Shah Rukh Khan വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ദേശീയ അവാർഡ് പിടിക്കാൻ എനിക്ക് ഒരു കൈ തന്നെ ധാരാളം'; തോളിനേറ്റ പരിക്കിനെക്കുറിച്ച് ഷാരുഖ്

വലതു കയ്യിൽ സ്ലിങ് ഇട്ട് വേദിയിലേക്ക് കടന്നുവന്ന കിങ് ഖാന് ഇതെന്തു പറ്റിയെന്നാണ് ആരാധകർ ചോദിച്ചത്.

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സൂപ്പർ താരം ഷാരുഖ് ഖാന്റെ മകനായ ആര്യൻ ഖാൻ ആദ്യമായി സംവിധാനം ചെയ്യുന്ന സീരിസ് ആണ് ദ് ബാഡ്‌സ് ഓഫ് ബോളിവുഡ്. ബോളിവുഡ് ഇൻഡസ്ട്രിയെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ സീരിസ് ഒരു പക്കാ മാസ്സ് സ്വഭാവത്തിൽ ആണ് ഒരുങ്ങുന്നതെന്നാണ് സൂചന. സീരിസിന്റെ ട്രെയ്‌ലർ ലോഞ്ചിനെത്തിയ ഷാരുഖിന്റെ ലുക്കായിരുന്നു എല്ലാവരും ശ്രദ്ധിച്ചത്.

വലതു കയ്യിൽ സ്ലിങ് ഇട്ട് വേദിയിലേക്ക് കടന്നുവന്ന കിങ് ഖാന് ഇതെന്തു പറ്റിയെന്നാണ് ആരാധകർ ചോദിച്ചത്. കയ്യിൽ എന്തുപറ്റിയെന്ന ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായെത്തിയിരിക്കുകയാണ് ഷാരുഖ് ഇപ്പോൾ. അല്പം തമാശയും കൂട്ടിക്കലർത്തിയായിരുന്നു ഷാരുഖിന്റെ മറുപടി.

"എന്റെ തോളിന് എന്ത് പറ്റി എന്ന് എല്ലാവരും ചോദിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. എന്റെ തോളിന് ചെറിയ പരിക്ക് പറ്റിയിരുന്നു. അതുകൊണ്ട് ചെറിയൊരു ശസ്ത്രക്രിയ നടത്തി, അത്ര ചെറുതല്ല- കുറച്ച് വലുതാണ്. അതിനാൽ എനിക്ക് സുഖം പ്രാപിക്കാൻ ഒന്നോ രണ്ടോ മാസമെടുക്കും. പക്ഷേ കുഴപ്പമില്ല... എന്റെ ദേശീയ അവാർഡ് പിടിക്കാൻ എനിക്ക് ഒരു കൈ മാത്രം മതി".- ഷാരുഖ് പറഞ്ഞു.

"മാത്രമല്ല, ഞാനിപ്പോൾ മിക്ക കാര്യങ്ങളും ചെയ്യുന്നത് എന്റെ ഒറ്റക്കൈ കൊണ്ടാണ്. ഭക്ഷണം കഴിക്കുന്നതും പല്ലു തേക്കുന്നതുമൊക്കെ. എല്ലാവരുടെയും സ്നേഹം പൂർണ ഹൃദയത്തോടെ സ്വീകരിക്കുന്ന കാര്യം വരുമ്പോൾ മാത്രമാണ് രണ്ട് കയ്യും ഇല്ലാത്തതിന്റെ നഷ്ടം എനിക്ക് തോന്നുന്നത്".- ഷാരുഖ് കൂട്ടിച്ചേർത്തു.

71-ാമത് ദേശീയ അവാർഡിലാണ് മികച്ച നടനായി ഷാരുഖിനെ തിര‍ഞ്ഞെടുത്തത്. അറ്റ്‌ലി സംവിധാനം ചെയ്ത ജവാൻ എന്ന ചിത്രത്തിലെ പെർഫോമൻസിനാണ് ഷാരുഖിനെ തേടി ദേശീയ പുരസ്കാരമെത്തിയത്. ചിത്രത്തിൽ ഡബിൾ റോളിലാണ് ഷാരുഖ് എത്തിയത്.

Cinema News: Shah Rukh Khan on Best Actor National Award.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT