സൈജു കുറുപ്പ്/ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'എനിക്ക്‌ കുറച്ചു കാശ് കടം തന്ന് ആ ചീത്തപ്പേര് അങ്ങ് മാറ്റിക്കൂടെ'; ആരാധകന് മറുപടിയുമായി സൈജു കുറുപ്പ്, വൈറലായി ട്രോൾ

ട്രോളിന് മറുപടിയുമായി താരം തന്നെ എത്തിയിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന താരമാണ് സൈജു കുറുപ്പ്. താരത്തിന്റെ കഥാപാത്രത്തെക്കുറിച്ച് അടുത്തിടെയാണ് ട്രോളുകൾ ഇറങ്ങിയത്. കടം കയറിയ കഥാപാത്രങ്ങളോടാണ് സൈജുവിന് താൽപ്പര്യം എന്ന് പറഞ്ഞിട്ടുള്ളതായിരുന്നു ട്രോൾ. ഇപ്പോൾ ട്രോളിന് മറുപടിയുമായി താരം തന്നെ എത്തിയിരിക്കുകയാണ്. 

3-4 കഥകൾ പ്രാരാബ്ധം കടം ഒക്കെ ഉള്ളത് commit ചെയ്തിട്ടുണ്ട്, നമ്മൾ പൊളിക്കും.- എന്നാണ് ട്രോൾ പങ്കുവച്ചുകൊണ്ട് സൈജു കുറുപ്പ് കുറിച്ചത്. അതിന് പിന്നാലെ രസകരമായ കമന്റുകളുമായി ആരാധകർ എത്തി. ‌ഇതിന് രസകരമായ മറുപടികളാണ് താരം നൽകിയത്. 

അടുത്തതിൽ നിങ്ങൾ ബാങ്ക് മാനേജർ ആയി അഭിനയിക്കണം എന്നായിരുന്നു ഒരാളുടെ കമന്റ്. കടക്കെണിയിൽപ്പെട്ട ബാങ്ക് മാനേജർ ആണേൽ ഓക്കെ എന്നാണ് താരം ഇതിന് മറുപടി നൽകിയത്. ഇങ്ങനെ ഒക്കെ എന്നും കടക്കാരൻ ആയി ജീവിക്കുന്നതിനെ ക്കാൾ എനിക്ക്‌ കുറച്ചു ക്യാഷ് ഒക്കെ കടം തന്ന് ആ ചീത്ത പേര് അങ്ങ് മാറ്റി ക്കൂടെ സൈജു ചേട്ടാ- എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഇത് നല്ല പേര് അല്ലെ ...എന്താ ഇതില് ചീത്തയായി കണ്ടെത് ?എനിക്ക് പേര് മാറ്റേണ്ട കടം കൊടുത്തു എന്നായിരുന്നു മറുപടി. താരത്തിന്റെ കഥാപാത്രങ്ങളെ പ്രശംസിച്ചുകൊണ്ടും നിരവധി പേരാണ് എത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

SCROLL FOR NEXT