ബി പ്രാക് ഫെയ്സ്ബുക്ക്
Entertainment

'എന്റെ കണ്ണിനു മുന്നില്‍ ഇങ്ങനെയൊരു കാഴ്ച ആദ്യമായാണ്': സ്റ്റേജ് തകര്‍ന്ന് ഒരാള്‍ മരിച്ച സംഭവത്തില്‍ ഗായകന്‍

സംഭവത്തില്‍ 17 പേര്‍ക്കാണ് പരിക്കേറ്റത്

Author : സമകാലിക മലയാളം ഡെസ്ക്

ല്‍ഹിയിലെ കല്‍കാജിയില്‍ സ്റ്റേജ് തകര്‍ന്ന് ഒരാള്‍ മരിച്ച സംഭവത്തില്‍ വേദന പങ്കുവച്ച് ഗായകന്‍ ബി പ്രാക്. സംഭവത്തില്‍ 17 പേര്‍ക്കാണ് പരിക്കേറ്റത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം ദുഃഖം അറിയിച്ചത്.

ഞാന്‍ ആദ്യമായാണ് എന്റെ കണ്‍മുന്നില്‍ ഇങ്ങനെയൊരു കാഴ്ച കാണുന്നത്. ഞാന്‍ ഏറെ ദുഃഖിതനാണ്. കല്‍കാജി ക്ഷേത്രത്തില്‍ ഞാന്‍ പാടുന്നതിനിടയില്‍ ഉണ്ടായത് ദൗര്‍ഭാഗ്യകരമായ സംഭവമാണ്. പരിക്കേറ്റവര് വേഗം സുഖം പ്രാപിക്കുമെന്ന് കരുതുന്നു. ഇത്തരം പരിടികള്‍ സംഘടിപ്പിക്കുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. കുട്ടികളേയും പ്രായമായവരേയും സൂക്ഷിക്കണം. എല്ലാവരുടേയും ജീവനും പ്രധാനപ്പെട്ടതാണ്.

ശനിയാഴ്ചയാണ് ദാരുണസംഭവമുണ്ടായത്. ഗായകന്‍ സ്റ്റേജില്‍ പാടുന്നതിനിടെ ആളുകള്‍ സ്റ്റേജിലേക്ക് കയറിയതാണ് അപകടത്തിന് കാരണമായത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