കാത്തിരിപ്പുകള്‍ക്കൊടുവില്‍ രാമായണ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. രണ്‍ബീര്‍ കപൂര്‍, സായ് പല്ലവി എന്നിവരെ രാമനും സീതയുമാക്കി നിതേഷ് തിവാരിയൊരുക്കിയ ചിത്രം വലിയ വിജയമായി മാറിയിരിക്കുകയാണ്. ചിത്രത്തില്‍ രാവണനായെത്തുന്നത് കന്നഡ സൂപ്പര്‍ താരം യഷ് ആണ്. ചിത്രത്തിന്റെ സാങ്കേതിക മികവും താരങ്ങളുടെ പ്രകടനവുമെല്ലാം കയ്യടി നേടുകയാണ്.
രാമായണയില്‍ സീതയായി സായ് പല്ലവി എത്തുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നത് മുതല്‍ നടി നേരിട്ടത് കടുത്ത വിമര്‍ശനങ്ങളും അധിക്ഷേപങ്ങളുമായിരുന്നു. സീതയായി സായ് പല്ലവിയെ കാസ്റ്റ് ചെയ്തതിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ചിത്രത്തിന്റെ റിലീസിന് ശേഷവും സായ് പല്ലവിയുടെ കാസ്റ്റിങ് വിമര്‍ശിക്കപ്പെടുന്നുണ്ട്.
ഇതിനിടെ ആരാകണം രാമനും സീതയുമെന്നതിനെക്കുറിച്ച് നടന്‍ ശരത്ത് ദാസിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. രാമായണയുടെ മലയാളം പതിപ്പില്‍ രണ്‍ബീര്‍ കപൂറിന് ശബ്ദം നല്‍കിയത് ശരത്തായിരുന്നു. ആര്‍ക്കുവേണമെങ്കിലും രാമനും സീതയുമാകാം എന്നാണ് ശരത്ത് പറയുന്നത്. അതിനുള്ള കാരണവും ശരത് വ്യക്തമാക്കുന്നുണ്ട്. ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ശരത്തിന്റെ പ്രതികരണം.
''നമ്മള്‍ എല്ലാവരുടേയും ഉള്ളില്‍ രാമനുമുണ്ട് രാവണനുമുണ്ട്. അതുപോലെ സീതയുമുണ്ട്, മന്ധരയുമുണ്ട്. ആര്‍ക്കു വേണെങ്കിലും സീതയാകാം, ആര്‍ക്കു വേണമെങ്കിലും രാമനാകാം. നമ്മള്‍ രണ്ടു പേരേയും കണ്ടിട്ടില്ല. വാത്മീകിയുടെ രാമായാണം വായിച്ചിട്ടുള്ള അറിവ് മാത്രമേ നമുക്കുള്ളൂ. ഞാന്‍ കണ്ടതില്‍ ഇവര്‍ രണ്ടു പേരും ആപ്റ്റാണ്. അതിലപ്പുറം എനിക്കൊന്നും പറയാനില്ല. എല്ലാ കഥാപാത്രങ്ങളും ഗംഭീരമായിട്ടുണ്ട്'' എന്നാണ് ശരത്ത് പറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates