Sandeep Pradeep വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ഞാൻ വളരെ ഡാർക്ക് ആയിപ്പോയൊരു സമയമുണ്ട്, അന്ന് ഞാൻ സന്തോഷിച്ചിരുന്നത് ആ സിനിമ കാണുമ്പോഴായിരുന്നു'; സന്ദീപ് പറയുന്നു

'എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു ആ സിനിമ കാണാൻ'.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

സിദ്ദിഖ്- ലാൽ സംവിധാനം ചെയ്ത് 1990 ൽ പുറത്തിറങ്ങിയ സിനിമയാണ് 'ഇൻ ഹരിഹർ ന​ഗർ'. ജ​ഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നിവർ പ്രധാനവേഷത്തിലെത്തിയ ചിത്രം ഇന്നും പലരുടെയും ഫേവറീറ്റ് സിനിമകളുടെ ലിസ്റ്റിലുണ്ടാകും. ഇപ്പോഴിതാ 'ഇൻ ഹരിഹർ ന​ഗറി'നെക്കുറിച്ച് നടൻ സന്ദീപ് പ്രദീപ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്.

തന്റെ ഏറ്റവും കംഫർട്ടുമായ സിനിമ 'ഇൻ ഹരിഹർ ന​ഗർ' ആണെന്നാണ് സന്ദീപ് പറയുന്നത്. തന്റെ പുതിയ ചിത്രമായ കോസ്മിക് സാംസണിന്റെ പ്രൊമോഷന്റെ ഭാ​ഗമായി റെഡ് എഫ്എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സന്ദീപ്.

'ഇൻ ഹരിഹർ ന​ഗർ' ആണ് എന്റെ ഏറ്റവും ഫേവറീറ്റ് സിനിമ. അത് ഞാൻ വ്യക്തിപരമായി അങ്ങനെ പറയുന്നതിന്റെ കാരണം, ഞാൻ അന്ന് വളരെ ഡാർക്ക് ആയി പോയിക്കൊണ്ടിരുന്ന സമയമായിരുന്നു. ആ ഒരു സമയത്ത് ഞാൻ ഭയങ്കര ഹാപ്പിയാകുന്നത് ഇങ്ങനെയുള്ള സിനിമകൾ കാണുമ്പോഴായിരുന്നു.

എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു ആ സിനിമ കാണാൻ. ഞാനെപ്പോഴും കാണാൻ ഇഷ്ടപ്പെടുന്ന ഒരു സിനിമ കൂടിയാണിത്. അതിലെ ഓരോ ഡയലോ​ഗും സീനും എനിക്ക് കാണാപാഠമാണ്. എന്റെ ഫേവറീറ്റും, കംഫർട്ടും തരുന്ന സിനിമ അതാണ്. പിന്നെ 'സിഐഡി മൂസ' പോലെയുള്ള പടങ്ങളൊക്കെ ഉണ്ടെങ്കിലും 'ഇൻ ഹരിഹർ ന​ഗർ' എന്റെ ഭയങ്കര ഫേവറീറ്റ് സിനിമയാണ്". - സന്ദീപ് പ്രദീപ് പറഞ്ഞു.

Sandeep Pradeep reveals his favorite malayalam movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബീനാച്ചി എസ്റ്റേറ്റ് ഏറ്റെടുക്കല്‍ വീണ്ടും സജീവം; മധ്യപ്രദേശ് സര്‍ക്കാരിന്റെ ആവശ്യം 280 കോടി രൂപ

ചോറോ കഞ്ഞിയോ? ആരോ​ഗ്യത്തിന് ഏതാണ് കൂടുതൽ ​ഗുണകരം

'സമയമാണ് പ്രശ്‌നം'; കോഴിക്കോട് ബസ്സുകളുടെ ചില്ലുകള്‍ തകര്‍ത്തു

ബാച്ചിലര്‍ പാര്‍ട്ടി D'Eux- ലേക്ക് വിളിക്കാത്തതില്‍ വിഷമമുണ്ട്, വിളിച്ചിരുന്നേല്‍ പൊളിച്ചേനെ: രാഹുല്‍ രാജ്

സുഹൃത്തിന് പണം കടം കൊടുത്തിട്ട് കിട്ടിയില്ലേ? കേസിന് പോയിട്ട് കാര്യമുണ്ടോ, യുഎഇയില്‍ നിയമം ഇങ്ങനെ