Shobana, Nivin Pauly വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ഡേയ് ഇതെന്താ രണ്ട് നിവിൻ പോളിയോ‌ ?'; ഓസ്ട്രേലിയയിൽ വച്ച് അപ്രതീക്ഷിതമായി കണ്ടുമുട്ടി ശോഭനയും നിവിനും, വൈറലായി വിഡിയോ

സുഹൃത്തുക്കൾക്കും കുടുംബത്തിനും ഒപ്പം ഓസ്ട്രേലിയയിൽ എത്തിയതായിരുന്നു നിവിൻ.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ഓസ്ട്രേലിയൻ യാത്രയിലാണ് നടി ശോഭനയിപ്പോൾ. യാത്രയ്ക്കിടയിൽ അപ്രതീക്ഷിതമായി ഒരു താരകുടുംബത്തെ കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ശോഭന. നടൻ നിവിൻ പോളിയേയും കുടുംബത്തെയുമാണ് സർപ്രൈസ് വിഡിയോയിലൂടെ ശോഭന ആരാധകർക്കു മുൻപിലെത്തിച്ചത്. നടന്നു പോകുന്നതിനിടെ അപ്രതീക്ഷിതമായിട്ടാണ് നിവിൻ പോളിയേയും കുടുംബത്തെയും ശോഭന കണ്ടുമുട്ടിയത്.

ഓസ്ട്രേലിയൻ നഗരമായ ബ്രിസ്ബെന്നിൽ വച്ചായിരുന്നു ഇവരുടെ കൂടിക്കാഴ്ച. ‘എന്നോടൊപ്പം ഇതാരാണെന്ന് നോക്കൂ’ എന്ന ആമുഖത്തോടെയാണ് നിവിൻ പോളിയുടെ ഭാര്യയെയും മകളെയും ശോഭന പരിചയപ്പെടുത്തുന്നത്. അതിനുശേഷം നാടകീയമായി നിവിൻ പോളിയും വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

സുഹൃത്തുക്കൾക്കും കുടുംബത്തിനും ഒപ്പം ഓസ്ട്രേലിയയിൽ എത്തിയതായിരുന്നു നിവിൻ. ‘അപ്രതീക്ഷിത കൂടിക്കാഴ്ച’ എന്ന അടിക്കുറിപ്പോടെയാണ് ശോഭന വിഡിയോ പങ്കുവച്ചത്. രസകരമായ വിഡിയോ ആരാധകർക്കിടയിൽ ചർച്ചയായി. നിവിൻ പോളിയേയും കുടുംബത്തേയും ശോഭനയ്ക്കൊപ്പം കണ്ടതിലുള്ള അത്ഭുതവും ആരാധകർ പങ്കുവച്ചു.

'നിവിന്റെ മകൻ ശരിക്കും ജൂനിയർ നിവിൻ പോളി തന്നെ', 'ഡേയ് രണ്ട് നിവിൻ പോളിയോ‌', 'ആഹാ എന്താ രസമല്ലേ വളരെ മനോഹരമായ ഒരു കൂടിക്കാഴ്ച.. സൂപ്പർ മിന്നിച്ചു'- എന്നൊക്കെയാണ് വിഡിയോയ്ക്ക് താഴെ നിറയുന്ന കമന്റുകൾ.

Cinema News: Actress Shobana share a cute video with Actor Nivin Pauly.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

3000 പേര്‍വരെ മരിച്ചേക്കും, ആയിരക്കണക്കിന് ശവക്കല്ലറകള്‍ തയ്യാര്‍; വന്‍ദുരന്തം മുന്‍കൂട്ടി കണ്ട് ഇറാന്‍

ഭക്ഷണത്തില്‍ 20 ഉറക്കഗുളിക കലര്‍ത്തി, ഭര്‍ത്താവിനെ കൊന്ന് ബാത്ത്‌റൂമില്‍ കുഴിച്ചുമൂടി; 45 ദിവസം കഴിഞ്ഞ് കേസ് തെളിയിച്ചത് ഇങ്ങനെ

റോസ് വാട്ടർ ദിവസവും ഉപയോഗിക്കാറുണ്ടോ? ചില പാർശ്വഫലങ്ങൾ പിന്നാലെ വരും

പാലാ നഗരസഭയില്‍ പിന്തുണ പിന്‍വലിക്കാന്‍ കോണ്‍ഗ്രസ്, പ്രമേയം പാസ്സാക്കി മണ്ഡലം കമ്മിറ്റി

ഖമേനിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് മൂന്ന് മക്കള്‍; മുജ്തബയുടെ അസാന്നിധ്യം ചര്‍ച്ചയാകുന്നു