Prithviraj, Indrajith and Mallika Sukumaran 
Entertainment

'ഉണ്ണിയുടെ പേടി കാണാന്‍ രാജു ഇടയ്ക്കിടയ്ക്ക് വലിയ ശബ്ദത്തില്‍ വിളിക്കും; ഇന്ദ്രന്‍ വിളിച്ചാല്‍ വേഗം മടിയില്‍ കയറി ഇരിക്കും'

ഉണ്ണിയുടെ പേടി കാണുമ്പോള്‍ രാജു ഉണ്ണിയെ വാരിയെടുക്കും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

പൃഥ്വിരാജിന്റേയും ഇന്ദ്രജിത്തിന്റേയും കുട്ടിക്കാലത്തെക്കുറിച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍. തന്റെ മകന്‍ ഉണ്ണിയ്‌ക്കൊപ്പമുള്ള പൃഥ്വിയുടെ ഫോട്ടോ പങ്കിട്ടു കൊണ്ടാണ് സിദ്ധു ഓര്‍മകള്‍ പങ്കുവെക്കുന്നത്. തന്റെ മകനോട് പൃഥ്വിയും ഇന്ദ്രനും കാണിച്ചിരുന്ന അടുപ്പത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. ആ വാക്കുകളിലേക്ക്:

ഞാന്‍ തിരുവനന്തപുരത്തേക്ക് താമസം മാറി വരുമ്പോള്‍ എന്റെ ഇളയ മകന്‍ ഉണ്ണിക്ക് മൂന്നു വയസ്സാണ്. ഞാന്‍ സുകുമാരന്‍ സാറിന് അടുത്ത് ചെല്ലുമ്പോള്‍ രാജുവിന് ഉണ്ടായിരുന്ന അതേ പ്രായം. ഷൂട്ടിംഗ് ഇല്ലാതെ ഇന്ദ്രനും രാജുവും ഒക്കെ വീട്ടില്‍ ഉണ്ടെങ്കില്‍ വീടിനകത്ത് ചെറിയ ഫുട്‌ബോള്‍ ഒക്കെ കളിക്കും മക്കളോടൊപ്പം.

ചേച്ചിയുടെ വീട്ടില്‍ അന്ന് വലിയ ഒരു ഡോള്‍ ഉണ്ടായിരുന്നു ഒരു ആണ്‍കുട്ടിയുടെ. ട്രൗസറും ഷര്‍ട്ടും ഒക്കെ ഇട്ടു നില്‍ക്കുന്ന ഡോള്‍. ഇന്ദ്രന്‍ ആ ട്രൗസര്‍ അഴിച്ച് ഉണ്ണിക്ക് ഇട്ടുകൊടുക്കും. രാജു വലിയ ശബ്ദത്തിലാണ് ഉണ്ണിയോട് സംസാരിക്കുക. രാജു അടുത്തേക്ക് വിളിക്കുന്നത് സ്‌നേഹത്തോടെയാണ് പക്ഷേ ശബ്ദം കുറച്ച് കൂടുതലായിരിക്കും. വിളിച്ചാല്‍ തന്നെ ഉണ്ണി ആദ്യം ഒന്ന് ഞെട്ടും എന്നിട്ട് പതുക്കെയാണ് രാജുവിന്റെ അടുത്തേക്ക് പോവുക. ഇന്ദ്രന്‍ വിളിച്ചാല്‍ വേഗം പോയി മടിയില്‍ കയറി ഇരിക്കും. ഉണ്ണിയുടെ പേടി കാണാന്‍ വേണ്ടി തന്നെ രാജു ഇടയ്ക്കിടയ്ക്ക് വലിയ ശബ്ദത്തില്‍ വിളിക്കും.

