മോഹൻലാലും കുടുംബവുമാണിപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ഇന്നലെയാണ് വിസ്മയ നായികയായെത്തിയ 'തുടക്കം' റിലീസിനെത്തിയത്. മീനു എന്ന കഥാപാത്രമായാണ് വിസ്മയ ചിത്രത്തിലെത്തിയത്. സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് ചിത്രം കൈകാര്യം ചെയ്തിരിക്കുന്നത്.
'തുടക്ക'ത്തിലെ ആക്ഷൻ രംഗങ്ങളിലെ വിസ്മയയുടെ പെർഫോമൻസും കയ്യടി നേടുകയാണ്. സിനിമയുടെ പ്രൊമോഷൻ പരിപാടികളിലടക്കം വിസ്മയക്കൊപ്പം അച്ഛനും അമ്മയും എത്തിയിരുന്നു. വിസ്മയയുടെ ചേട്ടൻ പ്രണവും തുടക്കത്തിന്റെ ആദ്യ ഷോ കാണാനെത്തിയിരുന്നു. വിസ്മയക്കൊപ്പമുള്ള പ്രണവിന്റെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിയിരുന്നു.
സിനിമയിലെത്തുന്നതിന് മുൻപ് തന്നെ മുവായ് തായ് എന്ന ആയോധന കല പരിശീലിച്ചിട്ടുണ്ട് വിസ്മയ. ഇപ്പോഴിതാ ആദ്യ സിനിമയിൽ തന്നെ മികച്ച അഭിപ്രായം നേടിയ വിസ്മയയുടെ അടുത്ത സിനിമകളെ കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണ്. അച്ഛനും രണ്ടും മക്കളും കൂടി ഒന്നിച്ചൊരു ആക്ഷൻ സിനിമ വന്നാൽ നന്നായിരിക്കുമെന്നാണ് മോഹൻലാൽ ഫാൻസ് പേജുകളിലടക്കം ഇപ്പോൾ നിറയുന്നത്.
വിസ്മയയുടെ ചേട്ടൻ പ്രണവും മാർഷ്യൽ ആർട്സ് പഠിച്ചിട്ടുണ്ട്. മാര്‍ഷ്യല്‍ ആര്‍ട്‌സിനൊപ്പം പാര്‍ക്കൗറിലും പ്രണവ് കഴിവ് തെളിയിച്ചിട്ടുണ്ട്. പ്രണവിന്റെ ആദ്യ ചിത്രമായ ആദിയിലെ താരത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയ്ന്റും പാർക്കൗർ ഫൈറ്റുകളായിരുന്നു. പ്രണവും വിസ്മയയും ആക്ഷന്‍ സീനുകളില്‍ കഴിവ് തെളിയിക്കുമ്പോള്‍ അച്ഛനായ മോഹന്‍ലാല്‍ അവരെക്കാള്‍ കേമനാണെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.
സിനിമയിലെത്തുന്നതിന് മുൻപ് മോഹന്‍ലാല്‍ ഗുസ്തി ചാംപ്യനായിരുന്നു. കരാട്ടെ ബ്ലാക്ക് ബെല്‍റ്റും മോഹന്‍ലാല്‍ സ്വന്തമാക്കിയിട്ടുണ്ട്. മോഹന്‍ലാല്‍, പ്രണവ്, വിസ്മയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരു ആക്ഷന്‍ സിനിമ ആരെങ്കിലും ചെയ്യുമോ ? എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യമിപ്പോൾ. മൂന്ന് പേരും ഒന്നിച്ചാൽ അടിപൊളിയായിരിക്കും എന്നും ചിലർ കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates