മലയാള സിനിമയിൽ ആദ്യമായി ഒരു സൂപ്പർ താരം സ്വവർഗാനുരാഗിയായി സ്ക്രീനിലെത്തി ഞെട്ടിച്ച സിനിമയായിരുന്നു 'മുംബൈ പൊലീസ്'. ബോബി- സഞ്ജയ് ടീം തിരക്കഥയെഴുതി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് 2013ൽ പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിലും ശ്രദ്ധ നേടി. എസിപി ആന്റണി മോസസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പൃഥ്വിരാജെത്തിയത്.
ഈ കഥാപാത്രത്തെ അവതരിപ്പിച്ചതിന്റെ പേരിൽ പൃഥ്വിരാജിന് അന്ന് ഏറെ വിമർശനങ്ങൾ നേരിടേണ്ടി വരുകയും ചെയ്തു. ആന്റണി മോസസ് എന്ന കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കുകയാണ് തിരക്കഥാകൃത്ത് സഞ്ജയ്. "ആ ലെവലിലുള്ള ഒരു അപകടം നടന്നാൽ സെക്ഷ്വാലിറ്റി മറന്നു പോകുന്നതിനേക്കാൾ കൂടുതൽ സെക്സ് ഡ്രൈവ് ഒരാൾക്ക് ഇല്ലാതായി പോകും.
'മുംബൈ പൊലീസ്' ചെയ്യുന്ന സമയത്ത് സ്വവർഗാനുരാഗിയാകുന്നത് ക്രിമിനൽ കുറ്റമായിരുന്നുവെന്നും അതുകൊണ്ട് തന്നെ ഒരു പൊലീസ് ഓഫീസർ താനൊരു ക്രിമിനൽ ആണെന്നതും കൂടി അവിടെ മറച്ചു വയ്ക്കുന്നുണ്ടെന്നും സഞ്ജയ് പറഞ്ഞു. 'മുംബൈ പൊലീസി'ൽ അപകടം നടന്നതിന് ശേഷമുള്ള കുറച്ചു ദിവസങ്ങളാണ് ആ സിനിമ.
ആ ലെവലിലുള്ള ഒരു അപകടം നടന്നാൽ സെക്ഷ്വാലിറ്റി മറന്നു പോകുന്നതിനേക്കാൾ കൂടുതൽ സെക്സ് ഡ്രൈവ് ഒരാൾക്ക് ഇല്ലാതായി പോകും. ആ സെക്സ് ഡ്രൈവ് ഇല്ലാത്ത ഒരാൾക്ക് താൻ ഏത് ഇതിൽപ്പെട്ടതാണ് എന്ന് തിരിച്ചറിയാൻ പറ്റണം എന്നില്ല. അയാളുടെ സെക്സ് ഡ്രൈവ് ആണ് ഇല്ലാതായത്, ആ അപകടത്തിലും അതിന്റെ ആഘാതത്തിലും. ആ സെക്സ് ഡ്രൈവ് എന്നെന്നേക്കും ഇല്ലാതായിട്ടുമില്ല.
അതിൽ നിന്ന് തിരിച്ചുവരുമ്പോൾ അയാൾക്ക് അത് തിരിച്ചു കിട്ടും. ആ സമയത്തെ അയാളുടെ ഓർമ പോകൽ, അയാളുടെ ശാരീരികമായിട്ടുള്ള വ്യതിയാനങ്ങൾ ഇതെല്ലാം കൊണ്ട് അദ്ദേഹത്തിന്റെ മൈൻഡിലെ അവസാനത്തെ കാര്യമാണത്. അതയാളെ തിരിച്ച് ഓർമപ്പെടുത്താൻ വരുന്നതാണ് അയാളുടെ പാട്ണർ. സൊസൈറ്റി കണ്ടീഷൻ ചെയ്ത് വച്ചിരിക്കുന്നതിനെപ്പറ്റി ആ കാരക്ടർ വളരെ ബോധവാനാണ്.
അയാളുടെ സ്കില്ലുകൾ അയാൾ മറന്നു പോയിട്ടില്ല. അയാളുടെ ചില സോഷ്യൽ കാര്യങ്ങൾ അയാൾ മറന്നുപോയിട്ടില്ല. സൊസൈറ്റിയോടുള്ള രീതികൾ എങ്ങനെയാണെന്ന് മറന്നുപോയിട്ടില്ല. അതിൽപ്പെടുന്നതാണ് സമൂഹം ഹോമോ സെക്ഷ്വൽസിനോട് കാണിക്കുന്ന ഒരു മനോഭാവം. ആ മനോഭാവം ഉള്ളിടത്തോളം കാലം അയാളിലും അത് ചെറുതായിട്ടുണ്ട്.
ഒരുപക്ഷേ അപ്പോഴായിരിക്കും അയാളത് തിരിച്ചറിയുന്നത്. ആ മൊമന്റിലായിരിക്കും അയാളത് തിരിച്ചറിഞ്ഞത്. ഈ പറയുന്നതു പോലെ ആ സമയം വരെ അയാൾക്ക് സെക്സ് ഡ്രൈവ് ഇല്ല. അവിടെ അപരിചിതയായ ഒരു പെണ്ണ് വന്ന് തൊട്ടിരുന്നെങ്കിലും അയാൾ അത് തന്നെ ചെയ്തേനെ. മുംബൈ പൊലീസിനെ പറ്റി പറയുമ്പോൾ എല്ലാവരും പറയുന്ന ഒരു കാര്യം, ഞങ്ങളെ ഗേ ആളുകളെക്കുറിച്ച് പറഞ്ഞതാണ്.
'മുംബൈ പൊലീസ്' ചെയ്യുന്ന സമയത്ത് സ്വവർഗാനുരാഗിയാകുന്നത് ക്രിമിനൽ കുറ്റമാണ്. അപ്പോൾ, ഒരു പൊലീസ് ഓഫീസർ ഞാനൊരു ക്രിമിനൽ ആണെന്നതും കൂടി അവിടെ മറച്ചു വയ്ക്കുന്നുണ്ട്. ഇത് പുറത്തറിഞ്ഞാൽ ഞാനൊരു ക്രിമിനൽ കൂടിയാണ്.
നമ്മുടെ സമൂഹം ആ കാലത്ത് ഇതിനെ കണ്ടു കൊണ്ടിരുന്ന രീതി വേറെയാണ്. ഞാൻ ചെയ്ത കുറ്റമായിട്ടേ അതിനെ കാണുകയുള്ളൂ. അന്ന് വാദങ്ങൾ നടന്നു കൊണ്ടിരിക്കുന്ന സമയമാണ്. 'മുംബൈ പൊലീസ്' ഒക്കെ റിലീസ് ആയതിന് ശേഷമാണ് അത് കുറ്റമല്ലാതാകുന്നത്". - പോർട്രയൽസ് ബൈ ഗദ്ദാഫി എന്ന പോഡ്കാസ്റ്റിൽ സഞ്ജയ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates