Sanjay, Salute വിഡിയോ സ്ക്രീൻഷോട്ട്
Entertainment

"സല്യൂട്ടി'ന്റെ കഥ കേട്ടപ്പോൾ ദുൽഖർ ഞങ്ങളോട് പറഞ്ഞത് അതായിരുന്നു; സിനിമയുടെ വ്യത്യസ്തതയാണ് അവർ നോക്കുന്നത്'

ആ പൊലീസ് ഓഫീസർ കുറ്റവാളിയെ കണ്ടെത്തുമെന്ന് നമുക്കറിയാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

പതിവ് പൊലീസ് ചിത്രങ്ങളുടെ ചട്ടക്കൂടിൽ നിന്ന് മാറി അല്പം വ്യത്യസ്തമായ രീതിയിലെത്തിയ ചിത്രമാണ് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത 'സല്യൂട്ട്'. 2022 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ദുൽഖർ സൽമാൻ ആയിരുന്നു നായകനായെത്തിയത്. ദുൽഖറിന്റെ പൊലീസ് വേഷവും ഏറെ ശ്രദ്ധ നേടി.

അരവിന്ദ് കരുണാകരൻ (ദുൽഖർ) എന്ന പൊലീസുകാരന്റെ സത്യാന്വേഷണമാണ് ചിത്രം പറഞ്ഞത്. 'നുണകൾ-സത്യം-നീതി' എന്ന ടാ​ഗ്‌ലൈനോടെയാണ് ചിത്രം പുറത്തുവന്നത്. എക്കാലത്തും പ്രസക്തമായ വിഷയമാണ് ചിത്രം കൈകാര്യം ചെയ്തിരിക്കുന്നത്.

പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണത്തിൽ രാഷ്ട്രീയക്കാർ സമ്മർദ്ദം ചെലുത്തുമ്പോൾ അത് എത്രത്തോളം ഗുരുതരമായ ക്രമക്കേടുകളിലേക്കാണ് നയിക്കുന്നതെന്ന് സല്യൂട്ട് പ്രേക്ഷകർക്ക് മുന്നിൽ തുറന്നു കാണിക്കുന്നു. സല്യൂട്ടിന്റെ കഥ പറഞ്ഞപ്പോൾ ദുൽഖർ പറഞ്ഞത് എന്താണെന്നതിനെക്കുറിച്ച് പങ്കുവയ്ക്കുകയാണ് തിരക്കഥാകൃത്ത് സഞ്ജയ്.

സിനിമയുടെ വ്യത്യസ്തതയെ ആണ് ദുൽഖർ നോക്കിയതെന്നും സഞ്ജയ് വെളിപ്പെടുത്തി. "സല്യൂട്ടി'ന്റെ കഥ ദുൽഖറിനോട് പറയുമ്പോൾ ഞങ്ങൾ പറഞ്ഞ ഒരു കാര്യമുണ്ട്. സാധാരണ ദുൽഖർ സൽമാൻ പൊലീസ് ഓഫീസർ ആണെങ്കിൽ, ആ പൊലീസ് ഓഫീസർ കുറ്റവാളിയെ കണ്ടെത്തുമെന്ന് നമുക്കറിയാം.

ഇത് അതല്ല. അപ്പോൾ ദുൽഖർ പറഞ്ഞത്, അതാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ടത് എന്നാണ്. ശരിക്കും ഒരു ഹീറോയ്ക്ക് ആണെങ്കിൽ, അദ്ദേഹത്തിന് ചിന്തിക്കാമല്ലോ ഇത് ഞാൻ തന്നെ കണ്ടുപിടിക്കണം എന്ന്. ഇവരെല്ലാം സിനിമയെ മൊത്തത്തിലാണ് നോക്കുന്നത്. സിനിമയുടെ വ്യത്യസ്തതയെ ആണ് നോക്കുന്നത്. ഞങ്ങളുടെ അനുഭവത്തിൽ".- പോർട്രയൽസ് ബൈ ​ഗദ്ദാഫി എന്ന പോഡ്കാസ്റ്റിൽ സഞ്ജയ് പറഞ്ഞു.

Sanjay talks about Salute movie script.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാര്യവട്ടത്ത് ഇന്ത്യക്ക് 'ഇരട്ട ശതകം'; റെക്കോര്‍ഡ് തിരുത്തി കോഹ്‌ലി, കളം നിറഞ്ഞ് ഗില്‍; വിന്‍ഡീസിനെതിരെ 8 വിക്കറ്റ് വിജയം

നീറ്റ് ചോദ്യച്ചോര്‍ച്ച: എന്‍ടിഎ ഓഫീസ് ഇനി കനത്ത സുരക്ഷയില്‍; കാവലിന് സിഐഎസ്എഫ്

പ്രതിഷേധം ഫലം കണ്ടു; സിജെപി നേതാവിനെയും പ്രവർത്തകരെയും വിട്ടയച്ചു

തേനീച്ച ആക്രമണം; കാട്ടിൽ അകപ്പെട്ട വിദ്യാർഥികളെ രക്ഷപ്പെടുത്തി, 12 പേർക്ക് പരിക്ക് - Video

യന്ത്രങ്ങള്‍ നമ്മുടെ യജമാനന്മാരാകരുത്, വിവേകശക്തിയും ബോധവും നിലനിര്‍ത്തണം: അമ്മ