മച്ചാന്റെ മാലാഖ 
Entertainment

'അച്ഛന് പട്ടാളത്തില്‍നിന്ന് വരാന്‍ നേരത്ത് കുഴിബോംബ് കൊണ്ടുവരാര്‍ന്നില്ലേ?'; ചിരിപ്പിക്കാന്‍ സൗബിനും നമിതയും, 'മച്ചാന്റെ മാലാഖ' ടീസര്‍

മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍ ആണ് ടീസര്‍ റിലീസ് ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

ഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം സൗബിന്‍ നായകനായെത്തുന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് ഏബ്രഹാം മാത്യു നിര്‍മ്മിക്കുന്ന പുതിയ ചിത്രം 'മച്ചാന്റെ മാലാഖ'യുടെ ടീസര്‍ ആണ് പുറത്തിറങ്ങിയത്. മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍ ആണ് ടീസര്‍ റിലീസ് ചെയ്തത്. സാമൂഹിക പ്രസക്തിയുള്ള ഈ ഫാമിലി എന്റര്‍ടെയിനര്‍ നിരവധി വൈകാരിക മുഹൂര്‍ത്തങ്ങളെ നര്‍മ്മത്തില്‍ ചാലിച്ചാണ് കുടുംബപ്രേക്ഷകര്‍ക്കായി അണിയിച്ചൊരുക്കുന്നത്.

ബോബന്‍ സാമുവല്‍ ആണ് ചിത്രത്തിന്റെ സംവിധാനം. ഒരു ഫീല്‍ ഗുഡ് ഫാമിലി എന്റര്‍ടൈയ്‌നറായ ചിത്രത്തില്‍ നമിത പ്രമോദാണ് സൗബിന്റെ നായിക. ധ്യാന്‍ ശ്രീനിവാസന്‍, ദിലീഷ് പോത്തന്‍, മനോജ്, കെ.യു (തിങ്കളാഴ്ച്ച നിശ്ചയം. ഫെയിം), ശാന്തികൃഷ്ണ, വിനീത് തട്ടില്‍, ആര്യ, ആല്‍ഫി പഞ്ഞിക്കാരന്‍ ശ്രുതി ജയന്‍, രാജേഷ് പറവൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഇവര്‍ക്കൊപ്പം ഏതാനും പ്രമുഖ താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സംവിധായകന്‍ ജക്‌സന്‍ ആന്റണിയുടെ കഥയ്ക്ക് അജീഷ് .പി .തോമസാണ് തിരക്കഥ ഒരുക്കുന്നത്.

ഫെബ്രുവരി 27ന് തീയേറ്റര്‍ റിലീസായി എത്തുന്ന ചിത്രം തീര്‍ത്തുമൊരു ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനര്‍ ആണ്. മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രാവിന്‍കൂട് ഷാപ്പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സൗബിന്‍ നായകനാവുന്ന ചിത്രമാണിത്. സംഗീതം: ഔസേപ്പച്ചന്‍, ഛായാഗ്രഹണം: വിവേക് മേനോന്‍, എഡിറ്റര്‍: രതീഷ് രാജ്, ലിറിക്‌സ്: സിന്റോ സണ്ണി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: അമീര്‍ കൊച്ചിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, ലൈന്‍ പ്രൊഡ്യൂസര്‍: ടി.എം റഫീഖ്, കലാസംവിധാനം: സഹസ് ബാല, മേക്കപ്പ്: ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈനര്‍: അരുണ്‍ മനോഹര്‍, കളറിസ്റ്റ്: ലിജു പ്രഭാകര്‍, സൗണ്ട് മിക്‌സിങ്: എം.ആര്‍ രാജകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍: എ.ബി ജുബിന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ജിജോ ജോസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: പ്രതീഷ് മാവേലിക്കര, നസീര്‍ കാരന്തൂര്‍, സ്റ്റില്‍സ്: ഗിരിശങ്കര്‍, പി.ആര്‍.ഒ: പി.ശിവപ്രസാദ്, പബ്ലിസിറ്റി ഡിസൈന്‍സ്: മാജിക് മൊമന്റ്‌സ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

വാഷിങ് മെഷീനിന്റെ ആയുസ്സ് കൂട്ടണോ? എങ്കിൽ ഇവ ഒരിക്കലും മെഷീനിൽ ഇടരുത്

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

വൈഭവിനെ പുറത്താക്കാന്‍ എന്താണ് മാര്‍ഗം? വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറുപടി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

SCROLL FOR NEXT