ആ കാലത്ത് ചേച്ചിയും ഇന്ദ്രനും രാജുവും എല്ലാ വിദേശത്ത് പോയി വരുമ്പോള്‍ ഡ്രസ്സും ചോക്ലേറ്റും പെര്‍ഫ്യൂം മക്കള്‍ക്ക് കളിക്കോപ്പുകളും എല്ലാം ആവശ്യത്തില്‍ കൂടുതല്‍ കൊണ്ടുവരും. നാട്ടില്‍ ഉണ്ടായിരുന്നപ്പോള്‍ അയല്‍വക്കക്കാര്‍ ഗള്‍ഫില്‍ നിന്ന് വരുമ്പോള്‍ രണ്ടോ മൂന്നോ ചോക്ലേറ്റ് അവര്‍ തരുമ്പോള്‍ നമ്മള്‍ ആഗ്രഹിക്കാറില്ലേ കൈ നിറയെ കിട്ടിയിരുന്നെങ്കില്‍ എന്ന്. ആ ആഗ്രഹങ്ങളും അതിനപ്പുറവും നടന്നത് തിരുവനന്തപുരത്ത് ചേച്ചിയുടെ വീട്ടില്‍ എത്തിയപ്പോഴാണ്.

ഇത് കാലത്തിന്റെ ഒരു ആവര്‍ത്തനമായിരുന്നു. ഞാന്‍ സുകുമാരന്‍ സാറിന്റെ കൂടെയുള്ളപ്പോള്‍ തിരുവനന്തപുരം കുഞ്ചാലിമൂട്ടിലെ വീട്ടില്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ ഷൂട്ടിംഗ് ഇല്ലാത്ത സമയത്ത് സുകുമാരന്‍ സാറാണ് ബൗളര്‍ ഞാന്‍ വിക്കറ്റ് കീപ്പര്‍, ഇന്ദ്രനും രാജുവും ബാറ്റ്‌സ്മാന്‍മാര്‍. ഫുട്‌ബോള്‍ കളിക്കുമ്പോള്‍ ഞാന്‍ ഗോള്‍കീപ്പര്‍. ഈ കളികളൊക്കെ കണ്ട് ചേച്ചി ഉമ്മറത്ത് ഉണ്ടാകും. പുറമേ ഗൗരവക്കാരനാണ് എന്ന് എല്ലാവരും പറയുന്ന സുകുമാരന്‍ സാര്‍ വീട്ടില്‍ സരസനായിരുന്നു.

ഉണ്ണിയുടെ പേടി കാണുമ്പോള്‍ രാജു ഉണ്ണിയെ വാരിയെടുക്കും. ഗൗരവത്തിലെ സ്‌നേഹപ്രകടനം തിരിച്ചറിയാന്‍ പ്രായമാകാത്ത ഉണ്ണിയുടെ മുഖത്ത് അപ്പോഴും ചെറിയ പേടിയുടെ ലാഞ്ചന ഉണ്ടാകും. അങ്ങനെ ഒരു ഫോട്ടോയാണ് താഴെ...

Sidhu Panakkal recalls memories from the childhood of Prithviraj and Indrajith

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബാര്‍ ഉള്ളവരെയും ബാര്‍ ഇല്ലാത്തവരെയും അറിയാം; നേരത്തെ പറഞ്ഞിരുന്നെങ്കില്‍ നേരത്തെ അന്വേഷിക്കാമായിരുന്നു'

ദീപാവലി മഴയില്‍ മുങ്ങുമോ?, ഇന്നും നാളെയും ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പ്രത്യേക സസ്‌പെന്‍ഷന്‍, 420 സിസി, വില 5.90 ലക്ഷം രൂപ; ബിഎംഡബ്ല്യൂ എഫ് 450 ജിഎസ് സ്‌പോര്‍ട്ട് വിപണിയില്‍

2018ലെ പന്ത് ചുരണ്ടല്‍ വിവാദം: 'സ്മിത്ത്, വാര്‍ണര്‍, ബാന്‍ക്രോഫ്റ്റ് മാത്രമല്ല, പേരുകള്‍ ഇനിയും ഉണ്ട്', വെളിപ്പെടുത്തലുമായി മുന്‍താരം

'സീന്‍' നിറഞ്ഞ് സൂര്യ; കളക്ഷനില്‍ കറുപ്പും വിശ്വനാഥനും പിന്നില്‍; ഹാട്രിക് ഹിറ്റ് അടിച്ച് തിരിച്ചുവരവ്!