Mollywood Times 
Entertainment

'നസ്‌ലെന് സംഗീതാണെങ്കില്‍ അഭിനവിന് വില്ലന്‍ ഫഹദ്' ; അഭിമുഖത്തില്‍ പറഞ്ഞതും സിനിമയും ചേര്‍ത്തുവച്ച് ചര്‍ച്ചകള്‍

രസകരമായ ചില കണ്ടെത്തലുകള്‍ നടത്തുകയാണ് സോഷ്യല്‍ മീഡിയ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മുകുന്ദനുണ്ണി അസോസിയേറ്റ്‌സിന് ശേഷം അഭിനവ് സുന്ദര്‍ വിനായക് ഒരുക്കിയ ചിത്രമാണ് മോളിവുഡ് ടൈംസ്. നസ്ലെന്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. പോയ വാരം തിയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. സിനിമയുടെ പിന്നാമ്പുറകഥകള്‍ പറയുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്.

നസ്ലെന്‍ അവതരിപ്പിക്കുന്ന വിനീത് മാധവന്‍ എന്ന സിനിമാമോഹിയുടെ ജീവിതമാണ് ചിത്രം. കുട്ടിക്കാലം മുതല്‍ സംവിധായകന്‍ ആകണമെന്ന് ആഗ്രഹിക്കുന്ന വിനീതിന് തന്റെ ആദ്യ സിനിമയിലേക്ക് എത്താന്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളും വെല്ലുവിളികളും ചിത്രം അവതരിപ്പിരിക്കുന്നു. സിനിമയുടെ ഗ്ലാമറിന് പിന്നിലെ ചതികളെക്കുറിച്ചും പിന്നില്‍ നിന്നുള്ള കുത്തലുകളെക്കുറിച്ചുമൊക്കെയാണ് ചിത്രം പറയുന്നത്.

പ്രതിസന്ധികള്‍ നേരിടേണ്ടി വരുമ്പോള്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാതെ തന്റെ പാഷനെ കൂടുതല്‍ വാശിയോടെ പുണരുന്ന നായകനാണ് വിനീത് മാധവന്‍. സംവിധായകന്‍ അഭിനവ് സുന്ദര്‍ നായകുമായി ഏറെ സാമ്യതയുള്ളതാണ് വിനീതിന്റെ കഥാപാത്ര സൃഷ്ടിയെന്ന് ചിത്രം കണ്ടവര്‍ അഭിപ്രായപ്പെട്ടിരുന്നു. ആദ്യ സിനിമയൊരുക്കുന്നതിനിടെ തനിക്ക് നേരിടേണ്ടി വന്ന പ്രതിസന്ധികള്‍ ചിത്രത്തിലുണ്ടെന്ന് നേരത്തെ അഭിനവ് തന്നെ പറഞ്ഞിരുന്നു.

ഇതിനിടെ രസകരമായ ചില കണ്ടെത്തലുകള്‍ നടത്തുകയാണ് സോഷ്യല്‍ മീഡിയ. അഭിനവിന്റെ ആദ്യ ചിത്രമായ മുകുന്ദനുണ്ണി പൂര്‍ത്തിയാകാന്‍ അഞ്ച് വര്‍ഷത്തോളമാണ് വേണ്ടി വന്നത്. അതിന് കാരണം തിരക്കഥ ഇടയ്ക്ക് ഇടയ്ക്ക് മാറ്റേണ്ടി വന്നതാണ്. തിരക്കഥ മാറ്റാനുണ്ടായ കാരണങ്ങള്‍ നേരത്തെ അഭിനവ് വെളിപ്പെടുത്തിയിരുന്നു.

ആദ്യം തിരക്കഥ പൂര്‍ത്തിയാക്കിയപ്പോഴാണ് കുമ്പളങ്ങി നൈറ്റസ് ഇറങ്ങുന്നത്. ചിത്രത്തിലെ ഫഹദിന്റെ ഷമ്മിയുമായി സാമ്യം തോന്നിയതോടെ വീണ്ടും തിരുത്തി. 2020 ല്‍ തിരുത്തിയപ്പോഴാകട്ടെ ട്രാന്‍സ് എന്ന ചിത്രം പുറത്തിറങ്ങി. ഇതിലെ ഫഹദിന്റെ കഥാപാത്രവുമായി സാമ്യം തോന്നിയതോടെ വീണ്ടും തിരുത്തി. എന്നാല്‍ 2021 ല്‍ ജോജി വന്നതോടെ വീണ്ടും സാമ്യത. അങ്ങനെ തിരുത്തി തിരുത്തി ഒടുവിലാണ് മുകുന്ദനുണ്ണിയിലേക്ക് എത്തിയത്.

അഭിനവിന്റെ ആദ്യ ചിത്രത്തിലേക്ക് എത്തുന്നതിനിടെ മൂന്ന് തവണയും വെല്ലുവിളിയായത് ഫഹദ് ഫാസിലാണെന്ന രസകരമായ വസ്തുതയാണ് സോഷ്യല്‍ മീഡിയയ്ക്ക് കൗതുകമായിരിക്കുന്നത്. മോളിവുഡ് ടൈംസില്‍ വിനീത് മാധവന് മുന്നില്‍ സ്ഥിരം പ്രതിസന്ധിയാകുന്ന സംഗീത് പ്രതാപിന്റെ അര്‍ജുന്‍ ഹരിദാസുമായുള്ള സാമ്യതയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. രസകരമാണ് ആരാധകരുടെ നിരീക്ഷണങ്ങള്‍.

ചര്‍ച്ചകളും നിരീക്ഷണങ്ങളുമൊക്കെ നിറയുകയാണ് സോഷ്യല്‍ മീഡിയയില്‍. ഇതിനിടെ മോളിവുഡ് ടൈംസ് കയ്യടി നേടി മുന്നേറുകയാണ്. നസ്ലെനൊപ്പം സംഗീത് പ്രതീപ്, ഷറഫുദ്ദീന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ടിക്കി ടാക്ക, മട്ടാഞ്ചേരി മാഫിയ തുടങ്ങിയവയാണ് നസ്ലെന്റെ പുതിയ ചിത്രങ്ങള്‍.

Social media finds interesting connection between Fadhad Faasil and Mollywood Times. Abhinav Sunder Nayak had to change his first movie's script three times. all because of Fahadh.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ലോൺ ആപ്പിന്റെ പേരിൽ തലസ്ഥാനത്ത് കോടികളുടെ തട്ടിപ്പ്, ലക്ഷ്യം വിദേശ മലയാളികൾ'; ഉത്തരേന്ത്യക്കാർ പിടിയിൽ

ഭാരോദ്വഹനത്തില്‍ മെഡല്‍ക്കൊയ്ത്ത് തുടര്‍ന്ന് ഇന്ത്യ; ബിന്ധ്യാറാണി ദേവിക്ക് വെങ്കലം

പൊലീസ് അസോസിയേഷനിലും 'വെട്ട്'; ഇനി രണ്ട് സംഘടനകൾ മാത്രം!

'പാറ്റകളുടെ' സമരത്തിനെത്തിയത് 2873 ക്രിമിനലുകള്‍; ഇവരില്‍ കൊലക്കേസ് പ്രതികളും പോക്‌സോ പ്രതികളുമെന്ന് ഡല്‍ഹി പൊലീസ്

'ധര്‍മേന്ദ്ര പ്രധാന്‍ അഴിമതിയുടെ പ്രതീകം; പാര്‍ലമെന്റിലെ സ്വീകരണം കുട്ടികളുടെ ഭാവി തകര്‍ത്തതിന്റെ ആഘോഷം'