Shine Tom Chacko വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'പ്രേത പടങ്ങൾ കാണുന്നത് ഞാൻ നിർത്തി, ഇതൊക്കെ നമ്മൾ ഒറ്റയ്ക്ക് അനുഭവിക്കണ്ടേ; 'ഡീയസ് ഈറെ' ഇതുവരെ കണ്ടിട്ടില്ല'

ഈ പ്രേതം വരുന്നതും അവിടുന്ന് പേടിക്കുന്നതും ഓടുന്നതും ഒക്കെ ഞാൻ ഒറ്റയ്ക്ക് ആണേ.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രമാണ് 'ഡീയസ് ഈറെ'. ഹൊറർ ത്രില്ലറായെത്തിയ ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും സാന്നിധ്യമറിയിച്ചിരുന്നു. മനു എന്നറിയപ്പെടുന്ന ഫിലിപ്പ് സെബാസ്റ്റ്യൻ എന്ന കഥാപാത്രമായിരുന്നു ഷൈനിന്റേത്. 2025 ൽ പുറത്തിറങ്ങിയ ചിത്രം താനിതുവരെ കണ്ടിട്ടില്ലെന്ന് തുറന്നു പറയുകയാണ് ഷൈൻ.

അതിനുള്ള കാരണവും താരം വെളിപ്പെടുത്തി. 'പിന്നാലെ' എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി മൂവി വേൾഡ് മീഡിയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഷൈൻ. "ശരിക്കും ഞാൻ പ്രേത സിനിമകൾ കാണുന്നത് നിർത്തിയിരിക്കുന്നു.

ചെറുപ്പത്തിൽ കണ്ട പ്രേത സിനിമകളേയുള്ളൂ. 'മണിച്ചിത്രത്താഴ്' കഴിഞ്ഞിട്ട് പിന്നെ 'ആകാശ​ഗം​ഗ'യാണ് ‍ഞാൻ കണ്ടിട്ടുള്ളത്. പക്ഷേ പ്രേത പടങ്ങളിൽ അഭിനയിക്കുമ്പോൾ എനിക്ക് പ്രശ്നമില്ല. കണ്ടു കഴിഞ്ഞാൽ എനിക്ക് പ്രശ്നമാണ്. ഡീയസ് ഈറെ ഞാനിതുവരെ കണ്ടിട്ടില്ല. കാരണം കണ്ടിട്ട് ഞാൻ തന്നെ ഒറ്റയ്ക്ക് അനുഭവിക്കണ്ടേ. 'ഡീയസ് ഈറെ'യ്ക്ക് വേണ്ടി അവർ എന്റെ ഫോട്ടോ എടുത്തു.

പിന്നെ മോൾഡ് ഉണ്ടാക്കി എന്റെ ശരീരം വച്ചിട്ട്. അവർ അങ്ങനെ തന്നെയാണ് ചെയ്തത്. പടത്തിന്റെ ലൊക്കേഷനിലേക്ക് ഞാൻ പോയിട്ടില്ല. ഒന്നും ഷൂട്ട് ചെയ്തിട്ടുമില്ല. ഫോട്ടോ എടുത്തതും മോൾഡ് ഉണ്ടാക്കിയതുമല്ലാതെ. പടത്തിന് നല്ല അഭിപ്രായം വന്നപ്പോൾ ഞാൻ രാഹുലിന്റെ അടുത്ത് പറഞ്ഞു, ഞാൻ പടം കാണാൻ വരില്ല. ഞാൻ പ്രേത പടങ്ങൾ കാണുന്നത് നിർത്തി എന്ന്.

കാണാൻ ഭയങ്കര ഇൻട്രസ്റ്റ് ഒക്കെയാണ്. പണ്ട് ഈവിൽ ഡെഡ് എന്നൊക്കെയുള്ള പടങ്ങൾ കണ്ടിട്ട് ഞാൻ അനുഭവിച്ചിട്ടുണ്ട്. കാരണം ഒറ്റയ്ക്ക് ആകുമ്പോൾ ഞാൻ തന്നെ ഇത് അനുഭവിക്കണം. ഈ പ്രേതം വരുന്നതും അവിടുന്ന് പേടിക്കുന്നതും ഓടുന്നതും ഒക്കെ ഞാൻ ഒറ്റയ്ക്ക് ആണേ. ഇത് നമ്മുടെ ഉള്ളിലുണ്ടാകുന്ന പ്രതിഭാസം കൂടിയാണ്.

വേറെ ഒരാളെ വിളിച്ച് കാണിക്കാനും പറ്റില്ല. ഒരാളും വിശ്വസിക്കത്തുമില്ല. ഇത്രയും പ്രായമായിട്ടും പ്രേതത്തിലൊക്കെ വിശ്വസിക്കുന്നുണ്ടോ എന്ന് നമ്മൾ വിചാരിക്കും. ഇരുട്ടിനെ പേടിയാണോ എന്നൊക്കെ. ഇതെല്ലാം നമ്മുടെ ഉള്ളിലാണ് ഉണ്ടാകുന്നതും". - ഷൈൻ പറഞ്ഞു.

Shine Tom Chacko talks about horror movies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഭിപ്രായ വ്യത്യാസം തര്‍ക്കമായി മാറരുത്'; ഒരുമിച്ച് മുന്നേറാമെന്ന് മോദിയും ഷി ജിന്‍പിങ്ങും

ജാവോ പെഡ്രോ രക്ഷിച്ചു; സമനില പിടിച്ച് ചെല്‍സി; ആസ്റ്റന്‍ വില്ലയുടെ കഷ്ടകാലം തീരുന്നില്ല!

ജീവനൊടുക്കാൻ ദമ്പതികളുടെ ശ്രമം; ഭർത്താവ് മരിച്ചു, ഭാര്യ ​ഗുരുതരാവസ്ഥയിൽ

കെസിഎ പിങ്ക് വനിതാ ടി20 കിരീടം സഫയറിന്

'ഡോളറിനു പകരം സ്വന്തം കറന്‍സി, യുഎന്‍ രക്ഷാസമിതിയില്‍ പുനഃസംഘടന, പലസ്തീനില്‍ ദ്വിരാഷ്ട്ര പരിഹാരം'; ന്യൂഡല്‍ഹി പ്രഖ്യാപനം അംഗീകരിച്ച് ബ്രിക്‌സ്