ഷാരുഖ് ഖാൻ/ ഇൻസ്റ്റ​ഗ്രാം 
Entertainment

രണ്ടു വർഷത്തിന് ശേഷമുള്ള തിരിച്ചുവരവ് സ്റ്റൈലിഷായി, പത്താനിലെ ലുക്ക് പുറത്തുവിട്ട് ഷാരുഖ് ഖാൻ

രണ്ടു വർഷത്തോളമായി സിനിമയിൽ നിന്ന് ഇടവേളയെടുത്തിരിക്കുന്ന ഷാരുഖ് ഖാൻ പത്താൻ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

രാധകരുടെ കാത്തിരിപ്പിന് അന്ത്യമാവുകയാണ്. ബോളിവുഡിന്റെ സൂപ്പർതാരത്തെ വീണ്ടും ബി​ഗ് സ്ക്രീനിൽ കാണാൻ പോകുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. രണ്ടു വർഷത്തോളമായി സിനിമയിൽ നിന്ന് ഇടവേളയെടുത്തിരിക്കുന്ന ഷാരുഖ് ഖാൻ പത്താൻ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരുന്നത്. ഇപ്പോൾ ചിത്രത്തിലെ തന്റെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് താരം. 

മുടി നീട്ടി വളർത്തി സ്റ്റൈലിഷ് ലുക്കിലാണ് താരം. തൊപ്പിയും കൂളിങ് ​ഗ്ലാസുംവെച്ച് ബില്യാര്‍ഡ്‍സ് ടേബിളില്‍ ഉന്നംപിടിച്ച് നിൽക്കുന്ന താരത്തെയാണ് ചിത്രത്തിൽ കാണുന്നത്. ഈ ലോകത്ത് പിങ്ക് നിലനിൽക്കുന്ന നാളു വരെ ഇത് മനോഹരമായ സ്ഥലമായിരിക്കും എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. പ്രിയ താരത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

2018ല്‍ പുറത്തെത്തിയ 'സീറോ'യ്ക്കുശേഷമാണ് താരം സിനിമയിൽ നിന്ന് ഇടവേളയെടുത്തത്. നീണ്ട ചർച്ചകൾക്കൊടുവിലാണ് താരം പത്താനിലേക്ക് എത്തിയത്. സിദ്ധാര്‍ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപിക പദുക്കോണാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ആക്ഷന്‍ ഡ്രാമ ചിത്രത്തില്‍ ജോണ്‍ എബ്രഹാമും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷാവസാനം ചിത്രീകരണമാരംഭിച്ച സിനിമയുടെ ആദ്യ ഷെഡ്യൂള്‍ നേരത്തേ പൂര്‍ത്തിയായിരുന്നു. യാഷ് രാജ് പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21