Sanju Samson, Mohanlal, R Ashwin വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

ജീവിതം സിനിമയായാല്‍ ആരാകണം നായകനെന്ന് സഞ്ജു; മോഹന്‍ലാലിന്റെ ബൗളിങ് കണ്ടിട്ടുണ്ട്, അദ്ദേഹം വേണ്ടെന്ന് അശ്വിന്‍

സഞ്ജുവിന്റെ പ്രിയപ്പെട്ട മലയാള നടന്മാര്‍

സമകാലിക മലയാളം ഡെസ്ക്

ഒരു സൂപ്പര്‍ ഹിറ്റ് സ്‌പോര്‍ട്‌സ് ഡ്രാമയ്ക്കുള്ളതെല്ലാമുള്ള ജീവിതമാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ മലയാളി താരം സഞ്ജു സാംസണിന്റേത്. ചെറിയ പ്രായത്തില്‍ തന്നെ ഇന്ത്യന്‍ ടീമിലെത്താന്‍ സാധിച്ചുവെങ്കിലും തുടര്‍ന്നിങ്ങോട്ടുള്ള സഞ്ജുവിന്റെ യാത്ര കയറ്റിറക്കങ്ങളൂടേതാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഫൈനല്‍ വരെ എത്തിച്ച നായകനായിരിക്കുമ്പോഴും ഇന്ത്യന്‍ ടീമില്‍ സ്ഥിര സാന്നിധ്യമാകാന്‍ പലപ്പോഴും സഞ്ജുവിന് സാധിക്കാതെ പോയിട്ടുണ്ട്. ഇപ്പോള്‍ ട്വിന്റി-20 യില്‍ ഇന്ത്യയുടെ അറ്റാക്കിങ് ഓപ്പണര്‍ വേഷത്തില്‍ നിറഞ്ഞാടുകയാണ് സഞ്ജു.

സ്‌പോര്‍ട്‌സ് ബയോപ്പിക്കുകള്‍ക്ക് ഇന്ത്യന്‍ സിനിമയില്‍ ഒരുപാട് സാധ്യതകളുണ്ട്. സഞ്ജുവിനെപ്പോലെ നാടകീയമായൊരു കരിയറുള്ള, ജനപ്രീയനായ താരത്തിന്റെ ജീവിതം സിനിമയാകുന്നത് കാണാനും ആരാധകര്‍ക്ക് ആഗ്രഹമുണ്ടാകും. ഇപ്പോഴിതാ തന്റെ ബയോപ്പിക് സാധ്യതകളെക്കുറിച്ച് സംസാരിക്കുകയാണ് സഞ്ജു സാംസണ്‍. മുന്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിന് നല്‍കിയ അഭിമുഖത്തിലാണ് സഞ്ജു മനസ് തുറന്നത്.

വിഴിഞ്ഞത്തില്‍ നിന്നുമുള്ള സഞ്ജുവിന്റെ കഥ സിനിമയാക്കുകയാണെങ്കില്‍ ആരാണ് നിങ്ങളെ അവതരിപ്പിക്കേണ്ടത്? എന്നായിരുന്നു അശ്വിന്റെ ചോദ്യം. കൂടാതെ ആരായിരിക്കണം സിനിമയ്ക്ക് സംഗീതം ഒരുക്കേണ്ടത് എന്നും അശ്വിന്‍ ചോദിക്കുന്നുണ്ട്. സഞ്ജു ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കും മുമ്പ് അശ്വിന്‍ രസകരമായൊരു നിബന്ധനയും മുന്നോട്ട് വെക്കുന്നുണ്ട്.

''ഒരു ചെറിയ അപേക്ഷയുണ്ട്. ഞാന്‍ വലിയൊരു മോഹന്‍ലാല്‍ ഫാനാണ്. പക്ഷെ അവരുടെ ബോളിങ് കണ്ടതു കൊണ്ട് പറയുകയാണ്, അവര്‍ വേണ്ട'' എന്നായിരുന്നു അശ്വിന്‍ പറഞ്ഞത്. എന്നാല്‍ ഞാന്‍ ബോളിങ് ചെയ്യാറില്ലല്ലോ അതുകൊണ്ട് പ്രശ്‌നമില്ല എന്നായിരുന്നു അശ്വിന്റെ മറുപടി. പക്ഷെ തന്നെ അവതരിപ്പിക്കാന്‍ ഇപ്പോഴത്തെ ആരും മനസിലേക്ക് വരുന്നില്ലെന്നും അതിനാല്‍ പുതുമുഖങ്ങള്‍ ആരെങ്കിലും ആയിരിക്കണമെന്നായിരുന്നു സഞ്ജുവിന്റെ മറുപടി. സംഗീതം സുഷിന്‍ ശ്യാം ചെയ്യണം. അദ്ദേഹം സൂപ്പറായി ചെയ്യും. ആവശത്തിലൊക്കെ സൂപ്പറായിട്ടാണ് ചെയ്തിട്ടുള്ളതെന്നും സഞ്ജു പറയുന്നുണ്ട്.

തന്റെ പ്രിയപ്പെട്ട മലയാള നടന്മാര്‍ ബേസില്‍ ജോസഫും ടൊവിനോ തോമസുമാണെന്നും സഞ്ജു പറയുന്നുണ്ട്. ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നും സഞ്ജു പറയുന്നുണ്ട്. സുഹൃത്തെന്ന നിലയില്‍ അവരുടെ അധ്വാനം താന്‍ അടുത്തു നിന്ന് കണ്ടിട്ടുണ്ടെന്നും സഞ്ജു പറയുന്നു. അതേസമയം താനൊരു കടുത്ത രജനികാന്ത് ആരാധകനാണെന്നും സഞ്ജു പറയുന്നുണ്ട്. കൂലിയുടെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയ്ക്കായി കാത്തിരിക്കുകയാണെന്നാണ് താരം പറയുന്നത്.

Sanju Samson answers who should play him in his biopic. R Ashwin says it shouldn't be Mohanlal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

പ്രണവിനെ കണ്ട് എഴുതിയ കഥാപാത്രം; നെഗറ്റീവ് ഷെയ്ഡ് ചെയ്യാന്‍ അദ്ദേഹവും കാത്തിരിക്കുകയായിരുന്നു; രാഹുല്‍ സദാശിവന്‍

ശബരിമലയിലെ സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റത് 15 ലക്ഷം രൂപയ്ക്ക്?; എസ്‌ഐടിക്ക് നിര്‍ണായക മൊഴി

ലക്ഷ്യത്തിലെത്താന്‍ ഇനിയും ദൂരങ്ങള്‍ താണ്ടാനുണ്ട്, 'നവ കേരള'ത്തിന്റെ ഭാവിയില്‍ കിഫ്ബി നിര്‍ണായകം; കെ എം എബ്രഹാം

50 രൂപ പ്രതിഫലം കൊണ്ട് താജ്മഹൽ കാണാൻ പോയ ചെറുപ്പക്കാരൻ! ഇന്ന് അതിസമ്പന്നൻ; കഠിനാധ്വാനത്തിലൂടെ ഷാരുഖ് പടുത്തുയർത്തിയ സാമ്രാജ്യം

SCROLL FOR NEXT