ആമിർ ഖാന്റെ മകന്റെ സിനിമ കാണാനെത്തി ഖാൻമാർ വിഡിയോ സ്ക്രീൻഷോട്ട്
Entertainment

ജസ്റ്റ് മിസ്! സൽമാൻ പോയതിന് പിന്നാലെ ഷാരുഖിന്റെ എൻട്രി; ആമിർ ഖാന്റെ മകന്റെ സിനിമ കാണാനെത്തി ഖാൻമാർ, നിരാശയിൽ ആരാധകർ

സൽമാൻ ഖാന്റെ വാഹനം പുറത്തേക്ക് പോയതിന് തൊട്ടുപിന്നാലെയാണ് ഷാരുഖ് എത്തിയത്.

സമകാലിക മലയാളം ഡെസ്ക്

സിനിമാ പ്രേമികൾക്ക് ഏറ്റവും പ്രിയപ്പെട്ട ബോളിവുഡ് സൂപ്പർ സ്റ്റാറുകളാണ് ഷാരുഖ് ഖാൻ, ആമിർ ഖാൻ, സൽമാൻ ഖാൻ എന്നിവർ. മൂവരും ഒന്നിച്ചുള്ള ഒരു സിനിമയ്ക്കായി ആരാധകർ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. വളരെ അപൂർവമായി മാത്രമാണ് മൂവരെയും ഒന്നിച്ച് കാണാനാവുക. അത്തരം സന്ദർഭങ്ങൾ ആരാധകർ ആഘോഷമാക്കാറുമുണ്ട്. ഇപ്പോഴിതാ ആമിർ ഖാന്റെ മകൻ ജുനൈദ് ഖാൻ നായകനാകുന്ന പുതിയ ചിത്രത്തിന് ആശംസകൾ അറിയിക്കാൻ നേരിട്ട് എത്തിയിരിക്കുകയാണ് ഷാരുഖും സൽമാനും.

ജുനൈദ് നായകനായെത്തുന്ന ലവ്യാപയുടെ പ്രിവ്യൂ പ്രദർശനത്തിനാണ് ഷാരുഖ് ഖാനും സൽമാൻ ഖാനും എത്തിയത്. ആമിറിനെയും ഷാരുഖിനെയും സൽമാനെയും ഒരേ സ്ഥലത്ത് കാണാനായതിന്റെ ആവേശത്തിലാണിപ്പോൾ ആരാധകർ. എന്നാൽ ഷാരുഖും സൽമാനും പ്രദർശനത്തിന് എത്തിയെങ്കിലും ഇരുവരും വെവ്വേറെ സമയങ്ങളിലെത്തിയത് ആരാധകരെ ഒന്നടങ്കം നിരാശയിലാക്കിയിരിക്കുകയാണ്. പല സമയങ്ങളിൽ എത്തിയതുകൊണ്ട് മൂന്ന് ഖാൻമാർക്കും ഒന്നിച്ച് കാണാനോ ഫോട്ടോയ്ക്കോ പോസ് ചെയ്യാനോ കഴിഞ്ഞില്ല.

നീല നിറത്തിലെ ഷർട്ട് ധരിച്ചാണ് ഷാരുഖ് എത്തിയത്. പച്ച നിറത്തിലെ ടീ ഷർട്ടിലാണ് സൽമാനെ കാണാനാവുക. ഇരുവരും ആമിറിനൊപ്പവും മക്കൾക്കൊപ്പവും ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷമാണ് മടങ്ങിയത്. ഇതിന്റെ വിഡിയോയും ചിത്രങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. സൽമാൻ ഖാന്റെ വാഹനം പുറത്തേക്ക് പോയതിന് തൊട്ടുപിന്നാലെയാണ് ഷാരുഖ് എത്തിയത്. 'ജസ്റ്റ് മിസ്, അല്ലെങ്കിൽ ഇതൊരു അപൂർവ കൂടിക്കാഴ്ചയായി മാറിയേനെ'- എന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.

അതേസമയം ഷാരുഖ് ഖാൻ ഇതാദ്യമായല്ല ജുനൈദിനെയും ലവ്യാപയെയും പിന്തുണച്ച് രം​ഗത്തെത്തുന്നത്. ഇതിന് മുൻപ് ചിത്രത്തിലെ ഒരു ഗാനത്തെ പ്രശംസിച്ചും ഷാരുഖ് എത്തിയിരുന്നു. ഈ പാട്ട് വളരെ സ്വീറ്റാണ്. ജുനൈദിനെപ്പോലെ സൗമ്യമാണ്. എല്ലാ ആശംസകളും ഖുഷി. ലവ്യാപ ദമ്പതികൾക്കും ടീമിനും എന്റെ സ്നേഹം. എന്നായിരുന്നു ഷാരുഖ് പാട്ടിന്റെ ലിങ്ക് പങ്കുവച്ച് കുറിച്ചത്. നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ മഹാരാജ‌ എന്ന ചിത്രത്തിലൂടെയാണ് ജുനൈദ് അഭിനയ രം​ഗത്തേക്ക് കടക്കുന്നത്.

അദ്വൈത് ചന്ദൻ ആണ് ലവ്യാപ സംവിധാനം ചെയ്യുന്നത്. നടി ശ്രീ​ദേവിയുടെ ഇളയ മകൾ ഖുഷി കപൂറാണ് ചിത്രത്തിലെ നായിക. അശുതോഷ് റാണ, തൻവിക പാർലിക്കർ, കിക്കു ശാർദ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഈ മാസം 7 ന് ചിത്രം തിയറ്ററുകളിൽ എത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ഗുരുവായൂര്‍ ക്ഷേത്രം ഏകാദശി നിറവിലേക്ക്, തങ്കത്തിടമ്പ് തൊഴുത് ആയിരങ്ങള്‍; സുകൃത ഹോമ പ്രസാദ വിതരണം നവംബര്‍ എട്ടിന്

സഞ്ജു സാംസണ്‍ ഇല്ല, ടീമില്‍ മൂന്ന് മാറ്റം; ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയച്ചു

'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന്‍ സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

ഫീസ് തരുന്നില്ല; രാജു നാരായണസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസുമായി അഭിഭാഷകന്‍

SCROLL FOR NEXT