സാറ അലി ഖാൻ instagram
Entertainment

സുശാന്ത് വിടവാങ്ങിയിട്ട് നാല് വർഷം; ഓർമ്മ ചിത്രം പങ്കുവച്ച് സാറ അലി ഖാൻ

സാറയുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്.

Author : സമകാലിക മലയാളം ഡെസ്ക്

വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ ഇന്ത്യൻ സിനിമ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് സുശാന്ത് സിങ് രജ്പുത്. എന്നെന്നും ഓർത്തിരിക്കുന്ന ഒരുപിടി മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടാണ് അദ്ദേഹം മറ്റൊരു ലോകത്തേക്ക് പോയി മറഞ്ഞത്. സുശാന്ത് വിടവാങ്ങിയിട്ട് ഇന്ന് നാല് വർഷം പൂർത്തിയാകുകയാണ്. ആരാധകരും താരങ്ങളുമടക്കം നിരവധി പേരാണ് അദ്ദേഹത്തിന്റെ ഓർമ്മകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

നടി സാറ അലി ഖാനും സുശാന്തിനൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണിപ്പോൾ. സുശാന്തും സാറയും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു കേദർനാഥ്. സാറയുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. കേദർനാഥിന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രമാണ് സാറ പങ്കുവച്ചിരിക്കുന്നത്. സുശാന്തിന്റെ വിയോ​ഗം വലിയ ഞെട്ടലാണ് ബോളിവുഡിലും ആരാധകർക്കുമിടയിൽ ഉണ്ടാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിഷാദരോ​ഗമാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആദ്യം റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും അന്വേഷണം പുരോ​ഗമിക്കുന്തോറും ഓരോ വിവാദങ്ങളും പുറത്തുവന്നു. ബോളിവുഡിലെ സ്വജനപക്ഷപാതവും മയക്കുമരുന്ന് കേസുകളുമെല്ലാം ആളിക്കത്തി. ടെലിവിഷൻ പരമ്പരകളിലൂടെയാണ് സുശാന്ത് തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

'പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു', ഇറാൻ- യുഎസ് യുദ്ധം വീണ്ടും?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT