Shahrukh Khan ഫയല്‍
Entertainment

'വയസായില്ലേ, വിരമിച്ചൂടേ?'; പരിഹസിക്കാന്‍ വന്നവനെ തുരത്തിയോടിച്ച് ഷാരൂഖ് ഖാന്‍; ആളറിഞ്ഞ് കളിക്കെടാ!

സമകാലിക മലയാളം ഡെസ്ക്

ദേശീയ അവാര്‍ഡ് നേട്ടത്തിന്റെ ആവേശത്തിലാണ് ഷാരൂഖ് ഖാന്‍. കരിയറിലെ ആദ്യത്തെ ദേശീയ പുരസ്‌കാരമാണ് ജവാനിലൂടെ ഷാരൂഖ് ഖാനെ തേടിയെത്തിയിരിക്കുന്നത്. തന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ പരുക്കേറ്റ ഷാരൂഖ് ഖാന്‍ ഇപ്പോള്‍ വിശ്രമത്തിലാണ്. വിശ്രമത്തിനിടെ കഴിഞ്ഞ ദിവസം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ഷാരൂഖ് ഖാനെത്തി. രസകമരമായ നിമിഷങ്ങള്‍ക്കാണ് ഇത് വഴിയൊരുക്കിയത്.

ആരാധകരുടെ പല ചോദ്യങ്ങള്‍ക്കും ഷാരൂഖ് ഖാന്‍ മറുപടി നല്‍കുന്നുണ്ട്. നിങ്ങളുടെ ഷോള്‍ഡര്‍ ഇപ്പോള്‍ എങ്ങനെയുണ്ടെന്നാണ് ഒരാള്‍ ചോദിച്ചത്. 'സ്റ്റാര്‍ഡമിന്റെ ഭാരം കാര്യക്ഷമമായി തന്നെ താങ്ങുന്നുണ്ട്. സുഖപ്പെട്ടുവരികയാണ് സുഹൃത്തേ, ചോദിച്ചതിന് നന്ദി' എന്നായിരുന്നു ഷാരൂഖ് ഖാന്റെ മറുപടി.

എപ്പോഴാണ് പുതിയ സിനിമയായ കിങ് റിലീസ് ചെയ്യുക എന്ന് ചോദിച്ചയാളോട് ഷാരൂഖ് ഖാന്‍ പറഞ്ഞത് 'കുറച്ച് ഷൂട്ട് ചെയ്തു. ഉടനെ വീണ്ടും ഷൂട്ട് ആരംഭിക്കും. ലെഗ് ഷോട്ട്‌സ് മാത്രം, പിന്നെ അപ്പര്‍ ബോഡിയിലേക്ക് മാറും. ദൈവാനുഗ്രഹത്താല്‍ വേഗം തീരും. സിദ്ധാര്‍ത്ഥ് തീര്‍ക്കാനായി കഷ്ടപ്പെടുന്നുണ്ട്' എന്നായിരുന്നു ഷാരൂഖ് ഖാന്റെ മറുപടി.

ഇതിനിടെ ഒരാള്‍ ഷാരൂഖ് ഖാനെ കളിയാക്കാനും ശ്രമിച്ചു. പതിവ് പോലെ പരിഹാസത്തിന്റെ മുനയൊടിച്ച് വിടുന്നുണ്ട് ഷാരൂഖ് ഖാന്‍. 'വയസായില്ലേ ഇനിയെങ്കിലും വിരമിക്കൂ. പുതിയ കുട്ടികള്‍ മുന്നോട്ട് വരട്ടെ' എന്നായിരുന്നു ഒരാളുടെ പരിഹാസം. പിന്നാലെ ഷാരൂഖ് ഖാന്‍ മറുപടിയുമായി എത്തി.

''സഹോദരാ, നിന്റെ ചോദ്യങ്ങളിലെ കുട്ടിത്തം അവസാനിച്ച ശേഷം കാര്യമുള്ള എന്തെങ്കിലും ചോദ്യവുമായി വരൂ. അതുവരെ താല്‍ക്കാലികമായി വിരമിച്ചേക്കൂ'' എന്നായിരുന്നു ഷാരൂഖ് ഖാന്റെ മറുപടി. ജവാനിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയതിനെക്കുറിച്ചും ഒരാള്‍ ചോദിക്കുന്നുണ്ട്. 'യാഹ്! രാജ്യത്തിന്റെ രാജാവിനെപ്പോലെയാണ് തോന്നുന്നത്. വലിയ ആദരമാണ്. കൂടുതല്‍ അധ്വാനിക്കാനും നന്നാക്കാനുമുള്ള ഉത്തരവാദിത്തം കൂടി' എന്നായിരുന്നു ഷാരൂഖ് ഖാന്റെ മറുപടി.

Shahrukh Khan gives reply to a fan who tried to make fun of him.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം നഗരസഭയുടെ 200 കോടി ട്രഷറിയിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ നീക്കം; എതിര്‍പ്പുമായി ബിജെപി

ചരിത്രമെഴുതി ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍; ഝാര്‍ഖണ്ഡിന് കന്നി സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം

14 ലക്ഷം രൂപയുടെ ഇലക്ട്രിക് കേബിൾ മോഷ്ടിച്ചു, ബഹ്റൈനിൽ രണ്ട് ഏഷ്യാക്കാർ പിടിയിൽ

ഗര്‍ഭിണിക്ക് സ്റ്റേഷനില്‍ ക്രൂരമര്‍ദനം; പി ഇന്ദിര കണ്ണൂര്‍ മേയര്‍; 'വി ബി ജി റാം ജി' ലോക്‌സഭ പാസ്സാക്കി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT