Sidharth Bharathan  
Entertainment

അമ്മ മരിച്ചപ്പോള്‍ പലരും ആശ്വസിപ്പിക്കാന്‍ അയച്ച പാട്ട്; വിനയ് ഫോര്‍ട്ട് ആ പാട്ടിന്റെ പേരില്‍ കളിയാക്കും: സിദ്ധാര്‍ത്ഥ് ഭരതന്‍

'വിനയ് ഫോര്‍ട്ട് ഈ സെറ്റില്‍ പോലും ആ ലവ് സോങ് പറഞ്ഞ് കളിയാക്കിയിരുന്നു'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് സിദ്ധാര്‍ത്ഥ് ഭരതന്‍ കടന്നു വരുന്നത്. അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ സിനിമയിലെത്തിയ സിദ്ധാര്‍ത്ഥ് ഇന്ന് നടനെന്ന നിലയിലും സംവിധായകനെന്ന നിലയിലും സ്വയം അടയാളപ്പെടുത്തി കഴിഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സിദ്ധാര്‍ത്ഥിനെ തേടിയെത്തിയിട്ടുണ്ട്.

സിദ്ധാര്‍ത്ഥിന്റെ അരങ്ങേറ്റ ചിത്രമായ നമ്മള്‍ ബോക്‌സ് ഓഫീസില്‍ വലിയ വിജയമായിരുന്നു. ചിത്രത്തിലെ പാട്ടുകള്‍ ഇന്നും മലയാളികള്‍ പാടി നടക്കുന്നു. നമ്മളിലെ പാട്ടുകളെക്കുറിച്ച് റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ സംസാരിക്കുന്നുണ്ട്. ചിത്രത്തിലെ എല്ലാ പാട്ടുകളും തനിക്ക് പ്രിയപ്പെട്ടതാണെന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്.

''എനിക്ക് ആ സിനിമയിലെ എല്ലാ പാട്ടുകളും വളരെ പ്രിയപ്പെട്ടതാണ്. ടൈറ്റില്‍ സോങായ സൂര്യനെ അടക്കം. എന്നെ അമ്മേ എന്ന പാട്ട് ഞാന്‍ മറന്നാലും എന്നെ മറക്കാന്‍ സമ്മതിക്കില്ലല്ലോ. ഒരുപാട് പേര്‍ ആ പാട്ട് അയച്ചു തന്നിട്ടുണ്ട്. അമ്മ മരിച്ചപ്പോള്‍ ഒരുപാട് പേര്‍ ആ പാട്ട് അയച്ചു തന്നിട്ടുണ്ട്. എന്നെ ആശ്വസിപ്പിക്കാനായി'' സിദ്ധാര്‍ത്ഥ് ഭരതന്‍ പറയുന്നു. അതേസമയം ചിത്രത്തിലെ പാട്ടുകളുടെ പേരില്‍ നടന്‍ വിനയ് ഫോര്‍ട്ട് തന്നെ കളിയാക്കാറുണ്ടെന്നും സിദ്ധാര്‍ത്ഥ് പറയുന്നു.

''വിനയ് ഫോര്‍ട്ട് ഈ സെറ്റില്‍ പോലും ആ ലവ് സോങ് പറഞ്ഞ് കളിയാക്കിയിരുന്നു. എടോ തനിക്ക് അറിയുമോ? ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് സുഖമാണീ നിലാവ് കണ്ടത് എന്നും പറഞ്ഞ്. നാലാമത്തെ പ്രാവശ്യം പത്താം ക്ലാസ് പഠിക്കുമ്പോഴായിരിക്കും. വിനയ്‌യുടെ വളരെ പ്രിയപ്പെട്ട പാട്ടാണ്. അല്ലാതെ അങ്ങനെ പറയില്ലല്ലോ'' എന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്.

2002 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് നമ്മള്‍. കമല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ഭരതന്‍, ജിഷ്ണു രാഘവന്‍, ഭാവന, രേണുക മേനോന്‍ തുടങ്ങിയവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്. മോഹന്‍ സിത്താരയായിരുന്നു ചിത്രത്തിലെ ഹിറ്റ് പാട്ടുകള്‍ ഒരുക്കിയത്.

Sidharth Bharathan about the songs from his first movie Nammal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുരപ്പുറത്ത് സോളാര്‍ വെച്ചിട്ടുണ്ട്, വൈദ്യുതി ഉത്പാദനമില്ല; ഉപയോക്താക്കള്‍ക്കു തിരിച്ചടി

ഹാളണ്ട് അടിച്ചത് ​ഗോൾ അല്ല, എൻസോ ഫെർണാണ്ടസ് ഓഫ് സൈഡ് പൊസിഷനിൽ!

ഇലക്ട്രിക്കില്‍ 90 കിലോമീറ്റര്‍ റേഞ്ച്, പ്ലഗ്- ഇന്‍ ഹൈബ്രിഡ് സിസ്റ്റം; ജെഎസ്ഡബ്ല്യൂ മോട്ടോഴ്‌സിന്റെ ആദ്യ എസ് യുവി വരുന്നു

നാഷണൽ ടെസ്റ്റ് ഹൗസിൽ 36 ഒഴിവുകൾ: യങ് പ്രൊഫഷണൽ തസ്തിക; ചെന്നൈയിലും നിയമനം നേടാം!

ഭാര്യയുടെ തല വെട്ടി ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസ്: പ്രതി പൊലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചു