ഷമ്മി തിലകന്റെ മകൻ അഭിമന്യുവിനെ കളിപ്പിക്കുന്ന തിലകൻ, ഷമ്മി തിലകനും അഭിമന്യുവും/ ഫേയ്സ്ബുക്ക് 
Entertainment

എന്റെ മകനോട് അസൂയ തോന്നിയ നിമിഷം; അച്ഛന്റെ ഓർമയിൽ ഷമ്മി തിലകൻ

തന്റെ മകൻ അഭിമന്യുവിനെ കളിപ്പിക്കുന്ന തിലകന്റെ പഴയ ചിത്രത്തിനൊപ്പമാണ് പോസ്റ്റ്

Author : സമകാലിക മലയാളം ഡെസ്ക്

ഫാദേഴ്സ് ഡേയിൽ അച്ഛൻ തിലകനെ ഓർമിച്ച് നടൻ ഷമ്മി തിലകൻ. അച്ഛൻ തനിക്കെന്നും സൂപ്പർഹീറോ ആയിരുന്നു. താരാട്ടു പാടി തന്നിട്ടില്ലെങ്കിലും അച്ഛനെയായിരുന്നു തനിക്കിഷ്ടമെന്നും താരം ഫേയ്സ്ബുക്കിൽ കുറിച്ചത്.  തന്റെ മകൻ അഭിമന്യുവിനെ കളിപ്പിക്കുന്ന തിലകന്റെ പഴയ ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. ജീവിതത്തിൽ അച്ഛനോട് ഏറ്റവും ഇഷ്ടം തോന്നിയ അസുലഭ മുഹൂർത്തമാണിതെന്നാണ് ഷമ്മി പറയുന്നത്. തന്റെ മകനോട് അസൂയ തോന്നിയെന്നും താരം കുറിച്ചു. 

ഷമ്മി തിലകന്റെ കുറിപ്പ് വായിക്കാം

ഹാപ്പി ഫാദേഴ്സ് ഡേ
സൂര്യനേപോൽ തഴുകി ഉറക്കമുണർത്തിയിരുന്നൊന്നുമില്ല..;
കിലുകിൽ പമ്പരം പോലെ തിരിഞ്ഞുകൊണ്ടിരുന്ന കുഞ്ഞുമനസ്സറിയാതെ മയങ്ങൂ.. വാവാവോ എന്ന് ചാഞ്ചക്കം പാടിത്തന്നിട്ടുമില്ല.
എന്നിട്ടും #അച്ഛനെയായിരുന്നെനിക്കിഷ്ടം..!
#സൂപ്പർഹീറോ തന്നെയായിരുന്നു അച്ഛൻ എനിക്കെന്നും..!
ഈ പിതൃദിനത്തിൽ..; എനിക്ക് അച്ഛനോട് ജീവിതത്തിൽ ഏറ്റവും ഇഷ്ടം തോന്നിയ അസുലഭ മുഹൂർത്തമാണ് പങ്കുവെയ്ക്കാനുള്ളത്..!
എൻറെ മകനോട് എനിക്ക് അസൂയ തോന്നിയ നിമിഷം...!
ലവ് യു അച്ഛാ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!