മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സംയുക്ത വര്‍മ. തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കെയാണ് സംയുക്ത അഭിനയത്തില്‍ നിന്നും പിന്മാറുന്നത്. വെറും മൂന്ന് വര്‍ഷം മാത്രമേ അഭിനയിച്ചുള്ളൂവെങ്കിലും എന്നെന്നും ഓര്‍ത്തിരിക്കുന്ന നിരവധി സിനിമകള്‍ സംയുക്ത മലയാളിയ്ക്ക് സമ്മാനിച്ചിട്ടുണ്ട്.
മൂന്ന് വര്‍ഷത്തിനിടെ 18 സിനിമകളില്‍ അഭിനയിച്ച സംയുക്തയെ തേടി മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം രണ്ട് വട്ടം എത്തുകയും ചെയ്തു. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇപ്പോഴിതാ തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് സംയുക്ത വര്‍മ. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താന്‍ കഥകള്‍ കേള്‍ക്കുന്നുണ്ടെന്ന് സംയുക്ത വര്‍മ അറിയിച്ചത്.
''കഥകള്‍ കേള്‍ക്കുന്നുണ്ട്. ബിജുവേട്ടനാണ് കഥകള്‍ കേള്‍ക്കാന്‍ പറഞ്ഞത്. അതിനാല്‍ കേള്‍ക്കുന്നു. കാരണം ദക്ഷ് പോയതിന് ശേഷം എനിക്ക് ഒന്നും ചെയ്യാനില്ല. ദക്ഷിനെ വല്ലാതെ ഫോക്കസ് ചെയ്ത് ജീവിച്ചതു കൊണ്ട് അവന്‍ ബെംഗളൂരുവിലേക്ക് പോയതിനാല്‍ എനിക്ക് കുക്കിങിലൊന്നും താല്‍പര്യമില്ലാതായി. ഇനി ആര്‍ക്ക് വേണ്ടി കുക്ക് ചെയ്യാനാണ് എന്നൊരു തോന്നലായി. അപ്പോഴാണ് ബിജുവേട്ടന്‍ കഥകള്‍ കേള്‍ക്കാന്‍ പറയുന്നത്.'' സംയുക്ത വര്‍മ പറയുന്നു.
''കഥകള്‍ കേള്‍ക്കുന്നുണ്ട്. പക്ഷെ എനിക്കൊരു ആത്മവിശ്വാസം വന്നിട്ടില്ല. രണ്ടാമത് സിനിമയിലേക്ക് എന്ന് പറയുമ്പോള്‍, സിനിമയില്‍ ഒരുപാട് മാറ്റം വന്നിട്ടുണ്ട്. ആളുകള്‍ക്ക് നമ്മളെ ഇഷ്ടമാകുമോ? നമ്മളെ സ്വീകരിക്കുമോ? എന്നൊക്കെയുള്ള ആശങ്കകളുണ്ട്. അഭിനയത്തിന്റെ രീതി തന്നെ മാറിയിട്ടുണ്ട്. എല്ലാം പുതുതാണ്. സമീപനം തന്നെ പുതുതാണ്. ആ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുക എങ്ങനെയാണെന്ന് എനിക്ക് അറിയില്ല'' എന്നും സംയുക്ത വര്‍മ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates