SS Rajamouli  വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'എന്റെ എല്ലാ സിനിമകളും ഭ​ഗവാൻ രാമനിൽ നിന്ന് പ്രചോദനമുൾക്കൊണ്ടതാണ്'; 'വാരാണസി'യെക്കുറിച്ച് രാജമൗലി

രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് വാരാണസി.

സമകാലിക മലയാളം ഡെസ്ക്

എസ് എസ് രാജമൗലി ഒരുക്കുന്ന 'വാരാണസി'യുടെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയ നിറയെ. മഹേഷ് ബാബു നായകനാകുന്ന ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കുംഭ എന്ന വില്ലൻ വേഷത്തിലാണ് പൃഥ്വിരാജ് രാജമൗലി ചിത്രത്തിൽ എത്തുന്നത്. അടുത്ത വർഷമാകും സിനിമയുടെ റിലീസ്. രാമായണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വാരാണസി ഒരുക്കിയിരിക്കുന്നതെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു.

ഇപ്പോഴിതാ തന്റെ എല്ലാ സിനിമകളും ശ്രീരാമനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് പറയുകയാണ് രാജമൗലി. പോളിഗണിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രാജമൗലി. "എന്റെ എല്ലാ സിനിമകളും ഭ​ഗവാൻ രാമന്റെ ഇതിഹാസങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. ഈ സിനിമയിൽ, രാമായണത്തിൽ നിന്നുള്ള ഒരു യഥാർത്ഥ എപ്പിസോഡ് എടുത്ത് അവതരിപ്പിക്കാൻ എനിക്ക് അവസരമുണ്ട്.

രാമന്റെ മുഴുവൻ കഥയും നിങ്ങൾക്ക് മനസ്സിലായേക്കില്ല, പക്ഷേ അതിന് വേണ്ടി പുരാണ കഥ പഠിക്കേണ്ട ആവശ്യമില്ല. കഥാപാത്രങ്ങളുടെ വികാരങ്ങൾ നിങ്ങൾ മനസ്സിലാക്കിയാൽ, എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്ക് മനസ്സിലാകും. രാമന്റെയും ദശരഥന്റെയും ബന്ധത്തെ പോലെ തന്നെ ഒരു അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് വാരാണസി."- രാജമൗലി പറഞ്ഞു.

രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് വാരാണസി. ആര്‍ആര്‍ആറിന് ശേഷമുള്ള അടുത്ത രാജമൗലി ചിത്രമെന്ന രീതിയില്‍ ആഗോളതലത്തില്‍ തന്നെ സിനിമ ശ്രദ്ധിക്കപ്പെടുമെന്നാണ് പ്രതീക്ഷ. പ്രിയങ്ക ചോപ്രയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. രുദ്ര എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മഹേഷ് ബാബു എത്തുന്നത്.

Cinema News: SS Rajamouli talks about Ramayana connection in Varanasi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സില്‍വര്‍ലൈന്‍ പ്രായോഗികമല്ല, സംസ്ഥാനത്തിന് താല്‍പ്പര്യമുണ്ടെങ്കില്‍ അതിവേഗ റെയില്‍ പരിഗണിക്കാം: കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

സ്ത്രീകളെ ജോലി ചെയ്യുന്നതിനായി വീടിന് പുറത്തുവിടുന്നത് വേശ്യാവൃത്തിക്ക് സമാനം; ജമാഅത്തെ ഇസ്ലാമി അമീറിന്റെ പോസ്റ്റ് വിവാദമായി, ഒടുവില്‍ ഡിലീറ്റ്

'ഇറാനിലുള്ള യുഎസ് പൗരന്മാര്‍ ഉടന്‍ രാജ്യം വിടണം'; മുന്നറിയിപ്പുമായി അമേരിക്ക

'മുഖമൊന്ന് വാടിയാല്‍ ചേര്‍ത്തു പിടിക്കുന്ന സ്‌നേഹമേ, മകനാകാന്‍ മകനായി പിറക്കണമെന്നില്ല,'; ആസിഫ് അലിയെക്കുറിച്ച് ഭാര്യാ മാതാവ്

'പ്രഭാസ് ഒക്കെ എന്തൊരു വെറുപ്പിക്കലാ! ഒലിപ്പിച്ചു പിറകെ നടക്കാൻ മൂന്ന് നായികമാരും'; ഒടിടി റിലീസിന് പിന്നാലെ 'രാജാസാബി'ന് വിമർശനം

SCROLL FOR NEXT