പൃഥ്വിരാജും പ്രഭാസും/ ഫെയ്സ്ബുക്ക് 
Entertainment

രാജ്യത്ത് ഒറ്റ പൃഥ്വിരാജ് മാത്രം, താൻ പ്രണയത്തിലായെന്ന് പ്രഭാസ്

വെറുമൊരു നടൻ മാത്രമല്ല അദ്ദേഹം ബ്ലോക്ക് ബസ്റ്റർ സിനിമകൾ ചെയ്യുന്ന ഒരു സൂപ്പർസ്റ്റാർ കൂടിയാണെന്നും താരം

സമകാലിക മലയാളം ഡെസ്ക്

താൻ പൃഥ്വിരാജുമായി പ്രണയത്തിലായെന്ന് സൂപ്പർതാരം പ്രഭാസ്. താൻ വർക്ക് ചെയ്തിട്ടുള്ളവരിൽ ഏറ്റവും കൂളായ അഭിനേതാവാണ് പൃഥ്വിരാജെന്നും പ്രഭാസ്. സലാറിന്റെ പ്രമോഷന്റെ ഭാ​ഗമായി സംവിധായകൻ രാജമൗലിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രഭാസിന്റെ പ്രശംസ. 

നമ്മുടെ രാജ്യത്തിന് ഒരേയൊരു പൃഥ്വിരാജേ ഉള്ളൂ എന്നാണ് പ്രഭാസ് പറഞ്ഞത്. വെറുമൊരു നടൻ മാത്രമല്ല അദ്ദേഹം ബ്ലോക്ക് ബസ്റ്റർ സിനിമകൾ ചെയ്യുന്ന ഒരു സൂപ്പർസ്റ്റാർ കൂടിയാണെന്നും താരം പറഞ്ഞു. ആദ്യമായാണ് പൃഥ്വിരാജ് തെലുങ്ക് ചിത്രം ചെയ്യുന്നത്. അഞ്ച് തെലുങ്ക് സിനിമകൾ മാത്രമാണ്  കണ്ടിട്ടുള്ളത്.  എന്നിട്ടും അതിമനോഹരമായാണ് തെലുങ്ക് പറയുന്നത് എന്നും പ്രഭാസ് കൂട്ടിച്ചേർത്തു. 

ഹിന്ദിയിൽ സാഹോയും രാധേശ്യാമും ചെയ്തപ്പോൾ അത് എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. ഹിന്ദി സിനിമകൾ ഞാൻ കാണാറുണ്ട്. തമിഴ്നാട്ടിലാണ് ഞാൻ ജനിച്ചു‌ത്. എന്നിട്ടും മറ്റു ഭാഷകൾ ചെയ്യാൻ ബുദ്ധിമുട്ട് തോന്നി. പക്ഷേ പൃഥ്വിരാജ് ആദ്യമായാണ് തെലുങ്ക് സിനിമ ചെയ്യുന്നത്.  ഷൂട്ടിങ്ങിനിടെ അവസാന നിമിഷം പ്രശാന്ത് ഡയലോഗിൽ എന്തെങ്കിലും മാറ്റം വരുത്തിയാൽ ഞാൻ ചോദിക്കും സാർ അവസാന നിമിഷം ഇത് മാറ്റിയാൽ എങ്ങനെ ശരിയാകും.  പക്ഷേ പൃഥ്വിരാജ് അങ്ങനെ ചോദിക്കുന്നതേ ഞാൻ കണ്ടിട്ടില്ല. ആദ്യ ദിവസം മുതൽ അവസാന ദിവസം വരെ അദ്ദേഹം എപ്പോഴും കൂളായിരുന്നു. ഞാൻ യഥാർഥത്തിൽ പൃഥ്വിരാജുമായി പ്രണയത്തിലായി. സിനിമയിലെ നായികയായ ശ്രുതിയേക്കാൾ ഞാൻ പ്രണയിച്ചത് പൃഥ്വിരാജിനെയാണ്.- പ്രഭാസ് പറഞ്ഞു. 

താൻ യഥാർത്ഥത്തിൽ നടനാണെന്നും ആക്സിഡന്റലായാണ് സംവിധായകനാത് എന്നുമാണ് പൃഥ്വിരാജ് പറഞ്ഞത്. ഞങ്ങളും ലൂസിഫർ കണ്ടിട്ടുണ്ട് എന്നായിരുന്നു പ്രഭാസിന്റെ മറുപടി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT