സിതാര, ദീപ്‌തി / ചിത്രം ഇൻസ്റ്റാ​ഗ്രാം 
Entertainment

'ഭർത്താക്കന്മാർ സമ്മതിച്ചിരുന്നെങ്കിൽ ഞാൻ നിന്നെ മിനിമം മൂന്ന് തവണ കല്യാണം കഴിച്ചേനേ'... ദീപ്‌തിക്ക് പിറന്നാൾ ആശംസിച്ച് സിതാര

ദീപ്‌തിക്ക് പിറന്നാൾ ആശംസകൾ നേർന്ന് സിതാര കൃഷ്‌ണകുമാർ

Author : സമകാലിക മലയാളം ഡെസ്ക്

'ഈ സജീഷും വിധു പ്രതാപും സമ്മതിച്ചിരുന്നെങ്കിൽ നിന്നെ ഞാൻ മിനിമം മൂന്ന് പ്രാവശ്യം കല്യാണം കഴിച്ചേനേ ദീപ്തിമോളെ... പോരുന്നോ എന്റെ കൂടെ!!!' നർത്തകിയും ​ഗായകൻ വിധു പ്രതാപിന്റെ ഭാര്യയുമായ ദീപ്‌തിക്ക് പിറന്നാൾ ആശംസിച്ച് സിതാര കൃഷ്‌ണകുമാർ. സിതാര ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ദീപ്‌തിയുമൊത്തുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ട് തന്റെ ജീവിതത്തിൽ ദീപ്‌തിയുടെ പ്രധാന്യം എത്രയുണ്ടെന്ന് സിതാര കുറിപ്പിൽ പറഞ്ഞു.

സിതാരയുടെ കുറിപ്പ്

ദീപ്‌തി... നിന്റെ സൗഹൃദം മറ്റുള്ളവരോടുള്ള പോലെയല്ല. നിന്നോടുള്ള എന്റെ സ്നേഹം വളരെ പതിയെ ഇങ്ങനെ ഒഴുകുകയാണ്. ഇപ്പോൾ നീ എനിക്കേറ്റവും വിശ്വാസമുള്ള സുഹൃത്തുക്കളിലൊരാളാണ്. നിനക്ക് എന്നെക്കുറിച്ച് എന്താണു തോന്നുന്നതെന്ന് എനിക്കറിയില്ല. ഞാൻ അതേക്കുറിച്ച് ചിന്തിക്കുന്നില്ല. നീ എന്നും എനിക്ക് പ്രിയപ്പെട്ടവളായി തുടരും.

കാരണം, നീ അത്രയും നല്ല സുഹൃത്താണ്. നിനക്ക് എപ്പോഴും നല്ലതു വരട്ടെ എന്റെ സുന്ദരി. ഒരു പെൺ സുഹൃത്ത് എന്ന നിലയിൽ നീ എനിക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് വിവരിക്കാൻ വാക്കുകൾ കിട്ടുന്നില്ല. നിന്നെപ്പോലെ ശുദ്ധ മനസുള്ള മനുഷ്യർ ഈ ലോകത്തെ നല്ലൊരിടമാക്കി മാറ്റുന്നു. ഈ സജീഷും വിധു പ്രതാപും സമ്മതിച്ചിരുന്നെങ്കിൽ നിന്നെ ഞാൻ മിനിമം മൂന്ന് പ്രാവശ്യം കല്യാണം കഴിച്ചേനേ. ദീപ്തിമോളെ... പോരുന്നോ എന്റെ കൂടെ!

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT