Akhil Marar, Shiyas Kareem 
Entertainment

മത്സരിക്കാന്‍ അഖില്‍ മാരാര്‍ക്ക് ആറ് കോടി വരെ കിട്ടിയിട്ടുണ്ടാകും; കാലം തെളിയിക്കും; ആരോപണവുമായി ഷിയാസ് കരീം

എനിക്ക് നുണ പറയേണ്ട കാര്യമില്ല. എനിക്കറിയാം

സമകാലിക മലയാളം ഡെസ്ക്

തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണ് നടനും സംവിധായകനുമായ അഖില്‍ മാരാര്‍. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് അഖില്‍ മാരാര്‍ താരമാകുന്നത്. സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞു നില്‍ക്കുന്ന വിവാദ നായകനാണ് അഖില്‍ മാരാര്‍. തെരഞ്ഞെടുപ്പു കാലത്തും വിവാദങ്ങള്‍ അഖില്‍ മാരാര്‍ക്ക് പിന്നാലെയുണ്ട്.

അതേസമയം അഖില്‍ മാരാരുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുകയാണ് നടന്‍ ഷിയാസ് കരീം. അഖില്‍ മാരാരും ഷിയാസ് കരീമും മുമ്പ് പലപ്പോഴും മുഖാമുഖം വന്നിട്ടുള്‌ളതാണ്. അഖില്‍ മാരാര്‍ സ്ഥാനാര്‍ത്ഥിയായത് പണം വാങ്ങിയിട്ടാണെന്നാണ് ഷിയാസ് കരീം പറയുന്നത്.

''ഞാനൊരു കാര്യം പറയട്ടെ, പൈസ എന്തായാലും കിട്ടിയിട്ടുണ്ട്. അത് നൂറ് ശതമാനം ഉറപ്പാണ്. ആറ് കോടി വരെയൊക്കെ കിട്ടിയിട്ടുണ്ടാകും. കിട്ടിയിട്ടുണ്ടെന്ന് നമുക്ക് അറിയാമല്ലോ. അത് കാലം തെളിയിക്കും. ഉറപ്പാണ്. എനിക്ക് നുണ പറയേണ്ട കാര്യമില്ല. എനിക്കറിയാം' എന്നാണ് ഷിയാസ് കരീം ഓണ്‍ലൈന്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്.

നേരത്തേ അഖില്‍ മാരാരും പിഷാരടിയും തമ്മിലുണ്ടായ വാക്‌പോരിലും ഷിയാസ് അഭിപ്രായം പങ്കുവച്ചിരുന്നു. പിഷാരടി പറഞ്ഞ കാര്യത്തോട് ഞാന്‍ നൂറ് ശതമാനം യോജിക്കുന്നു. അതെല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഞാന്‍ പുള്ളിയെ പറ്റി ഒന്നും പറയേണ്ട ആവശ്യമില്ല. മുന്നേ പറഞ്ഞ് മടുത്തതാണ്. ഞാന്‍ പറയുമ്പോള്‍ പുള്ളിക്ക് വല്ലാതെ റീച്ച് കിട്ടുകയാണ്. അതുകൊണ്ട് പറയേണ്ട ആവശ്യമില്ലല്ലോ എന്നാണ് ഷിയാസ് പറഞ്ഞത്.

ബിഗ് ബോസ് സീസണ്‍ വണ്ണിലെ മത്സരാര്‍ത്ഥിയായിരുന്നു ഞാന്‍. ആ സീസണില്‍ അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ കണ്ടം വഴി ഓടിയേനെ. അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല. ബിഗ് ബോസ് ഈ ലോകത്തിലെ എല്ലാവരും കണ്ടുവെന്നാണ് അദ്ദേഹത്തിന്റെ വിചാരമെന്നും ഷിയാസ് പറയുന്നു.

Shiyas Kareem alleges Akhil Marar got money to be NDA candidate.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇടത് സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടു, കേരളത്തില്‍ എന്‍ഡിഎ അധികാരത്തിലെത്തും': അയ്യപ്പനെ പ്രണമിച്ച് നരേന്ദ്രമോദി

അസമിന്റെ ​'ഗോൾഡൻ ബൂട്ട് ധരിച്ച മനുഷ്യൻ'; ഇതിഹാസ ഫുട്ബോൾ താരം ​ഗിൽബർട്ടൻ സാ​ഗ്മ ഓർമയായി

ദിവസവും ഒരു ഗ്ലാസ് കാരറ്റ് ജ്യൂസ് കുടിക്കുന്നത് ശീലമാക്കാം

പത്താം ക്ലാസുകാർക്ക് കസ്റ്റംസിൽ അവസരം,63,200 രൂപ വരെ ശമ്പളം; ഏപ്രിൽ 30 വരെ അപേക്ഷിക്കാം

51 അടിച്ച് സൂര്യകുമാര്‍ യാദവ് പൊരുതി; മുംബൈ സ്‌കോര്‍ 162ല്‍ ഒതുക്കി ഡല്‍ഹി

SCROLL FOR NEXT