Vijay, Samantha ഇൻസ്റ്റ​ഗ്രാം
Entertainment

'സ്ക്രീനിൽ മാത്രം ഒതുങ്ങേണ്ട നായകനല്ലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്; വിജയ്‌യിൽ എന്നെ പ്രചോദിപ്പിക്കുന്ന കാര്യം അതാണ്'

എന്നെ ഏറ്റവും പ്രചോദിപ്പിക്കുന്നത് ഒരു പുതിയ മേഖലയിലേക്ക് കടന്നു ചെല്ലാനുള്ള ധൈര്യമാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്‍യെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് നടി സാമന്ത. വിജയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചു കൊണ്ടാണ് സാമന്ത തന്റെ സന്തോഷം അറിയിച്ചത്. സിനിമയിലെ നായകനാകാൻ മാത്രം ജനിച്ചയാളല്ല വിജയ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്ന് അവർ പറഞ്ഞു. കഴിവുതെളിയിച്ച മേഖലയിൽ നിന്ന് മാറി ഒരു വലിയ വെല്ലുവിളി ഏറ്റെടുക്കുന്നത് ചെറിയ കാര്യമല്ല.

പ്രതീക്ഷിക്കുന്നതിലും അപ്പുറം ചെയ്ത് കാണിക്കാൻ വിജയ്ക്ക് സാധിക്കുമെന്നും സാമന്ത കൂട്ടിച്ചേർത്തു. "ഇന്ന് ചെന്നൈയിൽ വിമാനമിറങ്ങിയപ്പോൾ എനിക്ക് വലിയ സന്തോഷം തോന്നി. നമ്മുടെ മുഖ്യമന്ത്രി വിജയ്‌യെ കാണാൻ പോകുകയായിരുന്നു ഞാൻ. വിജയ് സാർ സ്ക്രീനിലെ നായകൻ മാത്രമായി ഒതുങ്ങാൻ വേണ്ടി ജനിച്ചവനല്ലെന്ന് എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ ഊർജ്ജസ്വലത, അദ്ദേഹത്തിന്റെ സാന്നിധ്യം, ആളുകൾ പ്രതികരിക്കുന്ന രീതി എന്നിവയെല്ലാം അദ്ദേഹം വലിയ കാര്യങ്ങൾ ചെയ്യാൻ വേണ്ടി ജനിച്ചതാണെന്ന് തോന്നിപ്പിച്ചിരുന്നു. എന്നെ ഏറ്റവും പ്രചോദിപ്പിക്കുന്നത് ഒരു പുതിയ മേഖലയിലേക്ക് കടന്നു ചെല്ലാനുള്ള ധൈര്യമാണ്. നിങ്ങൾ ഇതിനകം വൈദഗ്ധ്യം നേടിയ കാര്യങ്ങൾ ഉപേക്ഷിച്ച്, അത്രയേറെ വലിയ ഒരു വെല്ലുവിളി ഏറ്റെടുക്കുക.

അത് എളുപ്പമായത് കൊണ്ടല്ല, മറിച്ച് നിങ്ങൾക്ക് ഒരു മാറ്റം കൊണ്ടുവരാൻ കഴിയുമെന്ന് വിശ്വസിക്കുന്നതു കൊണ്ടാണ്. നമ്മളെല്ലാവരും ജീവിതത്തിൽ ഏതെങ്കിലും ഘട്ടത്തിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ വിളിക്കപ്പെടുന്നുണ്ടെന്ന് ഞാൻ കരുതുന്നു. നമ്മളെത്തന്നെ മറികടന്ന് നമ്മളെങ്ങനെ സംഭാവന ചെയ്യാമെന്ന് ചോദിക്കുക. വളരെ കുറച്ച് ആളുകൾ മാത്രമാണ് ആ വിളിയോട് പ്രതികരിക്കുന്നത്.

പ്രതീക്ഷിക്കുന്നതിലുമപ്പുറം ചെയ്തു കാണിക്കാൻ വിജയ്ക്ക് സാധിക്കുമെന്ന് എനിക്ക് തോന്നുന്നു. അദ്ദേഹം വഹിക്കുന്ന സ്ഥാനത്താലല്ല, മറിച്ച് അദ്ദേഹം അതിനെ സമീപിക്കുന്ന ഉദ്ദേശ്യത്താലാണ്. അദ്ദേഹത്തിന് ശക്തിയും ജ്ഞാനവും ലക്ഷ്യത്തിൽ ഉറച്ചുനിൽക്കാനുള്ള ധൈര്യവും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

ഇത് കാണുന്ന ഓരോ യുവജനങ്ങൾക്കും, ജീവിതം നിങ്ങൾ ആരംഭിച്ച സ്വപ്നത്തേക്കാൾ എത്രയോ വലുതാകാം എന്നതിന്റെ ഓർമ്മപ്പെടുത്തലാകട്ടെ".- സാമന്ത കുറിച്ചു. മൂന്ന് സിനിമകളിലാണ് സാമന്തയും വിജയ്‌യും ഒന്നിച്ച് പ്രവർത്തിച്ചിരിക്കുന്നത്.

കത്തി, തെരി, മെർസൽ എന്നീ ചിത്രങ്ങളിലാണ് സാമന്തയും വിജയ്‌യും ഒന്നിച്ചെത്തിയത്. സാമന്തയുടെ ഭർത്താവ് രാജ് നിദിമോരു നിർമിക്കുന്ന മാ ഇൻടി ബം​ഗാരം ആണ് നടിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ജൂൺ 19 ന് ചിത്രം റിലീസാകും.

Samantha met Tamil Nadu Chief Minister Vijay in Chennai.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുഎസ്- ഇറാന്‍ സമാധാനക്കരാര്‍ പ്രാബല്യത്തില്‍; ട്രംപും പെസഷ്‌കിയാനും ഒപ്പുവച്ചു, ഹോര്‍മുസ് തുറന്നു

സമാധാനക്കരാര്‍ പ്രാബല്യത്തില്‍, ഷിഗെല്ല വ്യാപിക്കുന്നു, പോർച്ചു​ഗലിന് സമനിലപ്പൂട്ടിട്ട് കോം​ഗോ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

മാക്കൂട്ടം ചുരത്തില്‍ ചെങ്കല്‍ലോറിയും കാറും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

അവസാന നിമിഷം വലയില്‍ പന്ത്! നാടകീയം ഘാന, പാനമയെ ഒറ്റ ഗോളില്‍ വീഴ്ത്തി

'കിങ് കെയ്ന്‍' ഡബിള്‍! ക്രൊയേഷ്യയെ തകര്‍ത്തെറിഞ്ഞ് ഇംഗ്ലണ്ടിന്റെ 'മധുര പ്രതികാരം'

SCROLL FOR NEXT