Shine Tom Chacko ഫെയ്‌സ്ബുക്ക്‌
Entertainment

ചടങ്ങില്‍ പങ്കെടുക്കാനോ ഡാഡിയെ അവസാനമായി കെട്ടിപ്പിടിച്ച് കരയാനോ മമ്മിക്ക് കഴിഞ്ഞില്ല; ആ വേദന ഒരിക്കലും ഞങ്ങളെ വിട്ടു പോകില്ല: ഷൈന്‍ ടോം ചാക്കോ

സമകാലിക മലയാളം ഡെസ്ക്

ഡാഡിയുടെ ചടങ്ങുകളില്‍ പങ്കെടുക്കാനോ അവസനമായൊന്ന് കെട്ടിപ്പിടിച്ച് കരയാനോ മമ്മിക്ക് കഴിഞ്ഞില്ലെന്നും ആ വേദന തങ്ങളെ വിട്ട് ഒരിക്കലും പോകില്ലെന്നും നടന്‍ ഷൈന്‍ ടോം ചാക്കോ. താനിന്ന് മാറ്റത്തിനായി സ്വയം ശ്രമിക്കുകയാണെന്നും ഷൈന്‍ ടോം ചാക്കോ പറയുന്നു. സ്റ്റാര്‍ ആന്റ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് ഷൈന്‍ മനസ് തുറന്നത്.

തന്റെ പിതാവിന്റെ ജീവനെടുത്ത അപകടത്തെക്കുറിച്ചും തുടര്‍ന്നുള്ള ജീവിതത്തെക്കുറിച്ചുമൊക്കെ ഷൈന്‍ സംസാരിക്കുന്നുണ്ട്. അപകടത്തില്‍ പരുക്കേറ്റ മമ്മി ഇപ്പോഴും നടന്നു തുടങ്ങിയിട്ടില്ലെന്നാണ് ഷൈന്‍ ടോം ചാക്കോ പറയുന്നത്.

''കാറില്‍ അഞ്ചു പേരാണ് ഉണ്ടായിരുന്നത്. ജോക്കുട്ടനും ഡ്രൈവറും മാറിമാറിയാണ് വാഹനം ഓടിച്ചത്. ഏറ്റവും പുറകിലത്തെ സീറ്റില്‍ ഞാന്‍ കിടന്നു. ഉറക്കത്തിന്റെ ഇടവേളകളില്‍ ഡാഡിയില്‍ നിന്നും ബിസ്‌കറ്റ് ചോദിച്ച് വാങ്ങി കഴിച്ചതെല്ലാം ഇപ്പോഴും ഓര്‍മയുണ്ട്. വലിയ ശബ്ദത്തോടെ വാഹനം ഇടിച്ചു നിന്നപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് ആദ്യമൊന്നും മനസിലായില്ല. സഹായം തേടി റോഡില്‍ കരഞ്ഞു നിന്നു. ഡാഡിയെ നഷ്ടപ്പെട്ടു. എന്റെ കൈക്ക് സാരമായി പരിക്കേറ്റു. മുപ്പതിലധികം തുന്നലുകളുണ്ട്. മമ്മി ഇപ്പോഴും നടന്നു തുടങ്ങിയിട്ടില്ല'' ഷൈന്‍ പറയുന്നു.

ഡാഡിയെ ഒരു മണിക്കൂര്‍ കൂടി അടുത്ത് കിട്ടിയിരുന്നുവെങ്കില്‍ കുറച്ചുകൂടി സംസാരിക്കാമായിരുന്നു. അല്‍പം കൂടി കാര്യങ്ങള്‍ ചോദിക്കാമായിരുന്നു. അങ്ങനെയെല്ലാമുള്ള പലതരം തോന്നലുകള്‍ മനസിലേക്ക് ഇരച്ചു വരുന്നുണ്ടെന്നും താരം പറയുന്നു.

കാറിനകത്തെ ഇരുട്ടിനുള്ളില്‍ നിന്നും ഇടയ്ക്ക് ഇടയ്ക്ക് എന്നെ തിരിഞ്ഞു നോക്കിയ ഡാഡിയുടെ മുഖം ഇപ്പോഴും മനസ്സിലുണ്ട്. അപകടം ശരീരത്തെ മാത്രമല്ല മനസിനേയും ആഴത്തില്‍ മുറിവേല്‍പ്പിച്ചിരിക്കുന്നു. ഡാഡിയുടെ ചടങ്ങുകളില്‍ പങ്കെടുക്കാനോ അവസനമായൊന്ന് കെട്ടിപ്പിടിച്ച് കരയാനോ മമ്മിക്ക് കഴിഞ്ഞില്ല. ആ വേദനകളൊന്നും ഞങ്ങളില്‍ നിന്നൊരിക്കലും വിട്ടു പോകില്ലെന്നും താരം പറയുന്നു.

മാറ്റത്തിനായി ഞാനിന്ന് സ്വയം ശ്രമിക്കുകയാണ്. പ്രേരണകള്‍ ഉണ്ടാകുമെന്നറിയാം എന്നാലും, കരുതലോടെ മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നതെന്നും ഷൈന്‍ പറഞ്ഞു. കാണാത്തിടത്തിരുന്ന് ഡാഡി എല്ലാം കാണുമെന്ന ചിന്തയാണ് മുന്നോട്ടുള്ള യാത്രയുടെ കരുത്ത്. ജീവിച്ചിരിക്കുമ്പോള്‍ പറഞ്ഞത് പോലെയല്ല, ഡാഡിയുടെ അദൃശ്യമായൊരു സാന്നിധ്യമാണ് ഇന്ന് അനുഭവിക്കുന്നത്. പ്രകൃതിയില്‍ എവിടെയോ ഇരുന്ന് അദ്ദേഹം എന്നെ നോക്കിക്കൊണ്ടിരിക്കുകയാണെന്നും ഷൈന്‍ പറയുന്നു.

Shine Tom Chacko reflects on his life after the accident. says his father watches over him from afar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

എറണാകുളം-ബംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ; സമയക്രമം അറിയാം

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

'ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം'

SCROLL FOR NEXT