Shiny Sarah 
Entertainment

'മാഡം, പരിപാടി ഇന്നലെ ആയിരുന്നു'; സര്‍വം മായ വിജയാഘോഷത്തിന് പോയ ഷൈനിക്ക് പറ്റിയ അമളി; ചിരി പടര്‍ത്തി കുറിപ്പ്

വയസാകുന്നേന്റെ യാണെന്നെങ്ങാനും പറഞ്ഞാല്‍ കൊല്ലും ഞാന്‍ .

സമകാലിക മലയാളം ഡെസ്ക്

നടി ഷൈനി സാറയ്ക്ക് പറ്റിയ അബദ്ധം വായിച്ച് ചിരി നിര്‍ത്താനാകാതെ സോഷ്യല്‍ മീഡിയ. നിവിന്‍ പോളി നായകനായ സര്‍വ്വം മായയുടെ വിജയാഘോഷത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഷൈനിയ്ക്ക് അബദ്ധം പറ്റിയത്. വിജയാഘോഷത്തില്‍ പങ്കെടുക്കാനും ഉപഹാരം വാങ്ങാനും ഷൈനി എത്തിയത് ഞായറാഴ്ചയായിരുന്നു. എന്നാല്‍ ഷൈനി എത്തിയപ്പോഴേക്കും പരിപാടിയും കഴിഞ്ഞ് അണിയറ പ്രവര്‍ത്തകരും പോയിട്ട് ദിവസം ഒന്ന് കഴിഞ്ഞു.

സെക്യൂരിറ്റിക്കാരനാണ് പരിപാടി ഇന്നലെ കഴിഞ്ഞുവെന്ന് ഷൈനിയെ അറിയിക്കുന്നത്. തനിക്ക് പറ്റിയ അമളിയെക്കുറിച്ചുള്ള ഷൈനിയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്. തന്റെ മറവിയെ സ്വയം പരിഹസിക്കുമ്പോഴും പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിലെ വിഷമവും ഷൈനി പങ്കിടുന്നുണ്ട്. ആ വാക്കുകളിലേക്ക്:

കൂട്ടാരേ, ഒരബദ്ധം പറ്റീട്ടാ .സര്‍വ്വമായയുടെ സക്‌സസ് സെലിബ്രേഷനുള്ള ക്ഷണം എനിക്കും കിട്ടി സന്തോഷമായി ഞായറാഴ്ചയാകാന്‍ കാത്ത് കാത്തിരുന്നു. അങ്ങനെ ആ ദിവസം വന്നു. ഞാന്‍ ഒരുങ്ങിക്കെട്ടി പുറപ്പെട്ടു. നിവിമ്പോളിയെ കാണാം ഡെലൂലുനെ കാണാം. ഷീല്‍ഡ് കിട്ടും.അടിപൊളി. സന്തോഷം സന്തോഷം.

അങ്ങനെ സൂര്‍ത്തുക്കളെ ഞാന്‍ ചാക്കോളാസ് പവലിയനില്‍ ഊബറില്‍ എത്തുന്നു. സെക്യൂരിറ്റി ചോദിക്കുന്നു.''മാഡം,ഏത് പ്രോഗ്രാമിനാണ് വന്നത് ?''

''സര്‍വ്വം മായ.

പറഞ്ഞു തീര്‍ക്കുന്നേനു മുന്നേ പുള്ളി

''മാഡം ആ പരിപാടി ഇന്നലെ ആയിരുന്നു.

''അടിപൊളി''ഡ്രൈവര്‍ നാസിയുടെ കമന്റ്

ഞാനുറക്കെ ചിരിച്ചു( ഉള്ളില്‍ കരഞ്ഞു )

നാസി നോമ്പു തുറക്കാനുള്ള പാകത്തിന് വീട്ടിലേക്കുള്ള യാത്രയില്‍ ആയിട്ടു പോലും തിരിച്ചെന്നെ വീട്ടില്‍ കൊണ്ടാക്കി. എന്റെ തെറ്റാണ് എന്റെ മാത്രം തെറ്റാണ് എല്ലാം. ഇതിപ്പോ പല തവണയായി ഡേറ്റ് മാറിപ്പോകല്‍. വയസാകുന്നേന്റെ യാണെന്നെങ്ങാനും പറഞ്ഞാല്‍ കൊല്ലും ഞാന്‍ .

ഡോക്ടര്‍ പറഞ്ഞല്ലോ ആബ്‌സന്റ് മൈന്റ്‌നെസ് ആണെന്ന്. ഇനിശ്രദ്ധിച്ചോളാം സാറേ. ചിത്രത്തില്‍ ആര്‍മാദിക്കാന്‍ തുള്ളിച്ചാടി പുറപ്പെട്ട ലെ ഞാന്‍. എന്റെ ദുരന്തമറിഞ്ഞ് ഷീല്‍ഡ് വീട്ടിലെത്തിച്ചു തന്ന സംവിധായകന്‍ അഖില്‍ സത്യനും ആദര്‍ശിനും ഒരുപാട് നന്ദി സ്‌നേഹം ഉമ്മ.

Shiny Sarah arrives one day late to the Sarvam Maya success event

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൂപ്പുകുത്തി ആഗോള വിപണി, റോക്കറ്റ് പോലെ കുതിച്ച് എണ്ണവില; ബാരലിന് 81 ഡോളറിന് മുകളില്‍, ഇന്ധനവില കൂടുമോ?

വനിതാ ബാറ്റര്‍മാരില്‍ ഒന്നാമത്; ഐസിസി റാങ്കിങില്‍ സ്മൃതി മന്ധാനയ്ക്ക് നേട്ടം

'തമിഴ്‌നാട്ടില്‍ ജനങ്ങള്‍ സംതൃപ്തര്‍, കേരളത്തില്‍ ചരിത്ര ജനവിധിയോടെ കോണ്‍ഗ്രസ് അധികാരത്തില്‍ വരും'

'ഈ അതിർത്തി ആണ് യുദ്ധങ്ങൾക്ക് കാരണം; എല്ലായിടത്തും സമാധാനം മാത്രം ഉണ്ടാവട്ടെ'

ഒരു ദിവസം എത്രനേരം ഇയർഫോൺ ഉപയോ​ഗിക്കും?

SCROLL FOR NEXT