നടി സുഭാഷിണി ജീവനൊടുക്കിയെന്ന വാര്‍ത്തയുടെ അമ്പരപ്പിലാണ് തമിഴ് സിനിമാ ലോകവും പ്രേക്ഷകരും. കയല്‍ എന്ന ജനപ്രീയ പരമ്പരയിലൂടെയാണ് സുഭാഷിണി താരമാകുന്നത്. പരമ്പരയില്‍ പ്രതിനായിക വേഷത്തിലാണ് സുഭാഷിണി കയ്യടി നേടിയത്. നടിയെ സ്വവസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം കുടുംബ പ്രശ്‌നമാണ് സുഭാഷിണിയെ ആത്മഹത്യയിലേക്ക് നയിച്ചത്. മരിക്കുന്നതിന് മുമ്പായി നടി ഭര്‍ത്താവുമായി വിഡിയോ കോള്‍ ചെയ്തിരുന്നുവെന്നും ഇരുവരും തമ്മില്‍ വഴക്കുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ഭര്‍ത്താവ് ബിബിന്‍ ചന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ പൊലീസിനെ വിളിക്കുകയായിരുന്നു. എന്നാല്‍ പൊലീസ് എത്തുമ്പോഴേക്കും സുഭാഷിണി മരിച്ചിരുന്നു.
സുഭാഷിണിയുടെ മരണ വാര്‍ത്തയ്ക്ക് പിന്നാലെ താരത്തിന്റെ അവസാന ഇന്‍സ്റ്റഗ്രാം പോസ്റ്റും ചര്‍ച്ചയാവുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ നാല് ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട് സുഭാഷിണിയ്ക്ക്. താരം അവസാനമായി പങ്കുവച്ച പോസ്റ്റ് ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നതായിരുന്നു. ലൈഫ് ലേറ്റ്‌ലി എന്ന കുറിപ്പോടെ കാട്ടിലൂടെ നടക്കുന്ന തന്റെ വിഡിയോയാണ് താരം പങ്കുവച്ചത്.
അതേസമയം ഏപ്രില്‍ 12 ന് തന്റെ 37-ാം പിറന്നാള്‍ ആഘോഷിക്കാനിരിക്കുകയായിരുന്നു സുഭാഷിണി. പിറന്നാള്‍ ആഘോഷിക്കാന്‍ ആറ് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് താരം ജീവനൊടുക്കുന്നത്. ഈ മാസം തന്നെയായിരുന്നു നടിയുടെ വിവാഹ വാര്‍ഷികവും. ഏപ്രില്‍ 21 ന് രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കാനിരിക്കുകയായിരുന്നു സുഭാഷിണിയും ഭര്‍ത്താവും.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിരുന്നു സുഭാഷിണി. 2012 ല്‍ പുറത്തിറങ്ങിയ ഇനി അവന്‍ എന്ന ചിത്രത്തിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. 2023 ല്‍ ആര്യയ്‌ക്കൊപ്പം എല്ലാം മുകളില്‍ ഇരിക്കിരവന്‍ പാത്തുപ്പാന്‍ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. ചെന്നൈയിലെ അയ്യപ്പന്‍താങ്കലിലെ വാടകവീട്ടിലാണ് സുഭാഷിണിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates