പെറ്റ് ലവേഴ്സിന്റെ സ്നേഹം, ശരിക്കുമുള്ള സ്നേഹമാണെന്ന് തനിക്ക് തോന്നുന്നില്ലെന്ന് നടൻ ഷൈൻ ടോം ചാക്കോ. തന്റെ പുതിയ ചിത്രമായ 'ധൂമകേതു'വിന്റെ പ്രൊമോഷന്റെ ഭാഗമായി ഫ്ലവേഴ്സ് കോമഡി എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു നടൻ. "പെറ്റ് ലവേഴ്സിന്റെ സ്നേഹം ശരിക്കുമുള്ള സ്നേഹമാണെന്ന് എനിക്ക് തോന്നുന്നില്ല.
ഒരാളെ കൊണ്ടുവന്ന് കൂട്ടിലിട്ടാൽ, അല്ലെങ്കിൽ അവന്റെ ഇഷ്ടത്തിന് വളർത്തി അതിന് ഭക്ഷണം കൊടുക്കുന്നതു കൊണ്ട് എങ്ങനെയാണ് പെറ്റ് ലവേഴ്സ് ആവുക. ഒരാൾ അവരെ അവരുടെ സ്വാതന്ത്ര്യത്തിന് വിടുമ്പോഴാണല്ലോ പെറ്റ് ലവേഴ്സ് ആകുന്നത്. ഈ പട്ടിയും ഇക്കണ്ട മൃഗങ്ങളുമൊക്കെ ജനിച്ചു വളർന്നത് ഇവർ കാരണമല്ലല്ലോ.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
നമുക്കെന്താണ്, എപ്പോഴും അടിമയാക്കി വയ്ക്കാനും കൂടെ സ്നേഹിക്കാനും നമ്മളെ തിരിച്ചൊന്നും പറയാതിരിക്കാനും നമുക്കു വേണ്ടി ജീവിച്ചു കൊണ്ടിരിക്കുന്നു എന്ന് പറയാനും വേണ്ടി ഒരു ജീവി വേണം. അതിന് വേണ്ടിയിട്ടാണ്. ചിലപ്പോൾ അവർ തെറ്റിദ്ധരിക്കപ്പെട്ടതായിരിക്കും. ഇവർ നമ്മളെ രക്ഷിക്കുവാണെന്ന് പറഞ്ഞിട്ട് ഒരു ആമയെ കൊണ്ടുവന്ന് ഒരു ചെറിയ പാത്രത്തിലെ വെള്ളത്തിൽ ഇട്ടാൽ അത് സ്വതന്ത്രയാണോ ?.
വലിയൊരു സ്ഥലത്ത് ഒരു കുത്ത് കുത്തിയിട്ട് നീ ഇവിടെ സ്വതന്ത്രമായി ജീവിച്ചോ എന്ന് പറയുന്ന പോലത്തെ അവസ്ഥയാണത്. അതിനെ ഒരിക്കലും സ്നേഹം എന്ന് പറയാൻ പറ്റില്ല. ചിലപ്പോൾ അവർക്കത് സ്നേഹമായിട്ടായിരിക്കാം തോന്നുന്നത്. ബോൺസായ് ചെടികളെ തന്നെ അതിന്റെ സ്വാതന്ത്ര്യത്തിൽ വിടുന്നില്ല എന്ന കാര്യം നമുക്കറിയാം.
ചിലർ പറയുന്ന കേൾക്കാം, പട്ടിയെയും പൂച്ചയെയുമൊക്കെ നമ്മൾ വളർത്തിയാൽ മാത്രമേ അവർക്ക് ജീവിക്കാൻ പറ്റൂ, അല്ലെങ്കിൽ ജീവിക്കാൻ പറ്റില്ലെന്ന്. അവർക്ക് ഭക്ഷണം എവിടുന്നാ കിട്ടുന്നേ എന്ന്. ഇക്കണ്ട ജീവികളും ജീവജാലങ്ങളുമൊക്കെ ഉണ്ടാകുന്നത് നമ്മൾ ഭക്ഷണം കൊടുത്തിട്ടല്ലേ.
ഭൂമിയിൽ ഒരവകാശവും ഇല്ലാത്തത് മനുഷ്യന് മാത്രമേ ഉള്ളൂ. അഞ്ച് പൈസ ചെലവില്ലാതെയാണ് ബാക്കിയെല്ലാ മൃഗങ്ങളും ജീവിക്കുന്നത്. നമുക്കൊരു ദിവസം ജീവിക്കണമെങ്കിൽ എന്തോരം ചെലവാ. ഇത്രയും മണ്ടത്തരത്തിലും മണ്ടൻമാരായും ജീവിക്കുന്നത് മനുഷ്യൻ മാത്രമാണ്". - ഷൈൻ ടോം ചാക്കോ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates