കേരളത്തിൽ നിന്നുള്ള റാപ്പറും ഗാനരചയിതാവുമായ സ്റ്റിക്കിന്റെ പുതിയ ഗാനം 'കിങ് മൂവ്സ്' ഡെഫ് ജാം ഇന്ത്യ പുറത്തിറക്കി. സ്റ്റിക്കിന്റെ സംഗീതയാത്രയിലെ പുതിയൊരു തുടക്കം കൂടിയാണ് ഈ ഗാനം. ഇന്ത്യയിൽ വളർന്നു വരുന്ന ഹിപ്-ഹോപ്പ് രംഗത്ത് സ്വന്തമായൊരു ഇടം സ്റ്റിക്ക് ഇതിനകം ഉറപ്പിച്ചു കഴിഞ്ഞു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഹിപ്-ഹോപ്പ് രംഗത്തെ നിരവധി കലാകാരന്മാരുമായി സ്റ്റിക്ക് സഹകരിച്ചിട്ടുണ്ട്. അനോഹ്നിമസ്, ഡിവോണിയൻ, നോയ്ഡൻസി, ഭരതൻ എന്നിവർക്കൊപ്പമുള്ള പ്രവർത്തനങ്ങളും അതിൽ ഉൾപ്പെടുന്നു. 'കിങ് മൂവ്സി'ലൂടെ ഡെഫ് ജാം ഇന്ത്യയിലെ തന്റെ യാത്രയ്ക്ക് തുടക്കമിടുകയാണ് സ്റ്റിക്ക്.
ഒരു കലാകാരനെന്ന നിലയിൽ ഇന്ന് താൻ എവിടെ നിൽക്കുന്നു എന്നാണ് ഗാനം പറയുന്നത്. "കിങ് മൂവ്സ്' ഇന്ന് ഞാൻ ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ എവിടെ നിൽക്കുന്നു എന്ന് കൃത്യമായി കാണിക്കുന്ന പാട്ടാണ്. ആരുടെയും അംഗീകാരത്തിനു വേണ്ടിയല്ല ഞാൻ പാടുന്നത്. ഞാൻ ഇങ്ങനെയാകണം എന്ന് മറ്റുള്ളവർ വിചാരിക്കുന്നതിനനുസരിച്ച് സംഗീതം ചെയ്യാനും ഞാൻ ശ്രമിക്കാറില്ല.
ഇത് എന്റെ എഴുത്താണ്, എന്റെ വേരുകളാണ്, ഇവിടെ എത്താൻ ഞാൻ എടുത്ത എല്ലാ പരിശ്രമവുമാണ്. ഡെഫ് ജാം ഇന്ത്യയ്ക്കൊപ്പമുള്ള യാത്ര ഈ പാട്ടിലൂടെ തുടങ്ങുന്നത് അതിനെ കൂടുതൽ സ്പെഷ്യലാക്കുന്നു. ഈ പുതിയ അധ്യായം എന്നെ എവിടെ എത്തിക്കുമെന്ന് കാണാൻ ഞാൻ കാത്തിരിക്കുകയാണ്".- സ്റ്റിക്ക് പറയുന്നു.
കൂടുതല് സിനിമ വാര്ത്തകള്ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില് അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates