തിരുവനന്തപുരം; 2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. ബിജു മേനോനും ജോജു ജോർജുമാണ് മികച്ച നടന്മാർ. രേവതിയെ മികച്ച നടിയായും തെരഞ്ഞെടുത്തു. കൃഷാന്ത് ആർകെ സംവിധാനം ചെയ്ത ആവാസവ്യൂഹമാണ് മികച്ച ചിത്രം. ജോജി സിനിമയ്ക്ക് ദിലീഷ് പോത്തൻ മികച്ച സംവിധായകനായി. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.
ആർക്കറിയാം സിനിമയിലെ പ്രകടനത്തിലാണ് ബിജു മേനോനെ മികച്ച നടനായി തെരഞ്ഞെടുത്തത്. നായാട്ട്, മധുരം, ഫ്രീഡം ഫൈറ്റ് തുടങ്ങിയ സിനിമകളിലെ പ്രകടനത്തിനാണ് ജോജു അവാർഡിന് അർഹനായത്. ഭൂതകാലം സിനിമയിലൂടെയാണ് രേവതിക്ക് ആദ്യ സംസ്ഥാന ചലച്ചിത്ര പുരസ്കാരം. ഫ്രീഡം ഫൈറ്റ് സിനിമയ്ക്കായി ജിയോ ബേബി പ്രത്യേക ജൂറി പുരസ്കാരം നേടി. ട്രാൻജെൻഡർ സ്ത്രീ വിഭാഗത്തിനുള്ള പരസ്കാരം ട്രാൻസ്ജെൻഡർ നേഘ എസ് (അന്തരം) നേടി.
സഹിൽ രവീന്ദ്രൻ സംവിധാനം ചെയ്ത കാടകം ആണ് മികച്ച കുട്ടികളുടെ ചിത്രമായത്. മികച്ച രണ്ടാമത്ത ചിത്രങ്ങളായി നിഷിദോ (താര രാമാനുജൻ), ചവിട്ട്( ഷിനോസ് റഹ്മാൻ) എന്നീ ചിത്രങ്ങളെ തെരഞ്ഞെടുത്തു. ജോജിയിലെ അഭിനയത്തിന് ഉണ്ണിമായ പ്രസാദ് മികച്ച സ്വഭാവനടിയും കളയിലെ അഭിനയത്തിന് സുമേഷ് മൂർ മികച്ച സ്വഭാവ നടനുമായി. മികച്ച തിരക്കഥ (അഡാപ്റ്റേഷൻ) ശ്യാം പ്രസാദ്.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം സിനിമയെ ജനപ്രിയ സിനിമയായി തെരഞ്ഞെടുത്തു. ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയ ഹിഷാം അബ്ദുൾ വഹാബാണ് മികച്ച സംഗീത സംവിധായകൻ. സിത്താര കൃഷ്ണകുമാർ മികച്ച ഗായികയും (പാൽനിലാലിൽ പൊയ്കയിൽ- കാണെകാണെ) പ്രദീപ് കുമാർ മികച്ച ഗായകനുമായി (രാവിൽ മയങ്ങുമീ- മിന്നൽമുരളി) തെരഞ്ഞെടുക്കപ്പെട്ടു. ജോജി സിനിമയ്ക്ക് പശ്ചാത്തല സംഗീതം ഒരുക്കിയ ജസ്റ്റിൻ വർഗീസ് മികച്ച പശ്ചാത്തല സംഗീത സംവിധായകനായി.
തിരക്കഥാകൃത്ത് (അഡാപ്‌റ്റേഷന്‍) - ശ്യാം പുഷ്‌കരന്‍ - ജോജി
തിരക്കഥാകൃത്ത്- കൃഷാന്ത്- ആവാസവ്യൂഹം
രണ്ടാമത്തെ ചിത്രം - ചവിട്ട്, നിഷിദോ
ക്യാമറ- മധു നീലകണ്ഠന്‍- ചുരുളി
കഥ- ഷാഹി കബീര്‍- നായാട്ട്
സ്വഭാവനടി- ഉണ്ണിമായ- ജോജി
സ്വഭാവനടന്‍- സുമേഷ് മൂര്‍ - കള
സ്ത്രീ-ട്രാന്‍സ്‌ജെന്‍ഡര്‍ പുരസ്‌കാരം- അന്തരം
കുട്ടികളുടെ ചിത്രം- കാടകം- സംവിധാനം സഹില്‍ രവീന്ദ്രന്
മികച്ച ബാലതാരം (ആൺ)- മാസ്റ്റർ ആദിത്യൻ (നിറയെ തത്തകൾ ഉള്ള മരം)
മികച്ച ബാലതാരം (പെൺ) സ്നേഹ അനു (ചിത്രം: തല).
വിഷ്വൽ എഫക്ട്- ആൻഡ്രൂസ് ഡിക്രൂസ്- മിന്നൽ മുരളി
നവാഗത സംവിധായകൻ- കൃഷ്ണേന്തു കലേഷ് (പ്രാപ്പെട)
ജനപ്രീയ ചിത്രം- ഹൃദയം (വിനീത് ശ്രീനിവാസൻ)
ചിത്ര സംയോജകൻ- മഹേഷ് നാരായൺ, രാജേഷ് രാജേന്ദ്രൻ- നായാട്ട്
പിന്നണി ഗായിക- സിത്താര- പാൽനിലാലിൽ പൊയ്കയിൽ- (കാണെകാണെ)
ഗായകൻ പ്രദീപ് കുമാർ- രാവിൽ മയങ്ങുമീ (മിന്നൽമുരളി)
സംഗീത സംവിധായകൻ (പശ്ചാത്തല സംഗീതം)- ജസ്റ്റിൻ വർഗീസ്- ജോജി
സംഗീത സംവിധാനം- ഹിഷാം അബ്ദുൾ വഹാബ് ഹൃദയം
ഗാനരചയിതാവ്- ഹരിനാരായണൻ - കാടകം
കഥാകൃത്ത്- ഷാഹി കബീർ -നായാട്ട്
മികച്ച നൃത്ത സംവിധാനം- അരുൺലാൽ ( ചവിട്ട്)
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ഫീമെയിൽ)- ദേവി എസ്- ദൃശ്യം 2
വസ്ത്രാലങ്കാരും- മെൽവി ജെ- മിന്നൽ മുരളി
മേക്കപ്പ്- രഞ്ജിത്ത് അമ്പാടി- ആർക്കറിയാം
കളറിസ്റ്റ്- ലിജു പ്രഭാകർ- ചുരുളി
ശബ്ദരൂപകൽപ്പന- രംഗനാഥ് രവി- ചുരുളി
ശബ്ദമിശ്രണം- ജസ്റ്റിൻ ജോസ്- മിന്നൽ മുരളി
കല സംവിധാനം എവി ഗോകുൽദാസ്- തുറമുഖം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates