Saikumar വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

'ആ അടി ഞാന്‍ ചോദിച്ച് വാങ്ങിയത്, സ്‌ക്രിപ്റ്റിലില്ല; മമ്മൂക്കയും എതിര്‍ത്തു'; വെളിപ്പെടുത്തി സായ് കുമാര്‍

മമ്മൂട്ടിയുടെ കയ്യില്‍ നിന്നും അടി വാങ്ങുന്ന രംഗത്തെക്കുറിച്ച് സായ്കുമാര്‍

Author : സമകാലിക മലയാളം ഡെസ്ക്

പലപ്പോഴും അഭിനയിക്കുന്നതിനിടെ താരങ്ങള്‍ കയ്യില്‍ നിന്നിടുന്ന ഡയലോഗും ആക്ഷനുമൊക്കെ രംഗത്തിന്റെ ഭംഗിയും ഇംപാക്ടുമൊക്കെ വല്ലാതങ്ങ് കൂട്ടും. ജഗതി ശ്രീകുമാറിനേയും ഇന്നസെന്റിനേയും പോലുള്ള നടന്മാര്‍ ഇത്തരത്തില്‍ കയ്യില്‍ നിന്നിട്ട് കയ്യടി നേടുന്നതില്‍ മിടുക്കന്മാരാണ്.

അത്തരത്തിലൊരു രംഗത്തെക്കുറിച്ച് സംസാരിക്കുകയാണ് നടന്‍ സായ് കുമാര്‍. സൂപ്പര്‍ ഹിറ്റായിരുന്ന സേതുരാമയ്യര്‍ സിബിഐയില്‍ മമ്മൂട്ടിയുടെ കയ്യില്‍ നിന്നും അടി വാങ്ങുന്ന രംഗത്തെക്കുറിച്ചാണ് സായ്കുമാര്‍ സംസാരിക്കുന്നത്. സോഷ്യല്‍ മീഡിയ കാലത്തെ വൈറല്‍ രംഗങ്ങളിലൊന്നാണ് ചോദിച്ച് തല്ലുവാങ്ങുന്ന സായ്കുമാര്‍.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആ അടി തിരക്കഥയിലുണ്ടായിരുന്നില്ല. മമ്മൂട്ടിയും കെ മധുവും എസ്എന്‍ സ്വാമിയടക്കമുള്ളവര്‍ പോലും വേണ്ടെന്നു പറഞ്ഞിട്ടും താന്‍ ചോദിച്ച് വാങ്ങിയ അടിയായിരുന്നു അതെന്നാണ് സായ് കുമാര്‍ പറയുന്നത്. പുതിയ ചിത്രം മധുവിധുവിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് സായ് കുമാര്‍ ആ കഥ പങ്കുവെക്കുന്നത്.

''ആ അടി ചോദിച്ചു വാങ്ങിയതാണ്. മമ്മൂക്കയോട് ഞാന്‍ പറഞ്ഞു, ഒരടി.. പോടാ അവിടുന്ന് എന്നായിരുന്നു മറുപടി. അടിയൊന്നുമില്ല, സേതുരാമയ്യര്‍ അങ്ങനെ ആരേയും അടിക്കത്തൊന്നുമില്ല എന്ന് പറഞ്ഞു. മധുച്ചേട്ടനോടും പറഞ്ഞു ഒരടി അടിക്കാന്‍. പോടാ എന്ന് പറഞ്ഞു. വേണ്ടെങ്കില്‍ നിങ്ങള്‍ വെട്ടിക്കളഞ്ഞോ എന്ന് പറഞ്ഞ് എടുത്തതാണ്. തിയേറ്ററില്‍ ഭയങ്കര ക്ലാപ്‌സ് ആയിരുന്നു. അപ്പോള്‍ മധുച്ചേട്ടന്‍ വന്ന് എടാ അന്ന് ഞാന്‍ പറഞ്ഞിട്ട് എടുത്തതില്ലേ, എങ്ങനെ ഉണ്ടെന്ന്. ഞാന്‍ ഒന്നും മിണ്ടാന്‍ പോയില്ല. സ്വാമി എഴുതിയതിലും അതുണ്ടായിരുന്നില്ല.'' സായ് കുമാര്‍ പറയുന്നു.

''സുകുവേട്ടനെപ്പോലെ ചെയ്ത ശേഷം ഞാന്‍ സ്വാമിയോട് ചോദിച്ചു. സുകുവേട്ടന് വേണ്ടി എഴുതുമായിരുന്നോ എന്ന്. ഞാന്‍ സുകുവിന് വേണ്ടിയൊന്നും എഴുതിയിട്ടില്ല. ഞാന്‍ എഴുതും അവന്‍ അവന്റെ സൗകര്യത്തിന് പറയും. അത്രയേയുള്ളൂ'' എന്നും സായ് കുമാര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

Saikumar reveals him getting slapped in CBI movie was not in the script.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പരീക്ഷകളുടെ വിശ്വാസ്യത ഉറപ്പാക്കും'; ടാസ്‌ക് ഫോഴ്‌സ് പ്രഖ്യാപിച്ച് മോദി, നന്ദന്‍ നിലേക്കനി തലവന്‍

റൈഡ് മോഡിലുള്ള ബൈക്ക് വാങ്ങാന്‍ പ്ലാനുണ്ടോ?; ബാധ്യതയാവാതിരിക്കാന്‍ ഇതാ 20-4-10 റൂള്‍, അറിയേണ്ടതെല്ലാം

ക്ലീന്‍ സ്വീപ്‌: വൈഭവിന് ഫിഫ്റ്റി, മായങ്ക് യാദവിന് 3 വിക്കറ്റ്; പരമ്പര തൂത്തുവാരി ഇന്ത്യ

ടാസ്‌ക് ഫോഴ്‌സ് പ്രഖ്യാപിച്ച് മോദി, ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സിദ്ധരാമയ്യ, പരമ്പര തൂത്തുവാരി ഇന്ത്യ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

'എന്നോടെങ്കിലും പറയാമായിരുന്നില്ലേ, ഞാന്‍ എവിടെയെങ്കിലും കൊണ്ടുപോയി ചികിത്സിച്ചേനെ...'; കൊച്ചുകുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞ മമ്മൂട്ടി