സോനു നി​ഗം ഫെയ്സ്ബുക്ക്
Entertainment

'നന്ദിയുണ്ട്! അല്ലെങ്കിൽ നിങ്ങൾ അവരോട് ഉത്തരം പറയേണ്ടി വന്നേനെ'; ഐഐഎഫ്എ അവാർഡിൽ പ്രതികരിച്ച് സോനു നി​ഗം

ഗായകരും ആരാധകരുമടക്കം നിരവധി പേരാണ് സോനു നിഗമിന്റെ പോസ്റ്റിന് താഴെ പിന്തുണയുമായെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി (ഐഐഎഫ്എ) അവാർഡിന് പരി​ഗണിക്കാതിരുന്നതിൽ പ്രതികരിച്ച് ​ഗായകൻ സോനു നി​ഗം. മികച്ച ​ഗായകനുള്ള പുരസ്കാരത്തിന് ആറ് ​ഗായകർക്കാണ് നാമനിർദേശം ലഭിച്ചത്. 'ആര്‍ട്ടിക്കിള്‍ 370' യിലെ 'ദുവ 'എന്ന ഗാനം ആലപിച്ച ജുബിന്‍ നൗട്ടിയാലാണ് വിജയി. മികച്ച ഗായികയായി ശ്രേയ ഘോഷാലിനെ തിരഞ്ഞെടുത്തു. 'ഭൂല്‍ ഭുലയ്യ' മൂന്നാം ഭാഗത്തിലെ 'ആമി ജേ തോമര്‍' എന്ന ഗാനമാണ് പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.

ഇതേ സിനിമയില്‍ സോനു നിഗം ആലപിച്ച 'മേരേ ഠോലനാ സുന്‍' എന്ന ഗാനം വലിയ ശ്രദ്ധ നേടിയിരുന്നു. അതുകൊണ്ടു തന്നെ സോനു നിഗമിനെ പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഇതിനിടെയാണ് ഗായകന്‍ പ്രതികരണവുമായി രംഗത്തെത്തിയത്. തന്നെ ഒഴിവാക്കിയ ഐഐഎഫ്എയോട് 'നന്ദി' പറഞ്ഞാണ് സോനു നിഗം കുറിപ്പ് തുടങ്ങിയത്. 'എല്ലാത്തിലുമുപരി, നിങ്ങള്‍ രാജസ്ഥാന്‍ ഉദ്യോഗസ്ഥവൃന്ദത്തിന് മുന്നില്‍ ഉത്തരം പറയേണ്ടവരായിരുന്നു'വെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ​

ഗായകരും ആരാധകരുമടക്കം നിരവധി പേരാണ് സോനു നിഗമിന്റെ പോസ്റ്റിന് താഴെ പിന്തുണയുമായെത്തിയത്. "നമ്മൾ ജീവിക്കുന്ന ലോകം ഇങ്ങനെയാണ്...(അവർ അതിനെ ഒരു തമാശയാക്കി മാറ്റിയിരിക്കുന്നു)"- എന്നാണ് ​ഗായകൻ അമാൽ മാലിക് കുറിച്ചത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു പരിപാടിയും അതെ തുടര്‍ന്നുണ്ടായ വിവാദവുമാണ് 'രാജസ്ഥാന്‍' പരാമര്‍ശത്തിലൂടെ സോനു നിഗം ഉദ്ദേശിച്ചത്. ജയ്പൂരില്‍ നടന്ന റൈസിങ് രാജസ്ഥാന്‍ എന്ന പരിപാടിയില്‍ താന്‍ ഗാനം ആലപിക്കുന്നതിനിടെ അതിഥികളായ രാഷ്ട്രീയക്കാര്‍ ഇറങ്ങിപ്പോയതിനെ വിമര്‍ശിച്ച് സോനു നിഗം രംഗത്ത് വന്നിരുന്നു.

ഒരു പരിപാടിയുടെ പകുതിക്ക് വെച്ച് ഉപേക്ഷിച്ച് പോകുന്നത് കലാകാരന്മാരോട് കാണിക്കുന്ന വലിയ അനാദരവാണെന്നും അങ്ങനെ ചെയ്യാനാണെങ്കില്‍ പരിപാടിക്ക് വരാതിരിക്കുകയോ അല്ലെങ്കില്‍ പരിപാടി തുടങ്ങുന്നതിന് മുൻപ് ഇറങ്ങിപ്പോകണമെന്നോ സോനു നിഗം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT