Renu Sudhi ഇന്‍സ്റ്റഗ്രാം
Entertainment

'വിസ്മയത്തുമ്പത്തിലെ നയന്‍താരയെ പോലുണ്ട്'; കഷ്ടപ്പാടും പ്രയാസങ്ങളും തളര്‍ത്തുന്നതിന്റെ മുമ്പൊരു രേണു സുധി ഉണ്ടായിരുന്നു!

ഇതിനോടകം തന്നെ ചിത്രത്തിന് ലഭിച്ചത് 20,000 ത്തോളം ലൈക്കുകളാണ്.

സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍ മീഡിയയിലെ താരമാണിന്ന് രേണു സുധി. എപ്പോഴും ക്യാമറക്കണ്ണുകള്‍ പിന്തുടരുന്ന, എന്ത് ചെയ്താലും വൈറലാകുന്ന താരം. അതുകൊണ്ട് തന്നെ രേണുവിന് സോഷ്യല്‍ മീഡിയയില്‍ സ്‌നേഹത്തോളം തന്നെ വിദ്വേഷവും നേരിടേണ്ടി വരാറുണ്ട്. സോഷ്യല്‍ മീഡിയയുടെ കടുത്ത ആക്രമണങ്ങളെ നേരിട്ടു കൊണ്ടാണ് രേണു സുധി ഓരോ ദിവസവും മുന്നോട്ട് പോകുന്നത്.

ഇതിനിടെ ഇപ്പോഴിതാ രേണു സുധി പങ്കുവച്ചൊരു ചിത്രം സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. തന്റെ പഴയൊരു ചിത്രമാണ് രേണു പങ്കുവച്ചിരിക്കുന്നത്. 'ജീവിതത്തില്‍ കഷ്ടപ്പാടും പ്രയാസങ്ങളും തളര്‍ത്തുന്നതിന്റെ മുമ്പൊരു രേണു സുധി ഉണ്ടായിരുന്നു' എന്ന ക്യാപ്ഷനോടെയാണ് രേണു പങ്കുവച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള തന്റെ ചിത്രമാണ് രേണു പങ്കുവച്ചത്.

ചിത്രം സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്. ഇതിനോടകം തന്നെ ചിത്രത്തിന് ലഭിച്ചത് 20,000 ത്തോളം ലൈക്കുകളാണ്. നിരവധി പേര്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്. 'വിസ്മയത്തുമ്പത്തിലെ നയന്‍താരയെ പോലുണ്ട്' എന്നാണ് ആരാധകരില്‍ നിന്നും ലഭിച്ച ഹിറ്റ് കമന്റുകളിലൊന്ന്.

തളര്‍ത്തുക എന്നതാണ് മറ്റുള്ളവരുടെ ആവശ്യമെങ്കില്‍ , അവര്‍ക്കിടയിലൂടെ തഴച്ചു വളരുക എന്നതായിരിക്കണം രേണുവിന്റെ ധര്‍മ്മമെന്ന് രേണുവിനോട് സോഷ്യല്‍ മീഡിയ പറയുന്നുണ്ട്. ഈ ഭൂമിയില്‍ എല്ലാവര്‍ക്കും ഉള്ളതുപോലെ ജീവിക്കാന്‍ അവകാശം രേണുവിനും ഉണ്ട്. രേണുവിനെ വിധിക്കാന്‍ രേണുവിന്റെ മനസ്സിന്റെ നോവറിഞ്ഞ ദൈവത്തിന് അല്ലാതെ ഈ ഭൂമിയിലുള്ള ഒരു മനുഷ്യനും അവകാശമില്ല. മക്കള്‍ക്ക് വേണ്ടി രേണു ജീവിച്ച മതിയാവു.ഒരിഞ്ചു പിന്നോട്ട് വയ്ക്കരുതെന്നും കമന്റ് പറയുന്നു.

അന്തരിച്ച മിമിക്ര താരം കൊല്ലം സുധിയുടെ ഭാര്യയായിട്ടാണ് രേണുവിനെ മലയാളികള്‍ പരിചപ്പെടുന്നത്. ഇന്ന് സോഷ്യല്‍ മീഡിയ താരമാണ് രേണു. ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായി രേണു എത്തിയിട്ടുണ്ട്. നിരവധി മ്യൂസിക് വിഡിയോകളും ഹ്രസ്വ ചിത്രങ്ങളും ചെയ്തിട്ടുണ്ട്.

Renu Sudhi shares a throwback photo of her. Social media compares her to Nayanthara from Vismayathumbu.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെകെ ശൈലജ പേരാവൂരില്‍, പികെ ശ്യാമള തളിപ്പറമ്പില്‍; കണ്ണൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയായി

തിരുവനന്തപുരത്ത് അനധികൃത വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റു; അച്ഛനും മകനും മരിച്ചു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Sthree Sakthi SS 509 lottery result

'വിജയ്‌യും ഞാനും ഒന്നായി നൃത്തം ചെയ്ത രാത്രി'

സെമി കളിക്കുന്നതില്‍നിന്നു സഞ്ജുവിനെ ഐസിസി വിലക്കുമോ? വിജയാഘോഷത്തില്‍ നടപടിക്ക് സാധ്യത

SCROLL FOR NEXT