോൾ എഫ്ഡി എന്നൊക്കെ പറഞ്ഞാൽ ചിലപ്പോൾ ആൾക്കാർ ചിരിക്കുമായിരിക്കും. പക്ഷേ എഫ്ഡി എനിക്ക് അന്നുണ്ടായിരുന്നു. ഇന്നുമുണ്ട്. അതെന്റെ ഒരു നട്ടെല്ല് ആണ്".- സൈജു കുറുപ്പ് പറഞ്ഞു.

Saiju Kurup opens up about his first remuneration and savings.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബാര്‍ ഉള്ളവരെയും ബാര്‍ ഇല്ലാത്തവരെയും അറിയാം; നേരത്തെ പറഞ്ഞിരുന്നെങ്കില്‍ നേരത്തെ അന്വേഷിക്കാമായിരുന്നു'

'എണ്ണയിൽ ലക്ഷ്മീദേവിയും ജലത്തിൽ ഗംഗാദേവിയും', എന്താണ് 'ദീപാവലി കുളിക്കുക'?, മഞ്ഞൾക്കുളിയുമായുള്ള വ്യത്യാസമെന്ത്?; അറിയാം ഐതിഹ്യവും ആചാരവും

സ്വര്‍ണം പണയം വെച്ച് വായ്പ എടുക്കാന്‍ പോകുകയാണോ?; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നെടുമുടി വേണുവും പി ബാലചന്ദ്രനും അവസാനമായി ഒരുമിച്ച സിനിമ 'ഓറഞ്ച് മരങ്ങളുടെ വീട്'; റിലീസ് തീയതി പുറത്ത്

ശ് ശ്, സൈലന്‍സ്, അവരവിടെ കഴിഞ്ഞോട്ടെ!; കിളികള്‍ക്കായി 20-ാം വര്‍ഷവും പടക്കം ഒഴിവാക്കി ഗ്രാമവാസികള്‍