Shahrukh Khan ഫയല്‍
Entertainment

ഷാരൂഖ് ഖാന് പരുക്ക്; ഒരു മാസം വിശ്രമം; 'കിങ്' ചിത്രീകരണം നിര്‍ത്തിവച്ചു

ഷാരൂഖും മകളും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് കിങ്

Author : സമകാലിക മലയാളം ഡെസ്ക്

ചിത്രീകരണത്തിനിടെ ഷാരൂഖ് ഖാന് പരുക്ക്. പുതിയ ചിത്രം കിങിന്റെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരുക്കേറ്റത്. ഷാരൂഖ് ഖാനും മകള്‍ സുഹാന ഖാനും ഒരുമിക്കുന്ന ചിത്രമാണ് കിങ്. മുംബൈയിലെ സ്റ്റുഡിയോയില്‍ വച്ച് ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരുക്കേല്‍ക്കുന്നത്. പിന്നാലെ ഷാരൂഖ് ഖാനെ ചികിത്സയ്ക്കായി യുഎസിലേക്ക് കൊണ്ടു പോയി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം താരത്തിന്റെ പരുക്ക് ഗുരുതരമല്ല. മസില്‍ ഇഞ്ചുറിയാണ് നേരിടേണ്ടി വന്നത്. ഡോക്ടര്‍മാര്‍ ഷാരൂഖ് ഖാന് ഒരു മാസത്തെ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ സാധിച്ചത്. ഇതോടെ സിനിമയുടെ ചിത്രീകരണം നിര്‍ത്തി വച്ചിരിക്കുകയാണ്. ഷാരൂഖ് ഖാന്‍ തിരികെ സെറ്റിലെത്തുക സെപ്തംബറിന് ശേഷമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. അപകടമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ പുറത്ത് വരുന്നതേയുള്ളൂ.

ഷാരൂഖും മകളും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് കിങ്. നേരത്തെ ആര്‍ച്ചീസ് എന്ന നെറ്റ്ഫ്‌ളിക്‌സ് ഷോയിലൂടെയാണ് സുഹാന അരങ്ങേറിയത്. ദീപിക പദുക്കോണ്‍, റാണി മുഖര്‍ജി, അഭിഷേക് ബച്ചന്‍, ജയ്ദീപ് അഹ്ലാവത്, അനില്‍ കപൂര്‍, അര്‍ഷദ് വാര്‍സി, ജാക്കി ഷ്രോഫ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സിദ്ധാര്‍ത്ഥ് ആനന്ദ് ആണ് സിനിമയുടെ സംവിധാനം. പഠാന് ശേഷം ഷാരൂഖും സിദ്ധാര്‍ത്ഥും ഒരുമിക്കുന്ന ചിത്രം കൂടിയാണ് കിങ്.

Shahrukh Khan got injured during King shooting. advised for one month rest.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

SCROLL FOR NEXT