Manju Warrier, Santosh Thundiyil 
Entertainment

'മഞ്ജു വാര്യര്‍ അത്ര വലിയ സൗന്ദര്യവതിയല്ല, പക്ഷെ അവര്‍ അഭിനയം കൊണ്ടതിനെ മറികടന്നു': സന്തോഷ് തുണ്ടിയില്‍

സൗന്ദര്യം എന്നത് രൂപത്തില്‍ മാത്രം ഒതുങ്ങുന്നതല്ല സ്വഭാവം കൂടി ചേര്‍ന്നുള്ളതാണെന്നാണ് അദ്ദേഹം പറയുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ഇന്ത്യന്‍ സിനിമയിലെ ഐക്കോണിക് ഛായാഗ്രാഹകരില്‍ ഒരാളാണ് സന്തോഷ് തുണ്ടിയില്‍. മലയാളത്തില്‍ മാത്രമല്ല ബോളിവുഡിലേയും മുന്‍നിര ഛായാഗ്രാഹകനാണ് അദ്ദേഹം. കുച്ച് കുച്ച് ഹോത്താ ഹേ, കൃഷ്, റൗഡി റാത്തോഡ് തുടങ്ങി നിരവധി ബോളിവുഡ് ചിത്രങ്ങള്‍ക്ക് സന്തോഷ് കാമറ വച്ചിട്ടുണ്ട്. ദേവദൂതന്‍, പളുങ്ക്. പ്രണയവര്‍ണങ്ങള്‍ തുടങ്ങി നിരവധി മലയാള സിനിമകളും കാമറ കൈകാര്യം ചെയ്തു.

1998 ല്‍ പുറത്തിറങ്ങിയ പ്രണയ വര്‍ണങ്ങളഇലൂടെയാണ് സന്തോഷ് തുണ്ടിയില്‍ കരിയര്‍ ആരംഭിക്കുന്നത്. പിന്നാട്. ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ചു കൊണ്ട് ഇന്ത്യന്‍ സിനിമയാകെ നിറഞ്ഞു നില്‍ക്കുന്ന ഛായാഗ്രാഹകനായി വളരുകയായിരുന്നു. ഇപ്പോഴിതാ സൗന്ദര്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

സൗന്ദര്യം എന്നത് രൂപത്തില്‍ മാത്രം ഒതുങ്ങുന്നതല്ല സ്വഭാവം കൂടി ചേര്‍ന്നുള്ളതാണെന്നാണ് അദ്ദേഹം പറയുന്നത്. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു. കാമറയിലൂടെ നോക്കുമ്പോള്‍ ആരാണ് ഏറ്റവും സുന്ദരന്‍ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

''സൗന്ദര്യം എന്നത് ലുക്ക് മാത്രമല്ല. അവരുടെ സ്വഭാവം കൂടെ ചേരുന്നതാണ്. ഹൃത്വിക് റോഷന്‍, സാധാരണ ചിന്തിക്കുന്നത് പോലെ, സൂപ്പര്‍ഫിഷ്യല്‍ ആയി പറയുകയാണെങ്കില്‍ ഏറ്റവും സുന്ദരന്‍ ഹൃത്വിക് റോഷന്‍ ആണെന്ന് പറയാം. സൗന്ദര്യം എന്നത് ശരീരം മാത്രമല്ല. കാമറയുടെ ആംഗിളിലൂടെ നോക്കുമ്പോള്‍ പെർഫെക്ട് എന്ന് പറയുന്നതും അങ്ങനെയാണ്. ഫ്രണ്ട് ആംഗിളില്‍ നോക്കിക്കഴിഞ്ഞാല്‍ ഹൃതിക് സുന്ദരനാണ്'' എന്നാണ് അദ്ദേഹം പറയുന്നത്. മഞ്ജു വാര്യരെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.

''മഞ്ജു സൗന്ദര്യവതിയാണോ എന്ന് ചോദിച്ചാല്‍, അത്ര വലിയ സൗന്ദര്യമൊന്നുമില്ല. ആവറേജ് ലുക്കിങ് ലേഡി എന്നേ പറയാന്‍ പറ്റൂ. പക്ഷെ അവര്‍ അഭിനയം കൊണ്ടതിനെ കവര്‍ ചെയ്യുകയാണ്. അതാണ് ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം പ്രധാനം'' എന്നാണ് അദ്ദേഹം പറയുന്നത്.

Santosh Thundiyil says Manju Warrier is average looking but she covered it with acting skills.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎംഎ സലാം 'സില്‍ക്ക്' ചെയര്‍മാന്‍, ശ്യാംസുന്ദര്‍ 'ഇന്‍കെല്‍' തലപ്പത്ത്; ബോര്‍ഡ്- കോര്‍പ്പറേഷന്‍ വിഭജനത്തില്‍ ആര്‍എസ്പിക്കും കേരള കോണ്‍ഗ്രസിനും അതൃപ്തി

ജാമിയ മിലിയ യൂണിവേഴ്സിറ്റിയിൽ 85 അനധ്യാപക ഒഴിവുകൾ; അക്കൗണ്ടന്റ്, പ്ലംബർ, ഫാർമസിസ്റ്റ്...

ഫുജൈറയിൽ വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു

ദ്വയാർഥ പ്രയോ​ഗമുള്ള ചോദ്യങ്ങൾ, വായടപ്പിച്ച് കിയാരയും സിദ്ധാർഥും; 'കരണിന് അല്ലേലും കൃമികടി കൂടുതലാണെന്ന്' നെറ്റിസൺസ്

ആധാർ കാർഡ് പ്രായം തെളിയിക്കുന്നതിനുള്ള രേഖയല്ല, പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് കൂടുതൽ വിശ്വസനീയമെന്ന് മധ്യപ്രദേശ് ഹൈക്കോടതി