Shiva Rajkumar വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'കാമിയോ റോൾ ചെയ്യുന്നതിന് രണ്ട് കാര്യങ്ങളുണ്ട്'; തുറന്നു പറഞ്ഞ് ശിവ രാജ്കുമാർ

ജനുവരിയിൽ കുറച്ച് ഷൂട്ടുകൾ കൂടെ ബാക്കിയുണ്ട്.

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ജയിലർ 2. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. രജനികാന്ത് നായകനാകുന്ന സിനിമയിൽ നിരവധി കാമിയോ റോളുകൾ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇപ്പോഴിതാ സിനിമയിലെ തന്റെ റോളിനെക്കുറിച്ച് പറയുകയാണ് നടൻ ശിവ രാജ്കുമാർ.

ആദ്യ ഭാഗത്തിൽ നരസിംഹ എന്ന വേഷത്തിലായിരുന്നു ശിവ രാജ്കുമാർ എത്തിയിരുന്നത്. ഇക്കുറി തന്റെ വേഷത്തിന് അല്പം കൂടെ ദൈർഘ്യം ഉണ്ടെന്ന് പറയുകയാണ് നടൻ. സി‌‌നിമകളിൽ കാമിയോ വേഷങ്ങൾ ചെയ്യുന്നതിലൂടെ രണ്ട് ലക്ഷ്യങ്ങൾ ഉണ്ടെന്നും ശിവ രാജ്കുമാർ പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായ 47 സിനിമയുടെ പ്രൊമോഷൻ ഭാഗമായി ബിഹൈൻഡ് വുഡ്‌സ് തമിഴിന് നൽകിയ അഭിമുഖത്തിലായിരുന്നു ശിവ രാജ്കുമാർ ഇക്കാര്യം പറഞ്ഞത്.

'ജയിലർ 2 സിനിമയുടെ എന്റെ സീനിന്റെ ചിത്രീകരണം ആരംഭിച്ചു. ഒരു ദിവസം ഷൂട്ട് ചെയ്തു. ജനുവരിയിൽ കുറച്ച് ഷൂട്ടുകൾ കൂടെ ബാക്കിയുണ്ട്. ആദ്യ ഭാഗത്തിന്റെ തുടർച്ചയായുള്ള കാമിയോ വേഷമാണ് എന്റേത്. ആദ്യ ഭാഗത്തേക്കാൾ ഇത്തവണ വേഷത്തിന് അല്പം കൂടി ദൈർഘ്യം ഉണ്ട്.

രണ്ട് ഇൻഡസ്ട്രികൾ തമ്മിലുള്ള സൗഹൃദം സ്ഥാപിക്കുന്നതിനും, നടന്മാർ തമ്മിലുള്ള അടുപ്പം കൂട്ടുന്നതിനും കൂടെയാണ് സിനിമകളിൽ അതിഥി വേഷങ്ങൾ ചെയ്യുന്നത്,' ശിവ രാജ്കുമാർ പറഞ്ഞു. ഈ വർഷം ജനുവരിയിലായിരുന്നു ഒരു പ്രൊമോ വിഡിയോയ്‌ക്കൊപ്പം ജയിലർ 2 ന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്.

പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു. അനിരുദ്ധ് ആണ് രണ്ടാം ഭാഗത്തിനും സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം. ചിത്രം അടുത്ത വർഷം തിയറ്ററിലെത്തും. നടൻ വിനായകനും രണ്ടാം ഭാ​ഗത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Cinema News: Shiva Rajkumar talks about cameo roles in cinema.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദീപ്തിയെ വെട്ടി, മിനിമോളും ഷൈനി മാത്യുവും കൊച്ചി മേയര്‍ പദവി പങ്കിടും; റിപ്പോര്‍ട്ട്

'സാരി ധരിക്കുമ്പോഴാണ് സൗന്ദര്യമുള്ളത്, ശരീരം തുറന്നു കാണിക്കുന്ന വസ്ത്രങ്ങൾ വേണ്ട'; നടന് രൂക്ഷവിമർശനം

ക്രിസ്മസ് കാലമല്ലേ; വൈൻ ആസ്വദിക്കാൻ ഇതാ ചില ടിപ്പുകൾ

ഒറ്റ ഓവർ, വീഴ്ത്തിയത് 5 വിക്കറ്റുകള്‍! ടി20യില്‍ പുതിയ ലോക റെക്കോര്‍ഡ്

തടവുകാരില്‍ നിന്ന് കൈക്കൂലി വാങ്ങി വഴി വിട്ട സഹായം; ജയില്‍ ഡിഐജി വിനോദ് കുമാറിന് സസ്‌പെന്‍ഷന്‍

SCROLL FOR NEXT