ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാന് ദാരുണാന്ത്യം  എക്സ്
Entertainment

20 അടി ഉയരത്തില്‍നിന്നു വീണു, കാര്‍ത്തി സിനിമയുടെ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാന് ദാരുണാന്ത്യം

ആക്ഷന്‍ സീന്‍ ഷൂട്ടു ചെയ്യുന്നതിനിടെ 20 അടി ഉയരത്തില്‍ നിന്നും വീണാണ് ഏഴുമലൈയ്ക്ക് അന്ത്യം സംഭവിച്ചത്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ചെന്നൈയില്‍ സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട് മാന്‍ മരിച്ചു. കാര്‍ത്തിയുടെ സര്‍ദാര്‍-2 സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സ്റ്റണ്ട് മാന്‍ ഏഴുമലെ മരിച്ചത്. ആക്ഷന്‍ സീന്‍ ഷൂട്ടു ചെയ്യുന്നതിനിടെ 20 അടി ഉയരത്തില്‍ നിന്നും വീണാണ് ഏഴുമലൈയ്ക്ക് അന്ത്യം സംഭവിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗുരുതരമായി പരിക്കേറ്റ ഏഴുമലൈയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീഴ്ചയിലേറ്റ പരിക്കുമൂലമുള്ള ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തെക്കുറിച്ച് ചെന്നൈ പൊലീസിനെ വിവരം അറിയിച്ചു. ഇതേത്തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിവരികയാണ്.

അപകടത്തെത്തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്. പി എസ് മിത്രനാണ് സര്‍ദാര്‍-2 വിന്റെ സംവിധായകന്‍. ജൂലൈ 15ന് ചെന്നൈ സാലിഗ്രാമിലെ പ്രസാദ് സ്റ്റുഡിയോയിലാണ് 'സര്‍ദാര്‍ 2'ന്റെ ചിത്രീകരണം ആരംഭിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

SCROLL FOR NEXT