Samskruthy Shenoy  
Entertainment

'എന്റെ കണ്ണന് വെണ്ണ മതി, ഞാനല്ല മുഖംമൂടിക്കാരായ നിങ്ങളാണ് ഭീകരവാദികള്‍'; വിമര്‍ശനങ്ങള്‍ക്കെതിരെ സംസ്‌കൃതി ഷേണായ്

എന്റെ വെജിറ്റേറിയന്‍ സംസ്‌കാരത്തെ അവര്‍ ബഹുമാനിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

വിഷു സ്‌റ്റോറിയുടെ പേരില്‍ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി സംസ്‌കൃതി ഷേണായ്. എന്റെ കണ്ണന് വെണ്ണ മതി വേറൊന്നും വേണ്ട എന്നെഴുതിയ പോസ്റ്ററായിരുന്നു താരം പങ്കുവച്ചത്. ഇലയില്‍ വെണ്ണ കഴിക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രവും പോസ്റ്ററിലുണ്ട്. വിഷുവിന് മന്തി പോസ്റ്റര്‍ വിവാദമായ സാഹചര്യത്തിലായിരുന്നു നടിയുടെ സ്റ്റോറി.

തന്നെ ഭീകരവാദിയെന്ന് വിളിച്ചവര്‍ക്ക് മറുപടി നല്‍കുകയാണ് സംസ്‌കൃതി. വിവാഹ ശേഷമാണ് താന്‍ വിഷു ആഘോഷിച്ച് തുടങ്ങിയതെന്നാണ് താരം പറയുന്നത്. ആക്രമണങ്ങളില്‍ താന്‍ തളരില്ലെന്നും സംസ്‌കൃതി പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു സംസ്‌കൃതിയുടെ പ്രതികരണം.

''ഞാനൊരു കൊങ്കിണി പെണ്‍കുട്ടിയാണ്. വിവാഹം കഴിക്കുന്നത് വരെ വിഷുവിനെക്കുറിച്ച് യാതൊരു അറിവുമുണ്ടായിരുന്നില്ല. മലയാളി പയ്യനെ വിവാഹം കഴിച്ചതോടെയാണ് വിഷു ആഘോഷിക്കാന്‍ തുടങ്ങിയത്. എന്റെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ നോണ്‍ വെജിറ്റേറിയന്‍ കഴിക്കുന്നവര്‍ ആണെങ്കിലും എന്റെ വെജിറ്റേറിയന്‍ സംസ്‌കാരത്തെ അവര്‍ ബഹുമാനിക്കുന്നുണ്ട്. ആഘോഷ നാളുകളില്‍ നോണ്‍ വെജ് ഉണ്ടാക്കാറില്ല.'' താരം പറയുന്നു.

എന്റെ ഉണ്ണിക്കണ്ണന്റെ കാര്യത്തില്‍ എനിക്ക് എന്റേതായ സങ്കല്‍പ്പമുണ്ട്. അതാണ് സോഷ്യല്‍ മീഡിയയിലൂടെ അവതരിപ്പിച്ചത്. ആരേയും പോസ്റ്റിലൂടെ ലക്ഷ്യം വച്ചിരുന്നില്ല. എന്റെ അഭിപ്രായം പറഞ്ഞെന്ന് മാത്രം. അഭിപ്രായ സ്വാതന്ത്ര്യം അടിസ്ഥാന അവകാശമാണ്. അതിന് ശേഷം മുഖമില്ലാത്ത പ്രൊഫൈല്‍ നിന്നും വന്ന് എന്നെ വര്‍ഗീയവാദിയെന്നും ഭീകരവാദിയെന്നും വിളിക്കുകയാണ്.''

''സോഷ്യല്‍ മീഡിയ നല്‍കുന്ന അജ്ഞാതത്വം മുതലെടുത്ത്, ഉണ്ണിക്കണ്ണനെ അതിയായി സ്‌നേഹിക്കുന്ന ഒരു വിശ്വാസിയുടെ നിഷ്‌കളങ്കമായ പോസ്റ്റിന് താഴെ വന്ന് അധിക്ഷേപം ചൊരിയുന്നവരാണ് യഥാര്‍ഥത്തില്‍ ഭീരുക്കള്‍. തങ്ങളുടെ വികാരം പ്രകടിപ്പിക്കുന്നതിന് മറ്റുള്ളവരെ ആക്രമിക്കുന്ന മുഖംമൂടിക്കാര്‍ക്കാണ് ഭീകരവാദിയെന്ന പേര് ചേരുക. ഈ ആക്രമണങ്ങള്‍ എന്നെ തളര്‍ത്തില്ല. ഞാന്‍ തിരിച്ചടിക്കും. എന്റെ ഉണ്ണിക്കണ്ണന് വെണ്ണ മതി'' എന്നാണ് താരം പറയുന്നത്.

Samskruthy Shenoy gives reply to criticism for her Vishu poster.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും