Anumol gets married ഇൻസ്റ്റ​ഗ്രാം
Entertainment

'എന്റെ കല്യാണം കഴിഞ്ഞു', നടി അനുമോൾ വിവാഹിതയായി; വരൻ തമിഴ് നടൻ

അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

സീരിയൽ നടിയും റിയാലിറ്റി ഷോ താരവുമായ അനുമോൾ വിവാഹിതയായി. തമിഴ്‌നാട് സ്വദേശിയായ ഭുവനേഷ് ആണ് വരൻ. ഗുരുവായൂരിൽ വെച്ച് ഇന്ന് പുലർച്ചെയായിരുന്നു വിവാഹച്ചടങ്ങുകൾ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

നടനും മോഡലുമാണ് ഭുവനേഷ്. നടനും എംപിയുമായ സുരേഷ് ഗോപിയും വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാനെത്തി. ഇരുവരെയും അനുഗ്രഹിച്ച സുരേഷ് ഗോപി 'കൈ പിടിച്ചോ' എന്ന് പറയുന്നതും വിഡിയോയില്‍ കാണാം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്.

വിവാഹ ചിത്രങ്ങൾ അനുമോൾ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഞങ്ങൾ വിവാഹിതരായി, എന്റെ കല്യാണം കഴിഞ്ഞു എന്നീ ക്യാപ്ഷനുകളോടെ വിവാഹ വിഡിയോയും അനുമോൾ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിട്ടുണ്ട്.

ഒരു പുതിയ തുടക്കത്തിന്‍റെ ആഘോഷമെന്ന പേരില്‍ അനുമോള്‍ ഇന്നലെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. നിരവധിപ്പേരാണ് നവദമ്പതികൾക്ക് ആശംസകൾ നേരുന്നത്. സ്റ്റാർ മാജിക് എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് അനുമോൾ ശ്രദ്ധേയയായത്. മലയാളം ബിഗ് ബോസ് സീസൺ ഏഴിലെ വിജയി കൂടിയായിരുന്നു.

Serial Actress Anumol gets married.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരുവാറ്റയിലെ വയോധികന്റെ കൊലപാതകം: 13 കാരിയുടെ ക്വട്ടേഷന്‍?; പ്രായപൂര്‍ത്തിയാകാത്ത നാലുപേര്‍ പിടിയില്‍

നിര്‍ണായക ചുവടുവെയ്പിലേക്ക് വിഴിഞ്ഞം, ഗാസയില്‍ നിലപാട് കടുപ്പിച്ച് ഇസ്രയേല്‍, ബാഡ്മിന്റണില്‍ വന്‍ അട്ടിമറി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ലൈംഗികച്ചുവയോടെ സംസാരം, സ്ത്രീകളെ അധിക്ഷേപിച്ചു; മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറസ്റ്റിൽ

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രീതികൾ മാതൃകാപരം, പ്രശംസിച്ച് ട്രംപ്, 'സേവ് അമേരിക്ക ആക്ട്' എത്രയും വേ​ഗം നടപ്പാക്കണം

ആദ്യ കൊയ്ത്തിന്റെ നെല്ല് ഗുരുവായൂരപ്പന്; ​ഗുരുവായൂരിൽ ഇല്ലംനിറ ഇന്ന്