ശ്രീകുമാരൻ തമ്പി/ ഫയല്‍ ചിത്രം 
Entertainment

'പഴയ കാരവനാണ് കൊടുത്തത് എന്നായിരുന്നു ആ യുവനടന്റെ പരാതി, എങ്ങനെ മലയാള സിനിമ രക്ഷപ്പെടും'; ശ്രീകുമാരൻ തമ്പി

പണ്ട് പ്രേം നസീർ വിശ്രമിച്ചിരുന്നത് കലുങ്കിലാണെന്നും അദ്ദേഹം ഓർമിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

സെറ്റിലെ യുവതാരങ്ങളുടെ മോശം പെരുമാറ്റത്തെക്കുറിച്ച് പരാതിയുമായി ഇതിനോടകം നിരവധി പേരാണ് രം​ഗത്തെത്തിയത്. ഇപ്പോൾ മലയാളത്തിലെ ഒരു യുവതാരത്തെ വിമർശിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് ശ്രീകുമാരൻ തമ്പി. കുറച്ചു സിനിമകളിൽ മാത്രം അഭിനയിച്ചിട്ടുള്ള ഒരു യുവനടൻ തനിക്ക് പഴയ കാരവൻ നൽകിയെന്നു പറഞ്ഞ് പരാതി പറഞ്ഞു എന്നാണ് അദ്ദേഹം പറഞ്ഞത്. പണ്ട് പ്രേം നസീർ വിശ്രമിച്ചിരുന്നത് കലുങ്കിലാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. 

ഞാൻ പേര് പറയുന്നില്ല. കുറച്ച് പടങ്ങളിൽ അഭിനയിച്ചൊരു കുട്ടി, ഒരു കൊച്ചു കുട്ടി നായകനായി. അവൻ പരാതി പറഞ്ഞത് എന്താന്ന് അറിയോ ? എനിക്ക് തന്ന കാരവാൻ പഴയതായിരുന്നു. പുതിയ കാരവാൻ തന്നില്ല. ഒരു ഷോട്ട് എടുത്ത് കഴിഞ്ഞാൽ എസി കാരവാനിലേക്ക് പോകും. അടുത്ത ഷോട്ടിനെ പിന്നെ ഇറങ്ങി വരൂ. അതും പോയി വിളിക്കണം ഇപ്പോഴത്തെ നായകന്മാരെ.- കൊച്ചിയിൽ വച്ച് നടന്ന പ്രേം നസീർ അനുസ്മരണ യോഗത്തിൽ ആയിരുന്നു ശ്രീകുമാരൻ തമ്പിയുടെ പ്രതികരണം. 

കൂടാതെ താരങ്ങൾ വാങ്ങിക്കുന്ന പ്രതിഫലത്തേക്കുറിച്ചും അദ്ദേഹം പറഞ്ഞു. സിനിമയുടെ ബജറ്റിന്റെ പകുതിയായിരിക്കും താരത്തിന്റെ പ്രതിഫലം എന്നാണ് ശ്രീകുമാരൻ തമ്പി പറയുന്നത്. അടുത്ത കാലത്ത് സിനിമയുടെ നിർമാണ ചെലവിന്റെ നേർപകുതിയാണ് ഇന്നത്തെ താരങ്ങളുടെ പ്രതിഫലം. എങ്ങനെ മലയാള സിനിമ മേഖല രക്ഷപ്പെടും. മുടക്ക് മുതലിന്റെ പത്ത് ശതമാനം പ്രതിഫലം വാങ്ങിച്ച നായകനായിരുന്നു പ്രേം നസീർ. അദ്ദേഹത്തിന് നേർപകുതി ചോദിക്കാമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

SCROLL FOR NEXT