ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

സല്‍മാന്‍ ഖാന് ഡെങ്കിപ്പനി; ബിഗ് ബോസില്‍ നിന്ന് ഇടവേള എടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്

ആരോഗ്യം മോശമായതിനാല്‍ ബിഗ് ബോസില്‍ നിന്ന് ഇടവേളയെടുക്കാന്‍ സല്‍മാന്‍ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന് ഡെങ്കിപ്പനി ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍. ആരോഗ്യം മോശമായതിനാല്‍ ബിഗ് ബോസില്‍ നിന്ന് ഇടവേളയെടുക്കാന്‍ സല്‍മാന്‍ ഒരുങ്ങുന്നതായി താരത്തിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ താരം ഡെങ്കിപ്പനി ബാധിച്ച് ചികിത്സയാണെന്ന കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയില്ല. 

രോഗബാധയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ നിരവധി ആരാധകരാണ് താരത്തിന് പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആശംസകള്‍ കുറിച്ചിരിക്കുന്നത്. നിലവില്‍ ബിഗ് ബോസിന്റെ 16ാം സീസണ്‍ നടന്നുകൊണ്ടിരിക്കുകയാണ്. 

സല്‍മാന് പകരം കുറച്ചുനാളത്തേക്ക് കരണ്‍ ജോഹര്‍ അവതാരകന്‍ ആകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതു കൂടാതെ കിസി കാ ഭായ് കിസി കി ജാന്‍ എന്ന സിനിമയുടെ ഷൂട്ടിങ് തിരക്കിലാണ് താരം. ഫര്‍ഹാദ് സംജി സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷം ഈദിനായിരിക്കും റിലീസ് ചെയ്യുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക

'പ്രതിഷേധത്തിനു പിന്നിൽ വ്യക്തമായ അജണ്ട'; കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി സമരത്തെ വിമർശിച്ച് ഗവർണർ